PRAVASI

ഇപ്പോഴും ഞാൻ നിങ്ങളോട് പറയുന്നു..... നിങ്ങളോട് വെറുപ്പ് മാത്രമാണ് കേരള ജനതയ്ക്ക്

Blog Image

പിണറായി വിജയൻ ഉയർത്തെഴുന്നേറ്റു... പിണറായി വിജയന് മൈലേജ് ഉണ്ടായി...പാർട്ടിക്ക് ജീവൻ വീണു...
പിണറായി തന്നെ അജയനായ നേതാവ്...എന്നൊക്കെയാണ് പാർട്ടി അടിമകളും പിണറായി അടിമകളും തള്ളുന്നത്....
ഒരു ചുക്ക് സംഭവിച്ചിട്ടില്ല ,എന്ന് മാത്രമല്ല പിണറായി വിജയന്റെയും അടിമകളുടെയും ഈ കോപ്രായം കണ്ടിട്ട് പാർട്ടിയിൽ  ഉള്ളവർ തന്നെ കാർക്കിച്ചു തുപ്പാൻ തുടങ്ങി എന്ന സത്യം കൂടി നിങ്ങൾ മനസ്സിലാക്കിക്കൊ....
ഇന്ന് ഇലക്ഷൻ വെച്ചാൽ കയ്യിലുള്ള ആ 35 സീറ്റും കൂടി യുഡിഎഫിന് കിട്ടും .
ഒരു സംശയവും വേണ്ട....
വേണമെങ്കിൽ പരീക്ഷിച്ചു നോക്കിക്കോ...
മടിയിൽ കനമില്ലാത്തവൻ  ഈ ഡി വന്നപ്പോൾ ഗുണ്ടകളെ ഇറക്കിവിട്ട്  
ഈ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച് , കേരളം എന്ന സംസ്ഥാനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കി വെച്ചതിൽ    പൊതുജനങ്ങളോടൊപ്പം തന്നെ   പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കളും 
കട്ട കലിപ്പിൽ ആണെന്നുള്ള സത്യം നിങ്ങൾ മനസ്സിലാക്കിക്കോ... 
കുറച്ച് ഗുണ്ടകളെയും കൂട്ടി റോഡിൽ അക്രമ സംഭവങ്ങൾ നടത്തി   ഗുണ്ടകളുടെ നടുക്ക് നിന്ന് എന്നെ തോൽപ്പിക്കാൻ ആരെടാ  ഉള്ളത് എന്ന് വീരവാദം മുഴക്കിയാൽ    ജനങ്ങൾ  താങ്കൾക്ക് വീര പരിവേഷം തരും എന്ന് വിചാരിച്ചോ...? 
താങ്കൾ ഏതു ലോകത്താണ്....? 
ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്....?
ഏത് കണ്ണും കൊണ്ടാണ് താങ്കൾ ഈ കേരള ജനതയെ നോക്കിക്കാണുന്നത്...? 
ഗുണ്ടാ സംഘങ്ങൾക്കു മാത്രം തോന്നുന്ന ഇത്തരം ഉടായിപ്പുകൾ ഒരു ജനാധിപത്യ സമൂഹത്തിൽ ഓടില്ല വിജയേട്ടാ....
പിണറായി വിജയന്റെ ഇതുപോലെയുള്ള ഒരുപാട് പിആർ വർക്കുകൾ കഴിഞ്ഞ പത്തുവർഷം കണ്ട് മടുത്ത് ചവിട്ടി  പുറത്താക്കിയതാണ് നിങ്ങളെ ഈ കേരളം അത് നിങ്ങൾ മനസ്സിലാക്കുക.... 
10 ലക്ഷം പാർട്ടി അനുഭാവികൾ ഉള്ള കണ്ണൂർ ജില്ലയിൽ നിങ്ങളുടെ വീടിന്റെ മുന്നിൽ വന്നത് 1500 പേരാണ്... 
മരുമോന്റെ വീട്ടിൽ  പ്രതിഷേധിക്കാൻ വന്നത് 500 പേരാണ്... 
തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടിൽ പ്രതിഷേധിക്കാൻ വന്നത് തിരുവനന്തപുരത്തെ അറിയപ്പെടുന്ന  ഗുണ്ടകളാണ്....ബാക്കിയുള്ളവർ അവിടെ പോയി വിജയേട്ടാ...? 
പാർട്ടിയെ വിശ്വസിക്കുന്ന സാധാരണ മനുഷ്യർ  നിങ്ങളോടോപ്പം   ഇപ്പോഴും ഇല്ല വിജയേട്ടാ.... 
നിങ്ങളെ അവർ പുറത്താക്കി കഴിഞ്ഞു... നിങ്ങളുടെ കൂടെ ഇപ്പോഴുള്ളത് നിങ്ങളുടെ കളവു മുതൽ പറ്റിയവരും , 
നിങ്ങൾ കൂലിക്ക് നിയമിച്ച ഗുണ്ടകളും മാത്രമാണ്... 
നിങ്ങളോടും നിങ്ങളുടെ പാർട്ടിയോടും ജനങ്ങൾക്കുള്ള ദേഷ്യവും പുച്ഛവും കൂടിയിട്ടേയുള്ളൂ  , 
ഒട്ടും കുറവുണ്ടായിട്ടില്ല ..ഓർത്താൽ നന്ന്.... 
ഈ ഡി യെ ആക്രമിച്ചത്    ജയരാജൻ മാർ നിങ്ങൾക്ക് തന്ന മുട്ടൻ പണിയാണെന്ന് ചില സഖാക്കൾ അടക്കം പറയുന്നുണ്ട് വിജയൻ  സാറേ...ഈ ഡിയെ പ്രകോപിപ്പിച്ച് നിങ്ങളുടെ പേരിലുള്ള കേസുകൾ പെട്ടെന്ന് തന്നെ തീർപ്പാക്കി നിങ്ങളെ അകത്താക്കാനുള്ള  പണിയാണ് അവർ  ഇതിലൂടെ എടുത്തത് എന്നാണ് അടക്കം പറച്ചിൽ.... 
ഈ ഡി പൊക്കിക്കൊണ്ട് പോയിട്ടായാലും ഈ മാരണം അങ്ങനെയെങ്കിലും ഒന്ന് ഒഴിയട്ടെ എന്ന് അവർ വിചാരിച്ചിട്ടായിരിക്കണം   ഈ അക്രമം നടത്തിയത്.... 
കേരളത്തിലെ മനുഷ്യരെ എനിക്കറിയാം.... അവരുടെ ചിന്തകൾ പോലും എനിക്ക് വായിക്കാൻ കഴിയും.... 
അവരുടെ നെടുവീർപ്പുകളും കണ്ണീരും എത്രയോ ഞാൻ കണ്ടിട്ടുണ്ട്... 
എന്റെ നിഗമനങ്ങൾ തെറ്റിയിട്ടില്ല വിജയേട്ടാ... 
ഇപ്പോഴും ഞാൻ നിങ്ങളോട് പറയുന്നു..... 
നിങ്ങളോട്  വെറുപ്പ് മാത്രമാണ് കേരള ജനതയ്ക്ക്.... 
മാസപ്പടി സലാം....

 ജോളി ജോളി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.