PRAVASI

റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ പള്ളിയിൽ മാതൃദിനം ആഘോഷിച്ചു

Blog Image


St. Mary’s Knanaya Catholic Church Rockland സംഘടിപ്പിച്ച മാതൃദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. മെയ് 10 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാരുടെയും പ്രത്യേക കാഴ്ചസമർപ്പണവും നടത്തി.
തുടർന്ന് വികാരി ഫാ. ജോബി പുച്ചൂക്കണ്ടത്തിലും കുട്ടികളും ചേർന്ന് അമ്മമാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിലെ ഇവന്റ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കുടുംബസംഗമവും സംഘടിപ്പിച്ചു.

മാതൃദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി. ലേഖന മത്സരത്തിൽ അലിയാ ഫിലിപ്പ് പൊട്ടംകുഴിയിൽ, ജേക്കബ് മൂലേപറമ്പിൽ, ഹെൽന ജിമ്മി പുളിയാനാൽ, തോമസ്കുട്ടി പുണംചിറ എന്നിവർ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി.

ചിത്രരചന മത്സരത്തിൽ ഡേവിഡ് വടക്കേക്കര, സായൻ ചാക്കോ, അരയംതാനത്തു, മില മാത്യു പാണപറമ്പിൽ, ഡെറിക് പുളിയിലകുന്നേൽ എന്നിവർ വിജയികളായി.
ഇടവക കൈക്കാരന്മാരായ ജസ്റ്റിൻ ചാമക്കാലയിൽ, ജിമ്മി പുളിയാനയിൽ, ജോസഫ് കിഴങ്ങാട്ട് എന്നിവർ ഉൾപ്പെടെ സിബി മണലേൽ, ലിന്റ വില്ലൂത്ര, ആശാ സ്റ്റീഫൻ മൂലേപറമ്പിൽ, ക്രിസ് അമ്പനാട്ട്, സനു കൊല്ലറേട്ട്, ലിബിൻ പാണാപറമ്പിൽ, ജോയ് വാഴമല, കൃപ ചാലുപറമ്പിൽ, ബേസിൽ പുലിമനക്കൽ,കെവിൻ വാഴമല, തോമസ് ഇഞ്ചേനാട്ടിൽ എന്നിവരും ഇവന്റ്സ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.