PRAVASI

ലൂമിന 2026: സെന്റ് മേരീസ് ഇടവകയുടെ ഫാമിലി നൈറ്റ് വർണാഭമായി

Blog Image

പെയർലാൻഡ്: സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാമിലി നൈറ്റ് ‘ലൂമിന 2026’ നവംബർ 14-ന് പൂർവാധികം ഭംഗിയോടെയും പ്രൗഢഗംഭീരമായും നടത്തപ്പെട്ടു.

ശ്രീ. റിച്ചാർഡ്സ് ജേക്കബ് കയ്യാലപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തും വിവിധ ഇടവക സംഘടനകളായ SMCC, Ladies Forum, HCA, Mission League എന്നിവയുടെ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ റാണിസ് എം.എസ്.എം.ഐ. അനുഗ്രഹപ്രഭാഷണം നടത്തി. മദർ ബെൻസിയും മറ്റു സിസ്റ്റർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇടവകയിലെ എട്ട് വാർഡുകളെ പ്രതിനിധീകരിച്ച് മുന്നൂറോളം കുടുംബങ്ങൾ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. വിനോദത്തിനപ്പുറം വിശ്വാസജീവിതത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പങ്കുവെച്ച അവതരണങ്ങൾ പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി. കുട്ടികളും യുവജനങ്ങളും മുതിർന്നവരും ഒരേ വേദിയിൽ അണിനിരന്നത് കുടുംബസംഗമത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി.

പ്രത്യേകിച്ച്, സെന്റ് തെരേസ വാർഡ് ക്ലിയർ ലേക്ക് അവതരിപ്പിച്ച ‘അബ്രഹാമിന്റെ ബലി’ എന്ന സിനിമാറ്റിക് ബൈബിൾ ഡ്രാമ കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി. ഹൃദ്യമായ അവതരണവും മികവുറ്റ രംഗാവിഷ്കാരവും കൊണ്ട് സദസ്സിനെ ഒന്നടങ്കം വിസ്മയിപ്പിച്ച ഈ നാടകം പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി.

ഇടവക വികാരിയോടൊപ്പം കൈക്കാരന്മാരായ ജോർജ് വർഗീസ്, റിച്ചാർഡ്സ്‌ സ്കറിയ, ബിജു എബ്രഹാം, ജോബി ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. SMCCയും Ladies ഫോറം വും വിവിധ ചുമതലകൾ ഏകോപിപ്പിച്ചു. യുവജന പ്രതിനിധികൾ വേദിയിലെ പരിപാടികളുടെ ഏകോപനത്തിൽ സജീവ പങ്കുവഹിച്ചു.

കലയുടെയും സംസ്കാരത്തിന്റെയും ആത്മീയതയുടെയും കുടുംബബന്ധങ്ങളുടെയും മനോഹരമായ സംഗമമായി മാറിയ ‘ലൂമിന 2026’ ഇടവകയുടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ ആഘോഷമായി സ്മരണയിൽ ഇടംപിടിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.