ഖലീദ് ഹൊസൈനി എഴുതിയ
The Kite Runner എന്ന പുസ്തകം അമീറിൻ്റേയും ഹസാൻ്റേയും കുട്ടിക്കാല അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും
താലിബാന്റെ അതിക്രമങ്ങളും ക്രൂരതകളുംകൊണ്ട് ഉണ്ടായ കുടിയേറ്റജീവിതവും, മോചനത്തിനുള്ള സാധ്യതകളും കൂടാതെ അഫ്ഗാനിലെ സാമൂഹിക അവസ്ഥ,
ജാതി വ്യത്യാസങ്ങൾ, കുടിയേറ്റജീവിതത്തിന്റെ വിഷമങ്ങൾ എന്നിവ കൃത്യമായി എഴുതി 2003-ൽ പ്രസിദ്ധീകരിച്ച അത്യന്തം ഹൃദയസ്പർശിയായ നോവലാണ്.
ഉന്നതവംശീയനും അഫ്ഗാനിലെ പ്രഭവശാലികളിലൊരാളുടെ മകനായ അമീറും
താഴ്ന്ന ജാതിയായ ഹസാര വിഭാഗത്തിൽപ്പെട്ട ശുദ്ധസഹൃദയനായ
ഹസാൻ്റേയും സൗഹൃദത്തിൻ്റെ കഥയിലൂടെ ഈ പ്രദേശങ്ങളുടെ അഭ്യന്തര പ്രശ്നങ്ങളെല്ലാം ചേർത്ത് ഹൊസൈനി ശക്തമായ ഈ നോവൽ എഴുതിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്നും ആരംഭിച്ച് അമേരിക്കയിലേക്കും തിരികെ അഫ്ഗാനിസ്താനിലേക്കും യാത്ര ചെയ്യുന്ന കഥയിലൂടെയാണ് ഈ പുസ്തകം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഥയുടെ ഭാഷ വളരെ ലളിതമാണ്, എന്നാൽ അതിന്റെ വികാരഭരിതമായ ആഴം ഒരിക്കലും കുറഞ്ഞുപോയിട്ടുമില്ല.
ഖലീദ് ഹൊസൈനി അതീവ സുന്ദരമായ ദൃശ്യവിവരണങ്ങൾ ഉൾപ്പെടുത്തി അഫ്ഗാനിലെ സംസ്കാരത്തെയും സൗന്ദര്യത്തെയും വായനക്കാർക്ക് കാണിച്ചുതരുന്നു.'
The Kite Runner സുഹൃദ്ബന്ധത്തിന്റെ, പാശ്ചാതാപത്തിന്റെ, മോചനത്തിനായുള്ള കാത്തിരിപ്പിന്റെ, അവസാനം ഉണർന്നുവന്ന പ്രതീക്ഷയുടെ കഥയാണ്.
"For you, a thousand times over." എന്ന ഹസാന്റെ വാക്കുകൾ വായനക്കാർ ഒരിക്കലും മറക്കാൻ കഴിയാത്തത് കൊണ്ടുതന്നെ, ഈ നോവൽ വായിച്ചുതീർന്നിട്ടും മനസ്സിൽ ഒരു കനൽ നിറഞ്ഞു നിൽക്കും.
ജിഷ രാജു