ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മെയ് 29, 30 തീയതികളിൽ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ 9:00 വരെ റോശാരോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ (Rosharon, TX 77583) നടക്കും.
ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യസന്ദേശം നൽകും. ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ ഔപചാരിക ഉദ്ഘാടനം മേയ് 29 വെള്ളിയാഴ്ച HPF പ്രസിഡന്റ് പാസ്റ്റർ ബൈജു തോമസ് നിർവഹിക്കും. വിവിധ സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റൺ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും എല്ലാ ദൈവമക്കളെയും ഈ പ്രത്യേക കൺവൻഷനിലേക്ക് സംഘാടകർ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ബൈജു തോമസ് – പ്രസിഡന്റ്
(561) 809-2890
അജി ഇടിക്കുള – സെക്രട്ടറി
(832) 257-3752
ജോയ് തുമ്പമൺ – മീഡിയ കോർഡിനേറ്റർ
(832) 971-3761


