PRAVASI

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു

Blog Image

കാസർഗോഡ്: താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കോൽ ബേത്തൂർപാറ വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർഗോഡെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ അശ്വതി അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ്.
ഒരു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മെയ് 18ന് കാസർഗോഡെ താമസസ്ഥലത്താണ് അശ്വതിയെ വിഷം കഴിച്ച് അവശനിലയിൽ കണ്ടത്. നില ഗുരുതരമായതിനാൽ, പ്രാഥമിക ചികിത്സക്കു ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
സംഭവത്തിൽ കാസർഗോഡ് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടിയുടെ രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു‌.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.