PRAVASI

വ്യാജ ഫെയ്‌സ് ക്രീം വിൽപ്പനയ്ക്ക് പൂട്ടിടാൻ സർക്കാർ

Blog Image

തിരുവനന്തപുരം: വ്യാജ ഫെയ്‌സ് ക്രീം വിൽപ്പനയ്ക്കെതിരെ കർശന നടപടിയുമായി സർക്കാർ രംഗത്ത്. സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി ആഴ്ചതോറും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു. വ്യാജ ക്രീം ഉപയോഗിച്ചതിനെ തുടർന്ന് കൗമാരക്കാരിക്ക് ഗുരുതര വൃക്കരോഗം പിടിപെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി.

ആഴ്ചതോറും പരിശോധനകൾ നടത്തി റിപ്പോർട്ട് നൽകണമെന്നും, നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. പരിശോധനകൾക്ക് ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അധിക തസ്തികകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അടിയന്തര സർക്കുലർ പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.