PRAVASI

'എന്റെ കടമ ചെയ്തു, ഇനി നിങ്ങളുടെ ഊഴം' വോട്ട് ചെയ്തശേഷം മഷിപുരണ്ട ചൂണ്ടുവിരൽ ഉയർത്തിക്കാട്ടി മോഹൻലാൽ

Blog Image

ഷൂട്ടിങ് ലൊക്കേഷനിലേ പോലെ രാവിലെ കൃത്യം 7ന് തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സൂപ്പർതാരം മോഹൻലാൽ പോളിങ് ബൂത്തിലെത്തി. നേമം മണ്ഡലത്തിലെ മുടവൻമുഗൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന്റെ ചിത്രം മോഹൻലാൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.
'ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക'- സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മോഹൻലാൽ കുറിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.