PRAVASI

ഐ. ഒ. സി. പെന്‍സില്‍വാനിയ ചാപ്റ്ററിന്‍റെ പുതിയ ഭാരവാഹികള്‍

Blog Image


    ഫിലാഡല്‍ഫിയാ, യു.എസ്.എ.: ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വാനിയ ചാപ്റ്ററിന്‍റെ പമ്പ ഓഫീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ 2026-2027 ലേയ്ക്കുള്ള ഭരണസമിതിയുടെ പൊതു തെരഞ്ഞെടുപ്പ് നടത്തി. ഭരണാധികാരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട സംഘടനാ നേതാക്കള്‍ ഏവരും സാമൂഹ്യ സാംസ്ക്കാരിക നിലകളില്‍ സുദീര്‍ഘമായ കാലഘട്ടം സേവനം അനുഷ്ടിച്ചു പരിചയസമ്പന്നരായതിനാല്‍ ഐ.ഒ.സി. ചാപ്റ്ററിന്‍റെ ഭാവി സുരക്ഷിതവും ഉന്നമന പാതയിലും നിലകൊള്ളുമെന്ന പ്രതീക്ഷ സഫലമായിരിക്കും.
    ചെയര്‍മാനായി സാബു സ്കറിയായും, പ്രസിഡന്‍റായി സുമോദ് തോമസ് നെല്ലിക്കാലായും, ജനറല്‍ സെക്രട്ടറിയായി നൈനാന്‍ മത്തായിയും, ട്രഷററായി തോമസുകുട്ടി വര്‍ഗീസും ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികള്‍ ജോര്‍ജ് ഓലിയ്ക്കലിനൊടൊപ്പം കുര്യന്‍ രാജന്‍റെയും സാബു സ്കറിയയുടെയും സുമോദ് നെല്ലിക്കാലായുടെയും അലക്സ് തോമസിന്‍റെയും നേതൃത്വത്തില്‍ തികച്ചും ശാന്തമായും സമാധാനപരമായും നടന്നതില്‍ സമ്മേളനത്തില്‍ സംബന്ധിച്ച ജനത അതീവ സന്തോഷത്തിലാണ്. രാഷ്ട്രീയ സാമൂഹ്യ സംഘടന നേതൃത്വത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പുകളില്‍ സാധാരണമായിട്ടുള്ള അപസ്വരങ്ങളോ യുക്തിസഹജമായ വിവാദങ്ങളോ അശേഷം ഇല്ലാതെ സസന്തോഷം ഏവരും സഹകരിച്ച സമ്മേളനത്തിന്‍റെ അദ്ധ്യക്ഷപദവിയെ അര്‍പ്പണബോധത്തോടെ നിര്‍വ്വഹിച്ച ഓലിക്കലിന്‍റെ മാനസീക സംയമനവും വ്യക്തിപ്രഭയും അത്യധികം അഭിനന്ദനീയമായിരുന്നു.
    ആത്മീക തലത്തില്‍ ഡയോസീസ് കൗണ്‍സില്‍ മെമ്പറായും മലയാളി അസ്സോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയ ബോര്‍ഡ് ഓഫ് ട്രസ്റ്റായും അമേരിക്കയിലും, കേരളത്തില്‍ എം. എ. കോളേജിലും കോതമംഗലം അലുമിനി പ്രസിഡന്‍റായും സുദീര്‍ഘ സേവനം ചെയ്ത സാബു സ്കറിയായുടെ അനുഭവ സമ്പത്ത് തികച്ചും പ്രശംസനീയമാണ്.
    പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സുമോദ് തോമസ് നെല്ലിക്കാലാ കോവിഡ്-19 പകര്‍ച്ചവ്യാധി കാലഘട്ടം തികച്ചും ത്യാഗമനസ്ക്കനായി നിസ്വാര്‍ത്ഥം മലയാളികള്‍ക്കുവേണ്ടിയും വിവിധ സാമൂഹ്യ സംഘടനകള്‍ക്കുവേണ്ടിയും അനുഷ്ഠിച്ച സേവനങ്ങള്‍ ഫിലാഡല്‍ഫിയ മലയാളികളുടെ മനസ്സില്‍ മങ്ങാതെ ഇപ്പോഴും നിലനില്‍ക്കുന്നു. കോവിഡ് നിര്‍മ്മാര്‍ജ്ജനത്തിനും നിവാരണത്തിനുമായി അനേകായിരം എന്‍-95 മാസ്കുകളും സാനിറ്റൈസറുകളും സൗജന്യമായി വിതരണം ചെയ്ത സുമോദിന്‍റെ കര്‍ത്തവ്യബോധവും അര്‍പ്പണ മനസ്ഥിതിയും അഭികാമ്യമാണ്. സുമോദിന്‍റെ സാമൂഹ്യ സേവനങ്ങളെ അഭിനന്ദിച്ച് ഫിലഡല്‍ഫിയ പോലീസ് കമ്മീഷണറിന്‍റെ സര്‍വ്വീസ് അവാര്‍ഡ് കരസ്ഥമാക്കുവാനുള്ള സൗഭാഗ്യവും സുമോദിനു ലഭിച്ചു.
    ഐ. ഒ. സി. ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിയ നൈനാന്‍ മത്തായി, തകര്‍ച്ചയില്‍ അമേരിക്കയില്‍ എത്തിയ കുടിയേറ്റക്കാരായ റഷ്യന്‍ വൃദ്ധസമൂഹത്തിന്‍റെ ഉന്നതിക്കും പരിചരണത്തിനുമായി സ്പെഷ്യല്‍ അഡള്‍ട്ട് ഡേ കെയര്‍ ആരംഭിക്കുന്നതിനായി ശാരീരികമായും മാനസികമായും സാമ്പത്തികമായും ചെയ്ത സേവനങ്ങള്‍ തികച്ചും നിര്‍ലോഭം ആയിരുന്നു. വേള്‍ഡ് മലയാളി ഗ്ലോബല്‍ കോര്‍ഡിനേറ്ററായും ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ ഭൗതിക ആത്മീക ഉന്നമനത്തിനായി സണ്‍ഡേസ്കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കമുള്ള വിവിധ മേഖലകളില്‍ തുടര്‍ച്ചയായി മത്തായി സേവനം അനുഷ്ഠിക്കുന്നു.
    വേള്‍ഡ് മലയാളി കൗണ്‍സിലിലും വിവിധ ക്രൈസ്തവ മലയാളി അസ്സോസിയേഷനുകളിലും ഹാര്‍ദ്ദവമായി പ്രവര്‍ത്തിച്ചതിനോടൊപ്പം പല ജീവകാരുണ്യ സംഘടനകക്കും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്ന തോമസ്കുട്ടി വറുഗീസ് ഐ.ഒ.സിയുടെ ട്രഷററായി നിയമിതനായി.
    ഐ.ഒ.സി.യുടെ സുഖമമായ നടത്തിപ്പിനും സംഘടനയുടെ സമൃദ്ധരായ തത്വജ്ഞാനികള്‍ക്കും പാമരനും തുല്യമായി പകരുവാനുള്ള അഭിനിവേശമുള്ള മുന്‍കാല പ്രസിഡന്‍റ് ഡോ. ഈപ്പന്‍ ഡാനിയേല്‍ അടക്കമുള്ള വിശാലമായ ഒരു ഭരണസമിതി ഐ.ഒ.സി.യെ നേരായി നയിക്കുവാനുള്ള ഭാവുകങ്ങള്‍.


 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.