തലവാചകം കാണുമ്പോൾ ഇത് എന്താണെന്നു ചിന്തിച്ചേക്കാം! അതിൻ്റെ ഒരു വിശദീകരണത്തിലേക്ക് വരുവാ നാണ് ആഗ്രഹിക്കുന്നത് യേശുവിനെ ക്രൂശിച്ചതിൻ്റെ മൂന്നാം ദിവസം, അതായത്, യേശു ഉയിർത്തെഴുന്നേറ്റ അതേ ദിവസം രണ്ടു ശഷ്യന്മാർ യരുശലേമിൽനിന്നു എമ്മവുസ്സിലേക്ക് യാത്ര പുറപ്പെട്ടു. ഏഴു മൈൽ ദൂരമുള്ള സ്ഥലം സംഭവിച്ച വിഷയങ്ങളെക്കുറിച്ച് അവർ തർക്കിച്ചും വാദിച്ചും പോകുന്ന സന്ദർഭത്തിൽ ഉയിർത്തെഴുന്നേറ്റ യേശു അവ രോടു ചേർന്നു നടന്നു. അവർക്കു കണ്ണു കാണാം, പക്ഷേ യേശുവാണെന്നു മനസ്സിലാകാത്ത രീതിയിൽ അവരുടെ കണ്ണ് നിരോധിച്ചിരുന്നു. 2 കൊരിന്ത്യർ 4:3,4 വാക്യങ്ങളിൽ അപ്പൊസ്‌തലനായ പൗലൊസ് പറയുന്നത്: “എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു. ദൈവപ്രതിമയായ ക്രിസ്‌തുവിന്റെ തേജസ്സുള്ള സുവിശേഷത്തിൻ്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവി ശ്വാസികളുടെ മനസ്സു കുരുടാക്കി." ഇവിടെയും അവിശ്വാസികളുടെ കണ്ണു തുറന്നിട്ടുണ്ട്, പക്ഷേ ദൈവത്തെക്കുറിച്ച് ഗ്രഹിക്കുവാൻ കഴിയാതെ മനസ്സു കുരുടാക്കിയിരിക്കുന്നു.
യേശു ആ രണ്ടു ശിഷ്യന്മാരുമായി യാത്രചെയ്‌തു പോകുമ്പോൾ അവർ യേശുവിനെ അറിയാതെ വണ്ണം അവ രുടെ കണ്ണു നിരോധിച്ചിരുന്നു. യേശു അവരോട്: നിങ്ങൾ വഴി നടന്ന് തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്ത്? അവർ വാടിയ മുഖത്തോടെ നിന്നു. ക്ലെയോപ്പാവ് എന്നു പേരുള്ളവൻ, യെരുശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതെ ഇരിക്കുന്നുവോ? ഏത് എന്ന് യേശു അവരോടു ചോദിച്ചതിന് അവർ മറുപടി പറഞ്ഞത് ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസ്രായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണി കളും അവനെ മരണവിധിക്ക് ഏല്‌പിച്ചു ക്രൂശിച്ചു. ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാൻ ഉള്ളവൻ എന്ന് ആശിച്ചിരുന്നു അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നാം നാൾ ആകുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി അവൻ്റെ ശരീരം കാണാതെ മടങ്ങിവന്ന് അവൻ ജീവനോടെ ഇരിക്കുന്നു എന്നു പറഞ്ഞ് ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞ് ഞങ്ങളെ ഭ്രമിപ്പിച്ചു ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്ന് സ്ത്രീകൾ പറഞ്ഞതുപോലെതന്നെ കണ്ടു; അവനെ കണ്ടില്ലതാനും യേശു അവരോട് അയ്യോ ബുദ്ധിഹീനരേ, പ്രവാ ചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, ക്രിസ്‌തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്റെ മഹത്വത്തിൽ കടക്കണ്ടതല്ലയോ എന്നു പറഞ്ഞു. മോശെ തുടങ്ങി സകല പ്രവാചകന്മാരിൽനിന്നും എല്ലാ തിരുവെഴു ത്തുകളിലും തന്നെക്കുറിച്ചുള്ളത് അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. അവർ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. അവരോ ഞങ്ങളോടു കൂടെ പാർക്കുക, നേരം വൈകി അസ്‌തമിക്കാറാ യല്ലോ എന്നു പറഞ്ഞ് യേശുവിനെ നിർബ്ബന്ധിച്ചു. യേശു അവരോടൊപ്പം പാർപ്പാൻ പോയി അവരുമായി ഭക്ഷണ ത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്ത് അനുഗ്രഹിച്ച് നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു അവർ യേശുവിനെ അറിഞ്ഞു; ഉടനെ യേശു അവർക്ക് അപ്രത്യക്ഷനായി. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു വിഷയമുണ്ട്. ലോകത്തിൽ ജീവിക്കുന്നവരിൽ ചുരുക്കം പേരൊഴികെ ബാക്കി സകല ആൾക്കാർക്കും കണ്ണു കാണാം, പക്ഷേ അവർക്ക് ദൈവത്തെ കാണുവാൻ സാധിക്കാത്ത രീതിയിൽ ഈ ലോകത്തിൻ്റെ അധിപതിയായ സാത്താൻ അവരുടെ കണ്ണു കുരുടാക്കിയിരിക്കുകയാണ്.
യേശു അപ്പം എടുത്ത് നുറുക്കി അനുഗ്രഹിച്ചു നൽകിയപ്പോൾ ആ രണ്ടു ശിഷ്യന്മാരുടെ കുരുട്ടുകണ്ണ് തുറക്കു കയും അവരോടൊപ്പം വന്നത് ഉയിർത്തെഴുന്നേറ്റ യേശു ആണെന്നു മനസ്സിലാക്കുകയും ചെയ്‌തു. യേശുവിനെ തിരി ച്ചറിയുവാൻ കഴിയാതിരിക്കുന്ന ജനങ്ങൾക്ക് ആവശ്യമായിരിക്കുന്നത് ദൈവവചനമാണ്. ദൈവവചനം എന്ന അപ്പം ഭക്ഷിക്കുമ്പോൾ കുരുട്ടുകണ്ണുകൾ തുറക്കപ്പെടുവാനും സത്യദൈവത്തെ തിരിച്ചറിയുവാനും സാധിക്കും. ദൈവത്തിന്റെ വചനമായ വിശുദ്ധ ബൈബിൾ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ട് ഇന്നു സുലഭമായി ലഭ്യമാക്കിയിട്ടുണ്ട്. ചില സംഘടനകളിലൂടെ സൗജന്യമായും ലഭിക്കുന്നുണ്ട്. സത്യവചനത്തെ കണ്ടെത്തി ഭക്ഷിക്കു വാനുള്ള ആഗ്രഹം ഓരോരുത്തർക്കും ഉണ്ടായിരിക്കട്ടെ.
അടുത്ത വിഷയംകൂടെ ഓർപ്പിച്ച് ഈ ചിന്ത അവസാനിപ്പിക്കുവാൻ താല്‌പര്യപ്പെടുന്നു. മരിച്ചു പക്ഷേ ജീവനു ണ്ട് ആദ്യ മനുഷ്യമായ ആദാമും ഹവ്വയും നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വ്യക്ഷഫലം പറിച്ചുതിന്ന നാളിൽ അവർക്ക് ആത്മീയമരണം സംഭവിച്ചു; മാത്രമല്ല, ദൈവതേജസ്സും നഷ്‌ടപ്പെട്ടു. എന്നാൽ അവർ അപ്പോഴും ശരീര ത്തിൽ ജീവനുള്ളവരായിരുന്നു. എഫെസ്യർ 5:14-ൽ ഇപ്രകാരം വായിക്കുന്നു: "ഉറങ്ങുന്നവനേ, ഉണർന്ന് മരിച്ചവ രുടെ ഇടയിൽനിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്‌തു നിൻ്റെ മേൽ പ്രകാശിക്കും".
ജീവനുണ്ടെങ്കിലും ആത്മീയ മരണം സംഭവിച്ച ലക്ഷോപലക്ഷം ജനങ്ങൾ ഭൂമുഖത്തുണ്ട്. മോശെ ജനത്തെ മരുഭൂമിയിലൂടെ നടത്തി, കനാനിലേക്കുള്ള യാത്രാമദ്ധ്യേ ദൈവത്തോടുള്ള അവരുടെ അകൽച്ചമൂലം അവർ ദൈവ ശിക്ഷെക്കു വിധേയരായി. ദൈവം കൊടുത്ത നന്മകളെ (ആഹാരത്തെ) വെറും നിസ്സാരമായി കാണുകയും അതിനെതിരെ പിറുപിറുക്കുകയും ചെയ്‌തതിനാൽ ദൈവം അവരുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അതിന്റെ കടിയേറ്റ് അനേകർ മരിക്കുവാനിടയായി. അപ്പോൾ ജനം മോശെയുടെ അടുക്കൽ വന്നു പറഞ്ഞത്. ഞങ്ങൾ യഹോ വയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്‌തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കികളയുവാൻ യഹോവയോടു പ്രാർത്ഥിക്കണം എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു. യഹോവ മോശെയോട് ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിൽ തൂക്കുക; കടിയേൽക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു. അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമര ത്തിൽ തൂക്കി. പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ട് അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും (സം ഖ്യ 22:4-10). യോഹന്നാൻ 3:14-ൽ കാണുന്നു “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്ര നെയും ഉയർത്തേണ്ടതാകുന്നു. പഴയ പാമ്പിൻ്റെ ദംശനമേറ്റ് ആത്മീയജീവൻ നഷ്‌ടപ്പെട്ടവർക്ക് സമ്യദ്ധിയായ ജീവൻ നൽകുവാനാണ് ദൈവപുത്രനായ യേശുക്രിസ്‌തു ഈ ഭൂമിയിൽ ജന്മമെടുത്തത്. ആദാം മുതലുള്ള സകല മനു ഷ്യവർഗ്ഗത്തിന്റെയും വീണ്ടെടുപ്പിനുവേണ്ടി കാൽവറി ക്രൂശിൽ ഉയർത്തപ്പെട്ട യേശുവിങ്കലേക്ക് ആര് നോക്കുമോ അവർക്ക് പാപമോചനവും രക്ഷയും സൗജന്യമായി ലഭിക്കും. ഒന്നാമത്തെ ആദാം ലംഘനം ചെയ്‌തതു മൂലം മരണം സംഭവിച്ചു എങ്കിൽ ഒടുക്കത്തെ ആദാം ആകുന്ന യേശുക്രിസ്തു മൂലം മനുഷ്യവർഗ്ഗത്തിൻ്റെ സകല പാപവും ക്ഷമിച്ച് അവർക്കു രക്ഷയും വീണ്ടെടുപ്പും നൽകിയിരിക്കുകയാണ്. മരുഭൂമിയിൽ മോശെ ഉയർത്തിയ താമ്രസർപ്പത്തെ നോക്കി യവരെല്ലാം രക്ഷപെട്ടതുപോലെ ഇപ്പോൾ യേശുവിങ്കലേക്കു നോക്കുന്നവരെല്ലാം ജീവൻ പ്രാപിക്കുന്നു. യേശുക്രിസ്തു ഇപ്രകാരം അരുളിച്ചെയ്‌തിരിക്കുന്നു: “ഞാൻതന്നേ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്ന വൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല" (യോഹന്നാൻ 11:25,26)
പ്രിയരേ, നിങ്ങൾ ഒരുപക്ഷേ പറയും ഞങ്ങൾക്കു കാണാതിരിക്കുവാൻ തക്ക തിമിരമൊന്നും ബാധിച്ചിട്ടില്ല. ശരിയായിരിക്കാം. എമ്മവുസ്സിലേക്കു പോയ ശിഷ്യന്മാർക്ക് കണ്ണു കാണാമെങ്കിലും ഉയർത്തെഴുന്നേറ്റ യേശുവിനെ അവർക്കു കാണാൻ സാധിച്ചിരുന്നില്ല. അതുപോലെ നിങ്ങളുടെ ജീവിതത്തിലും രക്ഷകനും വീണ്ടെടുപ്പുകാരനുമായ യേശുവിനെ ഹൃദയക്കണ്ണുകൾകൊണ്ടു കാണുവാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങളുടെ ഹൃദയദൃഷ്ടികളെ പ്രകാ ശിപ്പിക്കാൻ ദൈവകരങ്ങളിൽ ഏല്‌പിച്ചുകൊടുക്കുക. ആദാമിനെപ്പോലെ ജീവനുള്ളവനായിരിക്കുമ്പോൾതന്നെ ആത്മി യജീവൻ നഷ്‌ടപ്പെട്ട് മൃതപ്രായ അവസ്ഥയിലാണ്. അങ്ങനെയുള്ളവർക്ക് സമ്യദ്ധിയായ ജീവൻ നൽകുവാൻ ഈ ലോകത്തിൽ അവതരിച്ച രക്ഷകനായ ക്രിസ്‌തുവിങ്കലേക്കു നോക്കി രക്ഷപെടുക. നഷ്‌ടപ്പെട്ട ആത്മീയജീവൻ മടക്കി ലഭിക്കും. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരിൽ ഒരുവൻ തൻ്റെ ജീവിതത്തിൻ്റെ അവസാന നിമിഷത്തിൽ യേശുവിലേക്കു നോക്കി പറുദീസയിലേക്കു പ്രവേശനം നേടിയതുപോലെ പ്രിയ സ്നേഹിതാ, യേശുവിങ്കലേക്കു നോക്കി നിത്യനാശത്തിൽനിന്ന് ജീവരക്ഷ പ്രാപിക്കുക. യേശു നിന്റെ ഹൃദയകവാടത്തിൽ മുട്ടുന്നു. യേശുവിന്റെ ആ ശബ്ദം കേട്ട് വാതിൽ തുറന്നാൽ നിങ്ങൾക്കു രക്ഷയാകും. ദൈവം ഏവരെയും സഹായിക്കട്ടെ.

പാസ്റ്റർ പി. പി. കുര്യൻ

