PRAVASI

പമ്പയുടെ എ.ഐ സെമിനാര്‍ വിജ്ഞാനപ്രദമായി

Blog Image

ഫിലാഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) എന്ന വിഷയത്തെ കുറിച്ച് പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ വിജ്ഞാനപ്രദമായി. പമ്പ കമ്മ്യൂണിറ്റി സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ പമ്പ പ്രസിഡന്‍റ് ജോണ്‍ പണിക്കര്‍ സെമിനാറിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്തു.
 
ആധുനിക സാങ്കേതിക വിദ്യയിലെ ഏറ്റവും നൂതന സംവിധാനമായ നിര്‍മ്മിത ബുദ്ധി എന്താണ,് അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു, അനുദിന ജീവിതത്തില്‍ എ.ഐ കൊണ്ടുള്ള പ്രയോജനങ്ങള്‍, ഈ സാങ്കേതിക വിദ്യ ഉത്തരവാദിത്ത്വത്തോടെ എങ്ങനെ ഉപയോഗിക്കാം, ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍, എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ സെമിനാറിന് കഴിഞ്ഞു.

സെമിനാറില്‍  യുണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ഹോസ്പിറ്റിലെ ഐ.റ്റി വിദഗ്ധന്‍ ഡോ: ഈപ്പന്‍ ഡാനിയേല്‍ മെഡിക്കല്‍ രംഗത്ത് രോഗ നിര്‍ണ്ണയത്തിനും, ചികിത്സയ്ക്കും നിര്‍മ്മിത ബുദ്ധി എങ്ങനെ ഉപയോഗിയ്ക്കാം അതിന്‍റെ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിച്ചു. 

ഐ.റ്റി വിദഗ്ധനും കമ്പ്യൂട്ടര്‍ പ്രോഗ്രാംമറുമായ ഡേവിഡ് ഫിലിപ്പ് തന്‍റെ പ്രസന്‍റേഷനില്‍ എന്താണ് എ.ഐ അത് സാധാരണക്കാരുടെ അനുദിന ജീവിതത്തില്‍ എങ്ങനെ ഉപയോഗിയ്ക്കാം എന്ന അറിവു. നല്‍കി.

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഫാര്‍മസ്യൂട്ടില്‍ കമ്പനിയിലെ ഐ.റ്റി വിദഗ്ധനും പമ്പയുടെ ഐ.റ്റി കോഡിനേറ്ററുമായ മോഡി ജേക്കബ് എ.ഐ രംഗത്തെ ചതിക്കുഴികള്‍ എന്തല്ലെമാണ്, ഉത്തരവാദിത്വത്തോടെ നിര്‍മ്മിത ബുദ്ധിയെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിച്ചു. തുടര്‍ന്നു നടന്ന വര്‍ക്ക്ഷോപ്പിലും, ചര്‍ച്ചയിലും, പമ്പയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളുമായി നിരവധി പേര്‍ പങ്കെടുത്തു. 

പമ്പ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കല്‍ ഏവര്‍ക്കും നന്ദിപറഞ്ഞു. അലക്സ് തോമസ്, ഫിലീപ്പോസ് ചെറിയാന്‍, ജോയി തട്ടാറുകുന്നേല്‍, ഫാദര്‍ ഫിലിപ്പ് മോഡയില്‍, ജോര്‍ജ്ജുക്കുട്ടി ലൂക്കോസ്, എബി മാത്യൂ, വി.വി ചെറിയാന്‍, സെലിന്‍ ഓലിക്കല്‍, രാജു പി. ജോണ്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.