കെ.സി.എസ് ചിക്കാഗോയുടെ പുതിയ ഗോൾഡീസ് കോർഡിനേറ്ററായി കുര്യൻ നെല്ലാമറ്റവും സീനിയർ സിറ്റിസൺ കോർഡിനേറ്ററായി മാത്യു പുളിക്കത്തൊട്ടിയിലും തിരഞ്ഞെടുക്കപ്പെട്ടു. കുര്യൻ നെല്ലാമറ്റം, മാത്യു പുളിക്കത്തോട്ടിൽ എന്നിവർ ദീർഘകാലമായി കെ.സി.എസിൻ്റെ സജീവ പ്രവർത്തകരാണ്. സമുദായത്തിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞുകൊണ്ട്, സമുദായത്തോടുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ടുള്ള ഇവരുടെ പ്രവർത്തനങ്ങൾ കെ.സി.എസിന് എന്നും ഒരു മുതൽ കൂട്ടാണ്. കെ.സി.എസ് എക്സിക്യൂട്ടീവ് ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം, ഇവരുടെ നിയുക്ത ഗ്രൂപ്പുകളെ നയിക്കാനുള്ള ധൈര്യവും വിവേകവും നൽകി, പൂർവാധികം ശക്തിയോടെ മുൻപോട്ട് പോകുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
KURIAN NELLAMATTAM
MATHEW PULIKKATHOTTYIL