PRAVASI

കെ.സി.സി.എൻ.സി (KCCNC) മാതൃദിനാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു

Blog Image

മെയ് 10 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പാരിഷ് ഹാളിൽ വെച്ചാണ് KCCNC-യുടെ നേതൃത്വത്തിൽ മാതൃദിനം ആഘോഷിച്ചത്. കുർബാനയ്ക്ക് ശേഷം അച്ചനും, KCYL, CCD വിഭാഗങ്ങളിലെ കുട്ടികളും ചേർന്ന് എല്ലാ അമ്മമാരെയും റോസാപ്പൂക്കൾ നൽകി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. തുടർന്ന് പാരിഷ് ഹാളിൽ ഒത്തുചേർന്ന അമ്മമാർ സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി കേക്കുമുറിച്ച് മധുരം പങ്കിട്ടു.

അമ്മമാരുടെ സ്നേഹവും കരുതലും വാത്സല്യവും ആദരിക്കുന്നതിനോടൊപ്പം മുഴുവൻ സമൂഹത്തെയും ഒരുമിപ്പിക്കുന്ന മനോഹരമായ ഒരു ആഘോഷമായി ഈ പരിപാടി മാറി. മാതൃദിനത്തോടനുബന്ധിച്ചുള്ള ഭക്ഷണക്രമീകരണങ്ങൾക്ക് കൊച്ചുമോൻ കൊക്കാരാവലയിൽ നേതൃത്വം നൽകി. നമ്മുടെ പ്രിയപ്പെട്ട അമ്മമാർക്ക് സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളമായി രുചികരമായ വിഭവങ്ങൾ ഒരുക്കാൻ അക്ഷീണം പരിശ്രമിച്ച എല്ലാ KCCNC സഹോദരങ്ങൾക്കും കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. എല്ലാവരുടെയും സമർപ്പണവും പിന്തുണയും കൂട്ടായ പ്രവർത്തനവുമാണ് ഈ ആഘോഷത്തെ അർത്ഥപൂർണ്ണവും സന്തോഷപൂർണ്ണവുമാക്കിയത്.

കെ.സി.സി.എൻ.സി എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് സിജോ പറപ്പള്ളിൽ, സെക്രട്ടറി ജോബിൻ കുന്നശ്ശേരിൽ, വൈസ് പ്രസിഡന്റ് വിൻസ് പുളിക്കൽ, ട്രഷറർ ജോ പുളിക്കൽ, ജോയിന്റ് സെക്രട്ടറി ചിന്നു ഇലഞ്ഞിക്കൽ എന്നിവർ ആഘോഷങ്ങൾക്ക് മുഖ്യ നേതൃത്വം നൽകി. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.