കുടുബാംഗങ്ങളോടൊത്ത് ഒരു തീർഥയാത്ര.കാത്മണ്ട് ,ലുംബിനി , കാശി, അയോധ്യ നേരത്തെ പ്ലാൻ ചെയ്തു.പുറപ്പെടാറായപ്പോഴാണ് രാമ നവമി യുടെ അന്നാണ് അയോധ്യയിൽ എത്തുക എന്നറിഞ്ഞത്.പ്രാണ പ്രതിഷ്ഠ കഴിഞ്ഞുള്ള ആദ്യ രാമനവമിയാണ്. ക്ഷേത്രത്തിൽ ദർശനം സാധ്യമാകുമോ എന്ന് സംശയം ഉണ്ടായിരുന്നു എന്തായാലും നന്നായി പ്രാർത്ഥിച്ചു താമസ സ്ഥലത്തുനിന്നു യാത്ര പുറപ്പെട്ടു .ഇലക്ട്രിക് ഓട്ടോ മാത്രമേ ക്ഷേത്ര പരിസരത്തേക്ക് കടത്തിവിടു എന്ന് പറഞ്ഞതുകൊണ്ട് ഇലക്ട്രിക് ഓട്ടോ തന്നെ ശരണം പ്രാപിച്ചു.2km അടുത്തുവരെ എത്തിക്കും എന്ന് പറഞ്ഞെങ്കിലും 4km. മാറി ആണു ഓട്ടോ നിറുത്തിയത് നല്ല കത്തുന്ന വെയിൽ അസഹ്യമായ ചൂട് .പാതയ്ക്കിരുവശവും കർസേവകർ കുടിക്കാനുള്ള ശുദ്ധജലം,സർബത്ത് ഒക്കെ വിതരണം ചെയ്യുന്നുണ്ടായിരുന്നു .കൂടാതെ ഭഗവാൻ്റെ ജന്മദിനം പ്രമാണിച്ച് മധുരപലഹാരങ്ങളും.പാതക്കിരുവശവും ധാരാളം ശുചിമുറികളും കാണാമായിരുന്നു .ഫോൺ ബെൽറ്റ്,ബാഗ് ഒന്നും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല എന്നറിയാമായിരുന്നതുകൊണ്ട് ചെറിയൊരു.പേഴ്സ് മാത്രമേ എടുത്തിരുന്നുള്ളൂ .കൂട്ടം തെറ്റിപ്പോവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്ന് പറഞ്ഞിരുന്നു . കാ രണം ആരുടെയും കയ്യിൽ ഫോൺ ഇല്ല ഭാഷ.പ്രശ്നം .4km നടന്നു പാദരക്ഷകൾ കൗണ്ടറിൽ ഏൽപ്പിച്ചു ക്ഷേത്രകവാടത്തിലെത്തി .വീണ്ടും സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ടു നീങ്ങി ക്യൂ വിൽ സ്ഥാനം പിടിച്ചു.ക്ഷേത്ര പരിസരവും ക്ഷേത്രവും വളരെ മനോഹരമായി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.കനത്ത സെക്യുരിറ്റി യായിരുന്നു ക്ഷേത്രത്തിനുചുറ്റും ഞങ്ങളുടെ ഗ്രൂപ്പ് ക്ഷേത്രത്തിനകത്ത് കടന്നതോടെ ക്യൂ ബ്ലോക്ക് ചെയ്തു.നടയടച്ചു പൂജയായിരുന്നു .1/2 മണിക്കൂറോളം കഴിഞ്ഞപ്പോൾ പൂജ കഴിഞ്ഞു നടതുറന്ന് .നല്ല തിരക്ക് ആയിരുന്നു എങ്കിലും നന്നായി തൊഴുവാൻ സാധിച്ചു .നടക്ക് മുൻപിലുള്ള സെക്യുരിറ്റി കുറച്ചു മധുരം നൽകി.അതും വാങ്ങി ക്ഷേത്രത്തിന് പുറത്തേക്ക് . കുറേയേറെദൂരം നടന്നു കഴിഞ്ഞപ്പോൾ വിശ്രമത്തിനുള്ള വലിയൊരു ഹാള്‍ കണ്ടു.1മണിക്കൂറോളം വിശ്രമിച്ചതിനുശേഷം വീണ്ടും ക്ഷേത്രത്തിൽ തൊഴാൻ എന്നുകരുതി നടന്നുവെങ്കിലും ക്യൂ, പാദരക്ഷകൾ ഉള്ള കൗണ്ടറിനു മുന്നിൽ എത്തി .അവിടെ നിന്ന് അകത്തേക്ക് പ്രവേശിക്കാം എന്ന് കരുതിയെങ്കിലും സാധിച്ചില്ല .വീണ്ടും 4km .നടന്നാലേ അകത്തേക്കുള്ള ക്യൂവിൽ കയറാൻ സാധിക്കൂ . എന്നാലും സാരമില്ല.വന്ന സ്ഥിതിക്ക് ഒന്നുകൂടി ദർശനം നടത്തിയിട്ട് മടങ്ങാം എന്ന് ഞങൾ തീരുമാനിച്ചു തിരിച്ച് ക്ഷേത്രത്തിലേക്ക് .രാവിലത്തെത്തിലും തിരക്ക് കുറവായിരുന്നു രണ്ടാംവട്ടം ഉച്ചയ്ക്ക് 2മണിയായിരുന്നു.നവമി ആയതുകൊണ്ട് ആണെന്ന് തോന്നുന്നു ക്ഷേത്ര നട അടച്ചിരുന്നില്ല .നന്നായി തൊഴുവാൻ സാധിച്ചു.31/2 യോടുകൂടിക്ഷേത്രത്തിന് പുറത്തേക്ക്. അപ്പോഴും മധുരപലഹാരങ്ങളും ദാഹജലവും വിതരണം നടക്കുന്നുണ്ടായിരുന്നു .ഞങൾ ഒരു കടയിൽ നിന്ന് കുറച്ചു ഫോട്ടോസും, ഒരു ചെറിയ രാമവിഗ്രഹവും വാങ്ങി ഫോൺ ഇല്ലാതിരുന്നത്തുകാരണം ഒരു ഫോട്ടോപ്പോലും എടുക്കാൻ സാധിച്ചില്ല താമസസ്ഥലത്തേക്ക് തിരിച്ച് എത്തി.വൈകിട്ട് 71/2യോടുകൂടി തിരിച്ച് ഘോരഖ്പൂർ സ്റ്റേഷനിലേക്ക് . പിറ്റേന്ന് രാവിലെ ഘോരക്‌പുർ നിന്ന് കൊച്ചുവേളി എക്സ്പ്രസിൽ നാട്ടിലേക്ക് .ഒരുവട്ടം എങ്കിലും തൊഴുവാൻ സാധിക്കനെ എന്ന് പ്രാർധിച്ചുപോയി .2വട്ടം നന്നായി തൊഴുവാൻ സാധിച്ചു .ഭഗവാൻ്റെ അനുഗ്രഹം.
വനജ ദാസ്,ന്യൂജേഴ്‌സി