PRAVASI

മോൻസ് ജോസഫ് ജലവിഭവ വകുപ്പുമന്ത്രി

Blog Image

വി. ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ അന്തിമ ധാരണയായിരിക്കുകയാണ്. പുതിയ മന്ത്രിസഭയിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജലവിഭവം, ഉൾനാടൻ ജലഗതാഗതം, രജിസ്ട്രേഷൻ എന്നീ സുപ്രധാന വകുപ്പുകളാണ് മോൻസ് ജോസഫിന് ലഭിക്കുക.
രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ശക്തമായ ആവശ്യമായിരുന്നു തുടക്കത്തിൽ പി. ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ മുന്നണിയിലെ ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കുമൊടുവിൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകിക്കൊണ്ട് പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാനും സമവായത്തിലെത്താനും ഇരുവിഭാഗത്തിനും സാധിച്ചു.
മുൻപ് പി. ജെ. ജോസഫ് മന്ത്രിയായിരുന്ന കാലയളവിൽ പൊതുമരാമത്ത് വകുപ്പ് (PWD) കൈകാര്യം ചെയ്ത് മികച്ച പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് അഡ്വ. മോൻസ് ജോസഫ്. ആ ഭരണപരിചയം പുതിയ മന്ത്രിസഭയിൽ ജലവിഭവം, ഉൾനാടൻ ജലഗതാഗതം, രജിസ്ട്രേഷൻ വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ അദ്ദേഹത്തിന് വലിയ രീതിയിൽ തുണയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തർക്കങ്ങൾക്കൊടുവിൽ ജോസഫ് ഗ്രൂപ്പ് ഈ ഫോർമുല അംഗീകരിച്ചതോടെ വി. ഡി. സതീശൻ മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ സുഗമമായി പൂർത്തിയായിരിക്കുകയാണ്.
1964 മെയ് 30 (62 വയസ്സ്)കടുത്തുരുത്തി മണ്ഡലത്തില്‍ മുളക്കുളം പഞ്ചായത്തിലെ ആപ്പാഞ്ചിറയില്‍ ജനനം.
1983-ൽ കോട്ടയം ബെസേലിയസ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി .കെ.എസ്.സി (KSC) യുണിറ്റ് പ്രസിഡന്റ്
1984-ൽ കോട്ടയം ബെസേലിയസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍
1984 — കെ.എസ്.സി (KSC) കോട്ടയം ജില്ലാ സെക്രട്ടറി
1987. കേരളാ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (Post Graduate Students Association) പ്രസിഡന്റ്


1992കെ.എസ്.സി (KSC) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു.


1996 ല്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യ നിയമസഭാ വിജയം--15166 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കടുത്തുരുത്തി മുന്‍ എം.എല്‍എമാരായ പി.എം. മാത്യൂ, പി.സി തോമസ് എന്നിവരാണ് പരാജയപ്പെട്ടത് .
1998 യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി
2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്റ്റീഫന്‍ജോര്‍ജിനോട് 4648 വോട്ടിന് കടുത്തുരുത്തിയില്‍ പരാജയം.
2002 കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്
2005 ല്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
2006-ൽ 2001 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്റ്റീഫന്‍ ജോര്‍ജിനെ പരാജയപ്പെടുത്തി കടുത്തുരുത്തി മണ്ഡലം തിരിച്ചു പിടിച്ചു.
2006ല്‍ കേരള നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍
2007-2009 കാലഘട്ടത്തില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി.


തകര്‍ന്നടി‍ഞ്ഞ കേരളത്തിലെ റോഡുകള്‍ ചുരുങ്ങിയ കാലാവധിക്കുള്ളില്‍ സഞ്ചാര യോഗ്യമാക്കി മാറ്റാന്‍ കഴി‍ഞ്ഞു. റബ്ബറൈസ്ഡ് റോഡുകളും ഉന്നതനിലവാരത്തിലുള്ള ഹൈടെക് റോഡുകളും സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കാന്‍ തുടങ്ങി, കേന്ദ്ര സര്‍ക്കാരുമായി നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ച് State Support Agreement ല്‍ കേരളം ഈ കാലഘട്ടത്തില്‍ ഒപ്പുുവച്ചു. മുടങ്ങിക്കിടന്ന തലസ്ഥാന നഗര വികസനം, തിരുവനന്തപുരം ചെങ്ങന്നൂര്‍ എം.സി റോഡ് വികസനം, തിരുവനന്തപുരം-പാളയം-ബേക്കറി ജംഗ്ഷന്‍ മേല്‍പ്പാല നിര്‍മ്മാണ പൂര്‍ത്തീകരണം, KSTP റോഡ് നിർമ്മാണ പദ്ധതികൾ തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാന്‍ കഴിഞ്ഞു.

2009 August 16ന് പാർട്ടി നേതാവ് ശ്രീ PJ ജോസഫിന് വേണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു.2009 -2011 കേരള നിയമസഭ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും കമ്മിറ്റി ചെയര്‍മാന്‍.
കേരള സര്‍ക്കാര്‍ ഭക്ഷ്യ ഉപഭോക്തൃ സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചു.2010 കേരള Congress പാർട്ടിയുടെ യോജിപ്പിനെ തുടർന്ന് പാർലമെന്റ് പാർട്ടി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.

2011 ല്‍ കടുത്തുരുത്തി Assembly മണ്ഡലത്തിൽ നിന്നും സ്റ്റീഫൻ ജോർജ്ജിനെ (എല്‍ ഡി.എഫ്) 23057 വോട്ടിന് പരാജയപ്പെടുത്തി വിജയിക്കുന്നു.2011-16 കാലഘട്ടത്തിൽ നിയമസഭയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും കമ്മിറ്റി ചെയര്‍മാന്‍.2012 ല്‍ മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റില്‍ MLA മാരുടെ പ്രതിനിധി.
2016 ൽ കടുത്തുരുത്തിയിൽ നിന്ന് 42256 വോട്ടിന്റെ ഭൂരിപക്ഷത്തിൽ LDF സ്ഥാനാർത്ഥി സ്കറിയ തോമസിനെ പരാജയപ്പെടുത്തുന്നു.
2016-2021വരെ നിയമസഭ യുടെ എത്തിക്സ് കമ്മിറ്റിയിൽ അംഗം.

2016 -21 നിയമസഭയുടെ പേപ്പേഴ്സ് ലെയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ .
2017-21 വരെ കേരള സംസ്ഥാന Sports Council MLA മാരുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നു.
2019 -20ല്‍ കേരള Congress പിളർപ്പിനെ തുടർന്ന് ശ്രീ. PJ ജോസഫിന്റെ നേതൃത്വത്തില്‍ UDF ൽ തുടരാൻ തീരുമാനിച്ചു.
കേരള Congress പാർട്ടിയുടെ എക്സിക്യൂട്ടീവ് Chairman ആയി തിരഞ്ഞെടുക്കപ്പെടുന്നു.
2019ല്‍ UDF സംസ്ഥാന ഏകോപന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2020 ൽ UDF കോട്ടയം ജില്ലാ ചെയർമാൻ 

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ വീണ്ടും വിജയം. LDF സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജ്ജിനെ 4256 വോട്ടിന് പരാജയപ്പെടുത്തി.2021-26 പ്രതിപക്ഷ Chief Whip ഉം കേരള Congress Deputy Leader ഉം.2025ൽ കേരള സംസ്ഥാന Sports Council ല്‍ MLA മാരുടെ പ്രതിനിധിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നു.
2021-26 വരെ നിയമസഭയുടെ Local Fund Accounts കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.
2026ൽ ആറാം തവണയും കടുത്തുരുത്തിയിൽ നിന്ന് വീണ്ടും വിജയം കേരള കോണ്‍ഗ്രസ് (എം) ലെ നിർമ്മല ജിമ്മിയെ 31300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുന്നു.
2026 കേരള Congress പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.