അദ്ദേഹത്തെ കാണാൻ പുറപ്പെട്ട ഞങ്ങൾ പറഞ്ഞ സമയത്തു തന്നെ ചെന്നു .നഗരത്തിന്റെ തിരക്ക് കുറഞ്ഞതും , എന്നാൽ മെയിൻ റോഡിനരികെയുള്ള കെട്ടിടം . അല്പം ഉള്ളിലേക്ക് ചെന്നാൽ മാത്രമേ കെട്ടിടം കാണാൻ സാധിക്കുകയുള്ളു .
കരുതിക്കൂട്ടി അങ്ങനെ ചെയ്തതായിരിക്കാം , കാരണം അതൊരു ഡെറ്റോക്സിഫിക്കേഷൻ സെന്റര് ആയിരുന്നതുകൊണ്ട് വരുന്നവർക്കൊരു പ്രൈവസി കിട്ടിക്കോട്ടേന്നു മനസ്സിൽ കരുതിയായിരിക്കണം സഭ അങ്ങനെ കെട്ടിടം ഉള്ളിലേക്ക് മാറ്റി നിർമ്മിച്ചത് .
പുറത്തു സ്ഥാപിച്ചിരുന്ന പരസ്യ ബോർഡും ഒരിക്കലും
വിളിച്ചു പറയുകയില്ല നിങ്ങൾ പ്രവേശിക്കുന്നത് ഒരു മാനസികാരോഗ്യകേന്ദ്രത്തിലേക്കാണെന്നു .
ഒന്ന് രണ്ടു ചെറിയ കാറുകളും ഒറ്റക്കൊരു മോട്ടോർ ബൈക്കും പാർക്ക് ചെയ്തിരിക്കുന്നവിടെ .ഉള്ളിൽ അകലെയായി മറ്റൊരു ബഹുനിലകെട്ടിടവും . അവിടെയായിരിക്കും ഡീറ്റോക്സ് സെന്ററന്നു മനസ്സിൽ ഊഹിച്ചു .
പുറമേനോക്കിയാൽ വളരെ ശാന്തമായ അന്തരീക്ഷം . എല്ലാം ഉള്ളിലൊതുക്കിപ്പിടിച്ചു പുറമെ ശാന്തനായ ഒരു മാനസിക രോഗിയെപ്പോലെ . സാമുവേലിനും വന്നൊരു പുഞ്ചിരി അയാളുടെ തടിച്ചു വരണ്ട ചുണ്ടുകളിൽ . വിധി അയാളെപ്പോലൊരു സൈകയാട്രിസ്റ്റിനെ കൊണ്ടുവന്നിരിക്കുന്നു നാട്ടിലെ ക്ലിനിക്കൽ സൈക്കോളജിസ്റിനെ കാണാൻ . വര്ഷങ്ങളായി മറ്റുള്ളവർക്കെഴുതിയ മരുന്നുകളൊന്നും സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരമാവാതെ വന്നപ്പോൾ എടുത്ത തീരുമാനമായിരുന്നു രജനിക്കൊപ്പം അല്പം ആത്‌മീയവും കൗൺസിലിങ്ങുമാകാമെന്നു .
ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നു തന്നത് സുമുഖനായൊരു ചെറുപ്പകാരൻ . അറച്ചു നിന്നപ്പോൾ അയാൾ പറഞ്ഞു “ അകത്തേക്ക് പോന്നോളൂ “ . നിമിക്ഷങ്ങൾക്കുള്ളിൽ മറു ചോദ്യവും “ ആരെ കാണാനാണ് വന്നത് ? “
“ കൗൺസിലർ അച്ചനെ “ മറുപടി എളുപ്പമായിരുന്നു , കാരണം ലളിതം .ഒരിക്കലും ആരും അറിയരുതെന്ന് കരുതി നാട്ടിലേക്ക് വന്നതാണ് .
ആ ചെറുപ്പക്കാരന്റെ ഭാര്യയാണെന്ന് തോന്നി, മറ്റൊരു യുവതിയും വിസിറ്റേഴ്സ് റൂമിലെ സോഫയിൽ ഇരിപ്പുണ്ട് .
അസഹനീയമായ ഒരു നിശബ്ദത അവിടെയാകെ . ഒരു പക്ഷെ ഒരു ഫാമിലി കൗണ്സിലിങ്ങിന് ഒരുമിച്ച് വന്നതായിരിക്കും അവർ രണ്ടു പേരും . അവനും അവളും വിവാഹം കഴിച്ചിട്ട് മാസങ്ങൾ പോലും കഴിഞ്ഞിട്ടുണ്ടാവില്ല എന്ന് മനസ്സിൽ കരുതുവാനുമുള്ള കാരണങ്ങൾ പലതായിരുന്നു .
അവൻ പൊതുവെ സന്തോഷവാനായി കാണപ്പെട്ടപ്പോൾ , അവൾ സ്വന്തം കാല്പാദങ്ങളിലേക്കു നോക്കി ഒറ്റ ഇരുപ്പായിരുന്നു . ഉടയാത്ത അവരുടെ ശരീരങ്ങൾക്കു ചേർന്നതായിരുന്നില്ല മുഖഭാവങ്ങൾ . ഉറങ്ങാത്ത രാവുകളുടെ ഘനമുള്ള തടിച്ചു വീർത്ത കൺപോളകൾ . ഉന്മാദത്തിന്റെ ആലസ്യമൊന്നും കാണാനില്ലായിരുന്നു അവരുടെ കണ്ണുകളിൽ .
ഒരുനിമിക്ഷം തന്റെ വിവാഹത്തിന്റെ ആദ്യനാളുകളിലേക്കയാളുടെ ചിന്തകൾ പുറകിലേക്ക് . എഴുപതുകളുടെ ആദ്യം കൗണ്ടി ഹോസ്പിറ്റലിൽ സൈക് റെസിഡൻസി കിട്ടി കേരളത്തിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥി ജോൺ സാമുവേൽ . എർകാട് നിന്നും ഹൈസ്കൂൾ പാസ്സായ അയാൾ പ്രീയും ഡിഗ്രിയുമൊക്കെ ഡിസ്റ്റിംക്ഷനോട് പാസ്സായപ്പോൾ , പ്ലാന്ററും വ്യവസായിയുമായിരുന്ന അപ്പന്റെ മോഹത്തിന് വഴങ്ങി വെറുമൊരു കൗതുകത്തിനു ചേർന്ന് മെഡിക്കൽ കോളേജിൽ .
ആദ്യമൊക്കെ കൗതുകമായിരുന്നെങ്കിലും ക്രമേണ അയാൾ നല്ല ഒരു ഡോക്ടറാവുകയായിരുന്നു . പഠിത്തത്തിൽ മാത്രമായിരുന്നില്ല സാമിന്റെ ശ്രെധ .സ്പോർട്സിലും മറ്റു കലാപരിപാടികളും ഒന്നാമനായ സാം കോളേജിലെ ആരാധനാപാത്രമായി മാറി .
എത്രയോ സ്ത്രീകൾ അയാളുടെ കൂടെ . സ്ത്രീ എന്നും അയാളുടെ ബലഹീനതകൾ . അമ്മയും പെങ്ങളും മക്കളും ഒഴികെയുള്ളവരെല്ലാം അയാൾക്ക് പെണ്ണുങ്ങൾ . അറിയാതെ അവരൊന്നു ചിരിച്ചാൽ , പ്രശംസിച്ചാൽ അയാളിലെ പുരുഷൻ ഉണരും . ഏതോ ഒരു പത്മരാജൻ സിനിമയിലെ ഭ്രാന്തമായ കാമമുള്ളൊരു മനുഷ്യൻ .
ഇതിനകം അപ്പൻ നാട്ടിൽ മകനുവേണ്ടി ഒരു പെണ്ണിനെ കണ്ടെത്തി . പലരെയും കണ്ടിട്ട് സാമിനിഷ്ടപ്പെട്ടത് തെക്കൻ തിരുവിതാംകൂറുകാരനായ ഒരു പ്രമുഖൻ പ്ലാന്ററുടെ മകളെ മാത്രം .
സാമിതുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരിയായി തോന്നി രജനിയെ കണ്ടപ്പോൾ . അയാളിതുവരെ അനുഭവിച്ച ബെക്കിയേക്കാളും , രതി അഗ്നിഹോത്രിയെക്കാളും , കൊച്ചിക്കാരി ട്രീസയെക്കാളും മെച്ചമായിരിക്കുമവൾ മനസ്സിൽ കണക്കു കൂട്ടി .
സംസാരത്തിലും നടത്തത്തിലും രജനിയെ കടത്തിവെട്ടുന്ന മറ്റൊരു പെൺകുട്ടിയെയും ഇന്നു വരെ കണ്ടിട്ടില്ലെന്നു തോന്നി സാമിന് .
സാമിനെന്നും അങ്ങനെയായിരുന്നു . കൂടെ കിടക്കുന്ന പെണ്ണിന്റെ മനസ്സ് പലപ്പോഴും അയാൾക്കു മനസ്സിലായിരുന്നില്ല . കൗൺസിലിംഗുകളിലൂടെ സ്വയം കണ്ടെത്തിയ പെണ്ണിന്റെ മനസ്സ് , അതായിരിക്കും മറ്റുള്ളവർക്കുമെന്നു സ്വയം വിശ്വസിച്ചു . ഒന്നിൽ നിന്നും മറ്റൊന്നിലേക്കു പായുന്ന ഭ്രാന്തമായ ഒരാവേശം .
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പിന്നാലെയുള്ള ഓട്ടങ്ങളുടെ ആകെ തുകയുമായി ഇപ്പോൾ ഇവിടെയും .
മനസ്സിൽ സ്വയം എന്നും ചോദിക്കാറുള്ള ചോദ്യം ഇപ്പോൾ വീണ്ടും . ബ്രമ്ഹചാരിയായ ഈ പുരോഹിതനെന്തു യോഗ്യതയാണ് ഈ പുത്തൻ ദമ്പദികൾക്കു കൗൺസിലിങ് നല്കാൻ . ഇവർക്കുവേണ്ടിയിരുന്നത് തീർച്ചയായും ഒരു വിവാഹിതനോ വിവാഹിതയോ ആയ ഒരു സാധാരണ ക്ലിനിക്കൽ സൈക്കോളജിസ്റിനെ ?.
പിന്നെയും പിന്നെയും അയാൾ ചിന്തിച്ചുകൊണ്ടിരുന്നു , എപ്പോഴും മറ്റുള്ളവരുടെ മനസികവൈകല്യങ്ങൾ കണ്ടെത്താൻ ശ്രെമിച്ചിരുന്ന താനെന്തേ , രജനിയെ മനസ്സിലാക്കാൻ വൈകീപ്പൊയി .
അപ്പോയ്ന്റ്മെന്റടുത്തു തന്നെ കാണാൻ വന്നിരുന്ന പ്രശസ്തയായ മനോരോഗവിദഗ്ദ്ധയെ ഒർത്തു അയാളപ്പോൾ . മാസത്തിലൊരിക്കെലെങ്കിലും അവർ തന്നെ കാണുവാൻ വരുമായിരുന്നു .അനേകരോഗികളെ കൗൺസിൽ ചെയ്തിരുന്ന അവർ അതീവസുന്ദരിയായിരുന്നു .
നഗരത്തിലെ പ്രശസ്തയായ ടീ വീ അവതാരകയുടെ സഹോദരിയായിരുന്നു ഈ മനോരോഗവിദഗ്ധ . പക്ഷെ എന്നും രോഗികളുടെ മനസികബുദ്ധിമുട്ടുകളും പരാതികളും കേട്ട് കേട്ട് മടുത്തായിരിക്കണം ക്രമേണ ഇവരുടെയും മനസ്സിന്റെ സമനില തെറ്റിയത് .
മാനസിക രോഗികൾ ചിലരെങ്കിലും അതീവ ബുദ്ധിയുള്ളവരായിരുന്നു . ബുദ്ധി കൂടി രോഗികളായവർ ചിലർ . എക്‌സെന്ററിക് ആയി തുടങ്ങിയ പെരുമാറ്റങ്ങൾ , ഇവരെ കൊണ്ടുചെന്നെത്തിക്കുന്നതു മനസികവിഭ്രാന്തിയിലേക്കു .മനോരോഗവിദദ്ധക്ക് സംഭവിച്ചത് ഇത് തന്നെ . എന്നും കാണുകയും കേൾക്കുകയും ചെയ്ത മാനസികവിഭ്രാന്തികൾ അവരിലേക്ക് പടർന്നതുപോലെ . തുടക്കത്തിൽ നന്നായി ഡ്രെസ്സുചെയ്തു രോഗികളെ കാണാൻ വന്നിരുന്നവർ . ഇപ്പോൾ അവരുടെ വസ്ത്രധാരണത്തിലും പെരുമാറ്റങ്ങളിലും അസാധാരണമായ മാറ്റങ്ങൾ .
സ്റ്റാഫാണ് ഈ മാറ്റങ്ങൾ ആദ്യമായി ശ്രെദ്ധിക്കാൻ തുടങ്ങിയത് . സ്ഥാപനത്തിന്റെ മെഡിക്കൽ ഡയറക്ടർ എന്നതിലുപരി , തന്നെ അവർ വന്നു കണ്ടിരുന്നത് പലപ്പോഴും ഒരു ഫാദർ ഫിഗറിനെപ്പോലെ .
അൽപനേരം സംസാരിച്ചശേഷം അവർ പൂർണ്ണസംപൃപ്തയായി തിരിച്ചുപോകും .അവർക്കുവേണ്ടിയിരുന്നത് ഒരു ട്രസ്റ്റ് ഓഫ് കോൺഫിഡൻസ് ആയിരുന്നു അവരെക്കാളും പ്രായമുള്ള തന്നിൽ നിന്നും .
പരിസരബോധം വീണ്ടെടുത്ത് രജനിക്കൊപ്പം അയാൾ കൗൺസിലർ അച്ചന്റെ മുറിയുടെ മുൻപിലത്തെ വിസിറ്റിംഗ് റൂമിൽ കാത്തിരുന്നു .
കണ്ടതും കേട്ടതും മാത്രമറിയുന്ന ഒരാൾക്കെങ്ങനെ ആ ചെറുപ്പക്കാരുടെ ഇന്റിമേറ്റ് രഹസ്യങ്ങൾ മനസ്സിലേക്കാനാവുമോ ?
ഒരു നിമിക്ഷം അയാൾ ഇവിടെ വന്നതിന്റെ ഉദ്ദേശം പോലും മറന്നുപോയെന്നു തോന്നി .
വര്ഷങ്ങള്ക്ക് മുൻപേ ഇങ്ങനെയൊരു കൂടി കാഴ്ചക്ക് വിധി ജോൺ സാമുവേലിനെ കാത്തിരുന്നിട്ടുണ്ടായിരിക്കണം . ലാർജ്ജർ ധാൻ ലൈഫെന്ന് നഗരത്തിലെല്ലാവരും കരുതിയിരുന്ന ജോൺ സാമുവേൽ . ആൽഫ ആൻഡ് ഒമേഗ പഴ്സനാലിറ്റികൾ ആയിരുന്നവർ . രജനിയെന്ന രാജകുമാരിയെപ്പോലുള്ളൊരുവൾ കൂട്ടിനുള്ളപ്പോൾ അയാൾക്കു പരാജയമെന്തെന്ന്അറിയേണ്ടിവന്നിട്ടില്ല . റിയൽ എസ്റ്റേറ്റിലും , ഹോട്ടൽ മദ്യ വ്യവസായ രംഗത്തും രജനി അയാളെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചു .
രജനിയുടെ സഹകരണവും , അല്പം അതിരുകടക്കുമെന്നു ആരും കൊതിച്ചുപോകുന്ന ഫ്ലെർട്ടിങ്ങും ജോണിന്റെ എല്ലാ സംരംഭങ്ങളുടെയും വിജയം ഉറപ്പാക്കി പലപ്പോഴും . രജനിയുടെ ഫ്ലിര്ട്ടിങ്ങിൽ *വീഴാത്ത വമ്പൻ സ്‌റാവുകൾ ചുരുക്കമായിരുന്നു നഗരത്തിൽ .
പക്ഷെ ഉയരങ്ങളിലെത്തുമ്പോൾ താഴേക്ക് വീഴാനുള്ള അവസരങ്ങളും കൂടുതൽ .
സാമുവലിന്റെ ജീവിതംഅങ്ങനെ തുടർന്ന് കൊണ്ടേയിരുന്നു , രാവിലെ പത്തുമണിക്ക് ക്ലിനിക്കിൽ പോയാൽ പിന്നെ നിരവധി ഹോസ്പിറ്റലുകളിൽ സ്ഥിരമായി കാണുന്ന മാനസികരോഗികൾ . അവരെയൊക്കെ കണ്ടു തിരികെവരുമ്പോൾ രാത്രി വളരെ വൈകിയിരിക്കും .
ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറുമൊക്കെ ഹോസ്പിറ്റൽ കഫെറ്റീരിയകളിലോ അല്ലെങ്കിൽ പുറമെയുള്ള റെസ്റ്ററെന്റുകളിലോ .ആഴ്ചയിലൊരിക്കലെങ്കിലും രജനി അറിയാതെ പരിചയത്തിൽ ഉള്ളതോ പുതിയ പരിചയക്കാരിൽ ആരെങ്കിലുമായി ഡേറ്റ് ചെയ്യാനും ശാരീരിക ബന്ധം പുലർത്താനും അയാൾക്കു കഴിഞ്ഞിരുന്നു .
ഹോസ്പിറ്റൽ ബിസിനസ്സും റിയൽ ബിസിനസ്സും സമാന്തരമായി .
രജനിക്കും അവളുടേതായ വഴികൾ .
അറിയാതെ വര്ഷങ്ങള്ക്കു മുൻപേ നടന്ന തികച്ചും അപ്രതീക്ഷികമായ ഒരു സംഭവം ജോണിന്റെ മനസ്സിലേക്ക് . പതിവുപോലെ നിരവധി കൗൺസിലിങ്ങുകൾ ഒന്നിന് പിറകേ മറ്റൊന്നായി .
തന്റെ മുൻപിൽ കൗൺസിലിങ്ങിന് വന്നിരിക്കുന്ന ദമ്പദികളെ ഡോക്ടർ സാമുവേൽ അമ്പരന്നു നോക്കി . അയാൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല , ഒരുകാലത്തു സമൂഹത്തിലെ എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന രണ്ടുപേർ . സുനന്ദ മാഡവും സണ്ണിച്ചായനും .പ്രവാസി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്ത്വങ്ങൾ . ഗൈനക്കോളജിസ്റ് സുനന്ദയും റിയൽറ്റർ സണ്ണിയും . എന്തിനും ഏതിനുമവർ മുൻപന്തിയിൽ . “നല്ലവീടും ആരോഗ്യമുള്ള മക്കളും വേണ്ടവർ സുനന്ദയെയും സണ്ണിച്ചനെയും സമീപിക്കുക “ . കമ്മ്യൂണിറ്റിയിലെ സംഭാഷണവിഷയം ഇവരായിരുന്നു പലപ്പോഴും .
റോട്ടറി ക്ലബ്ബുകൾ , സ്പോർട്സ് ക്ലബ്ബുകൾ, പരേഡുകൾ , അവിടെയൊക്കെ സുനന്ദയും സണ്ണിച്ചനും , ചുക്കില്ലാത്ത കഷായമെന്നു പറയാം ഇവരില്ലാത്ത പരിപാടികൾ .
എല്ലാം നന്നായി പൊക്കോണ്ടിരുന്നു , കരീബിയൻ ക്യാംകൂന് വെക്കേഷനുകൾ , ക്രുസുകൾ , നാട്ടിലും വിദേശത്തുമുളള സന്ദർശനങ്ങളും .
കനത്ത കൈത്തണ്ടയിലെ വിലപിടിച്ച വാച്ചുകൾ ഓരോ അവസരങ്ങൾക്കും സണ്ണിച്ചന്റെ ഹരങ്ങൾക്കുപരി പരസ്യങ്ങളായിരുന്ന . റോലെക്സും , *ബ്രെറ്റ്‌ലിങ്ങും കറുത്തതും വെളുത്തതും ചുമപ്പും മഞ്ഞയുമൊക്കെ .സുനന്ദയും ഒട്ടും പിറകിലല്ലായിരുന്നു .
പൊക്കിക്കെട്ടിയുയർത്തിയ മാറിടവും നിതംബം അല്പം പിന്നില്ലേക്ക് തള്ളിയ നടപ്പും . വയസ്സ് അൻപത്തിഅഞ്ചു കഴിഞ്ഞെന്നാരുപറയുകയില്ല മുന്ന് പ്രസവങ്ങൾ കഴിഞ്ഞിട്ടും .“ കൊന്നപ്പൂവെ കൊങ്ങിണിപ്പൂവെ ഇന്നെന്നെ കണ്ടാൽ എന്തുതോന്നും കിങ്ങിണിപ്പൂവേ ? “ . അതായിരുന്നു സുനന്ദയ്ക്കേറ്റവും ഇഷ്ടപെട്ട പാട്ട് , കണ്ണാടിയുടെ മുൻപിൽ ഉടുത്തൊരുങ്ങി നിന്ന് സ്വയം പാടാൻ .
അവരുടെയും പരാതികൾ ജോൺ സാമുവേൽ കേട്ടിരുന്നു , നിസ്സംഗതയോട് . പരസ്പരം സംശയിക്കുന്നവർ തന്നെയും രജനിയെയും പോലെ.ഒരു വ്യത്യസം മാത്രം . സണ്ണിയും സുനന്ദയും അറിയാതെ തെറ്റുകളിലേക്കിറങ്ങിയപ്പോൾ , തന്റേതു
കൗശലക്കാരനായ ഒരു സാഹസികന്റെത് . എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ .
ജോൺ സാമുവേലിനെ അവർക്കു വളരെ വിശ്വാസവുമായിരുന്നു . സണ്ണിയും സുനന്ദയും സാമിന്റെ കുരുക്കിൽ വീണു പോയി .
ക്രമേണ സുനന്ദ , സണ്ണിച്ചൻ കൂടെയില്ലാതെ തന്നെ ഡോക്ടർ സാമുവേലിനെ കാണാൻ വരാൻ തുടങ്ങി . അപകടമായ വഴികളിലൂടെയാണ് തങ്ങൾ സഞ്ചരിക്കുന്നെന്നറിയാമായിരുന്നിട്ടും , അത് പരിധി വിട്ടു പോയതിന്റെ പ്രധാന കാരണം , അയാളിലെ പദ്മരാജൻ സിനിമയിലെ ഭ്രാന്തമായ കാമമായിരുന്നു .
പകലവർ ഒന്നിച്ചുവരും സാമിന്റെ കൗണ്സിലിങ്ങിനായി . ചില വൈകുന്നേരങ്ങളിൽ സുനന്ദ തനിയെ വരും ഒറ്റക്കുള്ള കൗൺസിലിംഗിനായി . ഏറ്റവും അവസാനത്തെ കൺസൾറ്റഷൻ സുനന്ദാക്കായി മാറ്റിവച്ചിരിക്കും .
ഓരോ കൗൺസിലിംഗുകൾ കഴിയുമ്പോഴും അകൽച്ച വർദ്ധിച്ചുകൊണ്ടിരുന്നു സാമിനും രജനിക്കുമിടയിലും , സുനന്ദസുണ്ണിക്കുമിടയിലും .
ഇതിനകം രജനിയും സണ്ണിയും അടുത്തിടപെടാൻ തുടങ്ങി .
വൈഫ് സാപ്പിങ് പോലെ അവർ . ഭാര്യമാരെയും ഭർത്താക്കന്മാരേയും പരസ്പരം ചില ദിവസങ്ങളിലെങ്കിലും
കൈമാറി ഭോഗിക്കുന്ന ചില പ്രാചീന ഗോത്ര സംസ്കാരം ഇൻഡസ്ട്രിയൽ റെവല്യൂഷന് ശേഷം വീണ്ടും കടന്നു വന്നിരിക്കുന്നു . ഇപ്പോഴും ചില സുഹൃത് ബന്ധങ്ങളിൽ അറിഞ്ഞും അറിയാതെയും നടക്കുന്ന അവിഹിത ബന്ധങ്ങൾ കൗൺസിലിംഗ് സെഷനുകളിൽ സാമിന്റെ മുൻപിൽ അവതരിക്കപ്പെട്ടിട്ടിരുന്നു . പലതവണ ആവർത്തിക്കപ്പെടുമ്പോൾ ശരികളാകുന്ന തെറ്റുകൾ .
പതിവുപോലെ സാം വളരെ വൈകിയാണ് അന്നും തിരിച്ചു വീട്ടിലെത്തിയത് . കുളിച്ചു ഫ്രഷായി അയാൾക്കിഷ്ടപ്പെട്ട സ്ക്കോച്ചും കശുവണ്ടി പരിപ്പും എടുത്തു ഫാമിലി റൂമിലെ സോഫയിൽ അമർന്നിരുന്നു . മുന്തിയ സ്കോച് , ഐസ് കട്ടകളിൽ മുട്ടിയുരുമ്മി കിടക്കുമ്പോൾ , മനസ്സിൽ ഉയരുന്ന മോഹകുമിളകൾ മായ്ചുകളയുന്ന കുറ്റബോധം .
എന്നത്തേയും പോലെ ഡൈനിങ്ങ് ടേബിളിൽ രജനി അയാൾക്കു വേണ്ടി അന്ന് ഡിന്നർ തയാറാക്കി വച്ചിരിക്കുമെന്നു കരുതി ചെന്ന സാം കണ്ടതു ഒരു ചെറിയ കുറിപ്പായിരുന്നു , അതിൽ " സാം ഐ വിൽ നോട് ബി ഏബിൾ ടു കുക്ക് ഫോർ യു എനി മോർ . ലെറ്റ് യുവർ അദർ വൈഫ് കുക്ക് ഫോർ യു ആസ് ലോങ്ങ് ആസ് യു --ക് ഹേർ .
എല്ലാം അവൾ മനസ്സിലാക്കിയിരിക്കുന്നു . നിയന്ത്രണം വിട്ട സാം ബെഡ് റൂമിൽ ഉറങ്ങി കിടന്നിരുന്ന രജനിയെ
കണ്ടു . ഉറങ്ങി വശം ശരിഞ്ഞു കിടക്കുന്ന അവളുടെ അരക്കെട്ടും , നൈറ്റ് ഗൗണിന്റെ സ്പ്ലിട്ടിലിലുടെ കണ്ട കനത്ത, ഇപ്പോഴും ദൃഢമായ കണംകാലുകളും ആ അരണ്ട വെളിച്ചത്തിലും അവളുടെ മദാലസതയിൽ സാമിലെ ഭ്രാന്തമായ കാമമുണർത്തി .
നിയന്ത്രിക്കാനാവാത്ത കാമം , അല്പനേരത്തേക്കെങ്കിലും രജനിയുടെ മാംസളതയിലേക്കു എത്തിച്ചു . തൊട്ടു ചേർന്നു കിടന്ന അയാളെ സർവശക്തിയും ഉപയോഗിച്ച് തള്ളിമാറ്റിയവൾ . അലറിക്കൊണ്ടവൾ പറഞ്ഞു .
“ഐ ഡു നോട്ട് വാണ്ട് ടു ലീവ് വിത്ത് യു നോ മോർ “ അലച്ചുകൊണ്ടവൾ വിളിച്ചുപറഞ്ഞപ്പോൾ അവനും വിട്ടുകൊടുത്തില്ല “ എസ് ഗോ അഹെഡ് , യു വെർ ആൽവേസ് എ മിസ്ഫിട് ഇൻ മൈ ലൈഫ് .
പിന്നീടുള്ള ദിവസങ്ങൾ മിണ്ടിയും മിണ്ടാതെയും കടന്നുപോയി . തമ്മിൽ സംസാരിക്കണമെന്നും കിടക്ക പങ്കിടണമെന്നും കഠിനമായ ആഗ്രഹവും ഉള്ളിൽ ഉണ്ടായിരുന്നിട്ടും അകന്നു കിടന്നു സാറ്റിൻ മെത്തയിൽ . എപ്പോഴും അന്ധമായ അവിവികേമായ ഒരു കാമവാഞ്ഛ ഇരുവർക്കുമിടയിൽ , തിരുത്താനാകാത്ത മായ്ക്കാനാകാത്ത ഒരു കറ പോലെ അവരുടെ മനസ്സിനെ കളങ്കപ്പെടുത്തിയിരുന്നു .
അവസാനശ്രമമെന്ന രീതിയിൽ മറ്റൊരു കൗൺസിലിംഗ് സെഷൻ കൂടി . സണ്ണിയും സുനന്ദയോരുമിച്ചു വന്നപ്പോൾ സാമിനും മടുത്തിരുന്നു ഇതിനകം സുനന്ദയെ.സാമുവേലിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വീണു. അവൻ സുനന്ദയെയും സണ്ണിയെയും നോക്കി ചോദിച്ചു,
"നിങ്ങൾ രണ്ടു പേർക്കും ഇപ്പോഴും ഒരുമിച്ചു ജീവിക്കണോ, അല്ലെങ്കിൽ വെവ്വേറെ ?” .
സാം ഗൗരവത്തിൽ തുടർന്നു " ഇൻ മൈ പെർസ്പെക്റ്റീവ് , യു സ്റ്റിൽ ക്യാൻ ലീവ് ടുഗെതർ ആൻഡ് ഏറ്റ് ലീവ് സെപ്പറേറ്റ് ".
സുനന്ദ ഒറ്റനോട്ടം സണ്ണിയിലേക്ക് നോക്കി, പിന്നെ സമാധാനമായ ശബ്ദത്തിൽ പറഞ്ഞു.“ഞങ്ങൾ ഒരുമിച്ചാണ്, പക്ഷേ ഇപ്പോൾ ഞങ്ങൾ ഒരുമയിലല്ല.”
സാമുവേൽ നിശബ്ദമായി തല കുനിച്ചു. എങ്കിലും മനസ്സിൽ കുറ്റബോധമില്ലാത്ത ആഹ്ലാദം തെളിഞ്ഞു.
സാമുവേൽ കുറച്ച് നേരം അയാളുടെ കറങ്ങുന്ന കസാലയിൽ തിരിഞ്ഞും മാറിയും അമർന്നിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു ,
" വർഷങ്ങളായി മറ്റുള്ളവരുടെ ജീവിതം തിരുത്താൻ ശ്രമിച്ചപ്പോൾ, എന്റെ സ്വന്തം ജീവിതം താളം തെറ്റുകയായിരുന്നു. നിങ്ങൾ രണ്ടുപേരും എന്നെ തിരികെ മനുഷ്യനാക്കാൻ വന്നവരാണ്.”
സണ്ണിച്ചനും സുനന്ദയും ഒന്നും പറയാൻ പറ്റാതെ, അവനെ നോക്കി നിന്നു.
അപ്പോൾ സാമുവേൽ ഇടറിയ സ്വരത്തിൽ പറഞ്ഞു:
“രജനിയെ എനിക്കു നഷ്ടപ്പെട്ടു. പക്ഷേ, അതിന്റെ കാരണം ഞാൻ തന്നെ ആയിരുന്നെന്നോരു തിരിച്ചറിവിൽ ആണ് ഞാനിപ്പോൾ .
ആ നിമിഷം, പിറകിലുള്ള വാതിൽ തുറന്നു.
അവിടെ നിന്ന് ഒരാൾ കയറി വന്നു — വെള്ള നിറത്തിൽ , ലളിതമായ വസ്ത്രം ധരിച്ച ഒരാൾ.**
അത് രജനിയായിരുന്നു.
വൃദ്ധതയുടെ പടിയിറങ്ങി, മറഞ്ഞുപോയ ഒരാൾ വീണ്ടും പ്രത്യക്ഷപ്പെട്ടതു പോലെ.
“ ഏറെ വൈകിപ്പോയി സാം… പക്ഷേ ഇത് പറയേണ്ടതുണ്ട് — നീ ഒരിക്കലും പൂർണ്ണമായി തോറ്റിട്ടില്ല , തെറ്റ് എന്റെയും ”
കാമവും വീഴ്ചയും ഒടുവിൽ പുനർജന്മമായി മാറുമ്പോൾ,
കൗൺസിലിങ്ങ് മുറി ഒരു മനസാക്ഷിയുടെ തിരുമുറിയായി മാറി.
കൗൺസിലിംഗ് സമയ പട്ടികയിൽ അവസാനമായ പേരിന്റെ മുന്നിൽ സാമുവേൽ എഴുതിയിരുന്നു:
“Dr. John Samuel – Former Psychiatrist .”
മുറിവേറ്റവനും മുറിപ്പെടുത്തിയവനും ഞാൻ തന്നെ , പക്ഷെ ഒരിക്കലും നിന്നെ സ്നേഹിക്കാതിരുന്നിട്ടില്ല . സാം ചിലതോക്കെ മനസ്സിൽ ചിന്തിച്ചുറപ്പിച്ചിരുന്നു .
ഇനി തനിക്കും രജനിക്കും വേണ്ടത് മറ്റൊരാളുടെ കൗൺസിലിംഗ് .
.jpg)
ജോസഫ് ചാണ്ടി കാഞ്ഞൂപറമ്പിൽ

