PRAVASI

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ 75.38% പോളിങ്

Blog Image

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം ആറര വരെയുള്ള കണക്കുകൾ പ്രകാരം 75.38% പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ്‌ നടന്നത്.
വയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
തൃശൂർ- 71.88%, പാലക്കാട്- 75.60%, മലപ്പുറം- 76.85%, കോഴിക്കോട്- 76.47%, വയനാട്- 77.34%, കണ്ണൂർ- 75.73%, കാസർകോട്- 74.03% എന്നിങ്ങനെയാണ് പുറത്തുവന്ന കണക്ക്. പോളിംഗ് ശതമാനത്തിന്റെ അന്തിമ കണക്ക് പിന്നീട് പുറത്തുവരും . രാവിലെ ഏഴിന്‌ തുടങ്ങിയ പോളിങ്‌ വൈകിട്ട്‌ ആറിന്‌ അവസാനിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.