ദല്ലാൾ കുമാരൻ രാവിലെ 7:30 ക്ക് തന്നെ സുമംഗലി ബസ്സിൽ ചെർപ്പുളശ്ശേരിക്ക് പോകാം എന്ന് പറഞ്ഞിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.കൃത്യം 9 മണിക്ക് തന്നെ ചേർപ്പുളശ്ശേരിക്ക് മുൻപുള്ള അമ്പലപ്പടിയിൽ ഞങ്ങൾ ബസ് ഇറങ്ങി.ഒരു ചെറിയ ഗ്രാമം.
ദല്ലാൾ കുമാരൻ രാവിലെ 7:30 ക്ക് തന്നെ സുമംഗലി ബസ്സിൽ ചെർപ്പുളശ്ശേരിക്ക് പോകാം എന്ന് പറഞ്ഞിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.കൃത്യം 9 മണിക്ക് തന്നെ ചേർപ്പുളശ്ശേരിക്ക് മുൻപുള്ള അമ്പലപ്പടിയിൽ ഞങ്ങൾ ബസ് ഇറങ്ങി.ഒരു ചെറിയ ഗ്രാമം. അടുത്തുള്ള ചായക്കടയിൽ ചോദിച്ചു മനസ്സിലാക്കി റിട്ടേർഡ് അധ്യാപകൻ ദാമോദരൻ സാറിന്റെ വീട്.ദൂരെ കാണുന്ന അമ്പലത്തിന്റെ വടക്കോട്ട് മാറി മൂന്നാമത്തെ വീട്.ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ ദാമോദരൻ സാറിന്റെ വീട്ടിൽ ചിലവഴിച്ചു.തിരികെ വന്ന് ചായക്കടക്കാരോട് നന്ദി പറഞ്ഞു, അടുത്ത ബസ്സ് എപ്പോൾ വരുമെന്ന് തിരക്കി.കയ്യിൽ കെട്ടിയിരുന്ന് വാച്ചിലേക്ക് നോക്കിയിട്ട്, അടുത്ത 10 മിനിറ്റിൽ ഒരു ബസ് ഉണ്ട്, പക്ഷേ റോഡിലോട്ട് കയറി നിൽക്കണം ഇടനേരം ആയതുകൊണ്ട് യാത്രക്കാരെ കണ്ടില്ലെങ്കിൽ സാധാരണ നിർത്താറില്ല എന്നും പറഞ്ഞു.റോഡിലേക്ക് കയറി നിൽക്കാൻ തിരിഞ്ഞപ്പോൾ ചായക്കടക്കാരന്റെ ഒരു ചോദ്യം. " വേറെ നല്ല ആലോചനകൾ ഒന്നുമായില്ല അല്ലേ.
സണ്ണി മാളിയേക്കൽ