PRAVASI

കാഴ്ച തെളിഞ്ഞു; വർഷങ്ങൾക്കുശേഷം കണ്ണട ഇല്ലാതെ പിണറായി വിജയൻ

Blog Image

വർഷങ്ങളായി തന്റെ മുഖത്തിന്റെ ഭാഗമായിരുന്ന കണ്ണട ഉപേക്ഷിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താ സമ്മേളനത്തിനിടെ ഉയർന്ന ചോദ്യത്തിനാണ് അദ്ദേഹം ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയത്.
കണ്ണിന് തിമിരത്തിനുള്ള ചികിത്സ നടത്തിയെന്നും അതിനുശേഷം വായിക്കാൻ ഇപ്പോൾ കണ്ണടയുടെ ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടപ്പോൾ കണ്ണട ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചതായും, അതുകൊണ്ടാണ് ഇപ്പോൾ കണ്ണടയില്ലാതെ എത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, ദീർഘകാലമായി കണ്ണടയോടെയുള്ള മുഖം കണ്ടുശീലിച്ചതുകൊണ്ട്, പലരും തന്നോട് ഇപ്പോഴും കണ്ണട ഉപയോഗിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും പിണറായി വിജയൻ ചിരിയോടെ മാധ്യമപ്രവർത്തകരോട് പങ്കുവെച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.