PRAVASI

ദീപസ്തംഭം മഹാശ്ചര്യം! നമുക്കും കിട്ടണം പണം!

Blog Image

ചരിത്രപ്രസിദ്ധമായ കുഞ്ചൻ നമ്പ്യാരുടെ ഈ പല്ലവി ഇന്നയുടെ ദിനങ്ങളിൽ  എത്രയോ യാഥാർത്ഥ്യമാണ്.  കല്ലുകളിൽ  കൊത്തിയ ലിപി പോലെ മനുഷ്യ ഹൃദയങ്ങളിൽ മായാതെ നിൽക്കുന്ന അർത്ഥ സമ്പൂർണ്ണമായ കാവ്യ ശകലം ഇന്ന് നമ്മെ നോക്കി ചിരിക്കുകയാണ്.  തിരുവിതാംകൂർ മഹാരാജാവ് ശ്രീ പത്മനാഭ ക്ഷേത്രത്തിൽ നിർത്തിയ വിളക്ക് കാല് കണ്ട് കവിവരന്മാർ മുഴങ്ങുന്ന ചെണ്ട പോലെ രാജാവിനെയും വിളക്ക് കാലിനെയും പ്രകീർത്തിക്കുന്ന പാഴ് ചൊല്ല് കേട്ട് മുഷിഞ്ഞ, കവികളുടെ കവിയായ കുഞ്ചൻ നമ്പ്യാർ ഈ അഭിനന്ദനങ്ങൾ വെറും പടക്കവും, പോക്കറ്റ് നിറയാനുമുള്ള മണിയടിയും അത്രേ എന്ന് നർമ്മത്തിൽ പൊതിഞ്ഞ വെടിയുണ്ടയാക്കി തൊടുത്തു വിടുകയാണ്. 

പണം, പദവി, പട്ട് മെത്ത ഇത് നേടിയെടുക്കുവാനും, കയ്യടക്കുവാനും, വാവല് പോലെ അതിൽ കടിച്ചു തൂങ്ങിക്കിടക്കുവാനും ഒരു  ജാള്യതയും ഇല്ലാതെ സ്തുതിപാടകരായി നടക്കുന്ന ആരാധക വൃന്ദം ഇന്ന് വർദ്ധിച്ചു വരികയാണ്.  നമ്മുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ അല്പമെങ്കിലും വിവരമുള്ളവർ മനസ്സിലാക്കും പലരും, പലരെയും പ്രകീർത്തിക്കുന്നതും, പ്രശംസിക്കുന്നതും, ഓച്ഛാനിച്ചവർക്കു മുമ്പിൽ നിൽക്കുന്നതും കേവലം കാര്യസാധ്യത്തിനു വേണ്ടി മാത്രം.  സാമൂഹിക, മത, സാംസ്കാരിക രംഗങ്ങളിലെ നേതാക്കന്മാർ ഇവരുടെ മണിയടിയുടെ താരാട്ടു കേട്ട് വിരാജിക്കുകയാണ്.  ഇത്തിൾ കണ്ണികൾ പോലെ പല തുറകളിലും ഇവർ പറ്റിപ്പിടിച്ച് കിടക്കുകയാണ്.  ഈ പൊള്ളയായ പ്രശംസകളും, വാഴ്ത്തലുകളും കണ്ടു കൊണ്ട് തിരുവചനം പറയുന്നത് ശ്രദ്ധിക്കുക, അവർ വായ് ആകാശത്തോളം ഉയർത്തുന്നു, കപടമുള്ള  അധരത്തോടും, ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു (സങ്കീർത്തനം 12 2). കപടമുള്ള  അധരവും, വഞ്ചനയുടെ നാവും ആയുധമാക്കി മുമ്പോട്ട് പോകുന്നവർക്ക്. അയ്യോ കഷ്ടം!  ഒരു നേരമ്പോക്കിനു പോലും നേര് സംസാരിക്കാത്ത ഇവർ എങ്ങനെ സമൂഹത്തിൽ സ്ഥാനങ്ങൾ വഹിക്കും? ഇവരിൽ കൂടി എന്ത് നന്മ  ദേശത്തിനും സമൂഹത്തിനും ഉണ്ടാകും എന്നുള്ളത് നാം ചിന്തിക്കണം.

 ഒരു ദുർവ്യാധി പോലെ തിന്മയും, വഷളത്വവും,  ദൈവിക നിഷേധങ്ങളും ദേശത്തു പടർന്നു പിടിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുകയും, ഒന്നും സംഭവിച്ചിട്ടില്ല  എന്ന് പുലമ്പുന്ന നേതാക്കന്മാരെ താങ്ങുന്ന ശിരോമണികൾ  സമൂഹത്തിൻെ്് ഉദ്ധാരണമോ, നവീകരണമോ അല്ല ആഗ്രഹിക്കുന്നത്, സ്വന്തം പോക്കറ്റും, സ്വന്തം കസേരയും അത്ര.  പശ്ചാത്യ രാജ്യങ്ങളെ അധിക്ഷേപിക്കുന്ന മേലാളന്മാർ പനി പിടിക്കുമ്പോൾ ചികിത്സ ഏഴ് കടലിനപ്പുറം, മക്കളുടെ വിദ്യാഭ്യാസം അമ്മേരിക്കൻ കോളേജുകളിൽ, വിനോദയാത്രകളും, ഉലക സവാരികളും ഇവർക്ക് എന്നും ഒരു ഹരം.  ഇവരെ വീണ്ടും, വീണ്ടും പ്രകീർത്തിക്കുകയും, ചെണ്ട അടിച്ചു കൊണ്ട് കസേരകളിൽ ഇരുത്തുവാൻ വീണ്ടും തുനിയുന്നവർ ഇവരുടെ പങ്കുപറ്റുകാരത്ര.  ഇങ്ങനെയുള്ളവർ അധികാര കസേരകളിൽ ഇരുന്നാൽ  ഇനിയും രാജ്യം തന്നെ ഉണ്ടാകുമോ എന്ന് ആർക്കറിയാം?  അഴിമതിയുടെ ഒരു വൻ സുനാമി കേരളത്തിൽ പ്രതിധ്വനിക്കുമ്പോൾ, 
അമ്മേരിക്കയുടെ മണ്ണിലും കാട്ടുതീ പോലെ അഴിമതിയുടെ വൻ കൊള്ളകൾ നടന്നത് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.  ജനസേവകർ എന്നറിയപ്പെടുന്ന ഈ പകൽ കൊള്ളക്കാർ കൊള്ളയടിച്ചത് പുറത്തുകൊണ്ടുവരുവാൻ ഭരണകൂടം ശ്രമിക്കുമ്പോൾ അവർക്കു നേരെ അക്രമണങ്ങളും, അസഭ്യവും അഴിച്ചുവിട്ട് പുക മറ സൃഷ്ടിക്കുകയും അതിന് ഓശന പാടുകയും ചെയ്യുന്നവർ ഏത് മത, സംസ്കാരിക, സാമൂഹിക നേതാക്കൾ ആയാലും അവർ ആട്ടും തോലണിഞ്ഞ ചെന്നായ്ക്കൾ അത്രേ.  കടലാസ് പദ്ധതി തയ്യാറാക്കിയിട്ട് ഖജനാവിൽ നിന്ന് കോടികൾ അടിച്ചുമാറ്റി സ്വകാര്യ വിമാനങ്ങളിൽ പറന്നു നടക്കുകയും, പഞ്ചനക്ഷത്ര ഹോട്ടലുകളിലും, റിസോർട്ടുകളിലും മാറി മാറി കുറ്റിയടിക്കുകയും ചെയ്യുന്ന കോമരങ്ങൾ ചമ്പൽ കൊള്ളകാരത്രേ.  ഇന്നുള്ള പല കോടീശ്വരന്മാരും, നികുതിപ്പണം മേടിക്കുന്നവരും, ഖജനാവ് കൊള്ളയടിച്ച് സാമ്രാജ്യങ്ങൾ പടുത്തുയർത്തി ശിങ്കിടികളെ സൃഷ്ടിച്ച ഏലാ പാടുന്ന മിടുക്കന്മാരും അത്ര.  ഇത് എന്തൊരു കാലഘട്ടം? 

നാടും, സമൂഹവും, തലമുറകളും ദേശത്ത് പടർന്ന് പന്തലിക്കണം എങ്കിൽ സദാചാരവും, മാന്യതയും കാത്തുസൂക്ഷിക്കുന്ന അഴിമതിയെ പുച്ഛിക്കുന്ന, ധാർമികതയെ ചേർത്തു പിടിക്കുന്ന ഒരു നേതൃത്വം എഴുന്നേൽക്കണം. ഇവർ നിർമലതയിലും, സുതാര്യതയിലും ബിരുദം എടുത്തവർ ആകട്ടെ.  സത്യത്തിൻെ്് യും, നീതിയുടെയും കാവൽക്കാരായി അവർ മാറണം. ഇന്ത്യയുടെ  മണ്ണിൽ കുമിഞ്ഞു കൂടുന്ന അസ്സന്മാർഗികതയും, മനം പുരട്ടുന്ന രാഷ്ട്രീയ കളളകളികളും കാണുമ്പോൾ നരകം പോലും ഞെട്ടുകയാണ്.   സ്വതന്ത്ര ഭാരതം എന്ന് ലോകത്തിൽ നാം കൊട്ടി ഘോഷിക്കുമ്പോഴും യാതൊരു വിധമായ മത, സാമൂഹിക,സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ ഇരുട്ടിൽ തപ്പി തടയുന്ന പട്ടിണി കോലങ്ങൾ.  മതേതരത്വം ഇന്ത്യയിൽ ഉണ്ട് എന്ന് പറയുമ്പോഴും, മതസ്വാതന്ത്ര്യം ഇല്ലാത്ത മൂന്നാംകിട അപരിഷ്കൃത രാജ്യം.  ക്രിസ്ത്യാനികളെ ചാണകം തീറ്റയും, തല്ലിച്ചതച്ചും, ആരാധന ആലയങ്ങൾ തീവച്ചു നശിപ്പിച്ചും ഈ നരഹത്താക്കൾ ക്രൂരത  കാട്ടിയിട്ടും, കണ്ടില്ലെന്നു നടിച്ച് മൗനമായിരിക്കുന്ന നേതാക്കന്മാരുടെ, അനുചരന്മാർ ഓർക്കണം നിങ്ങൾ  ഇവരുടെ സ്തുതിപാടകരാണ്.  ഇവരുടെ ലക്ഷ്യം കസേരയും, കയ്യിട്ടുവാരലും അത്രേ..

ഇന്നയുടെ ദിനങ്ങളിൽ പോക്കറ്റ് നിറയണം, പള്ള നിറയണം, പ്രഥമ സ്ഥാനത്തിരിക്കണം പരിവാരങ്ങളെ സൃഷ്ടിക്കണം ഇതത്രേ പലരുടെയും അജണ്ട.  ഇതിനുവേണ്ടി എന്തു മാർഗ്ഗവും തെരഞ്ഞെടുക്കുവാൻ മനുഷ്യൻ ഓടുകയാണ്.  സ്ഥാനമാനങ്ങൾ പിടിച്ചടക്കുവാനും, അധികാരത്തിൻെ്് ചെങ്ങാടത്തിൽ ഇരിക്കുവാനും കൊതിച്ചു കൊണ്ട്  ഇവർ തമ്മിൽ, തമ്മിൽ പുകഴ്ത്തുകയാണ്. പല മാധ്യമങ്ങളും, അവരുടെ പ്രവർത്തകരും ഇവരുടെ മുഖസ്തുതി പാടുന്നവരത്രേ.  അഴിമതിയും, അക്രമവും, അരാജകത്വവും സമൂഹത്തിലും ദേശത്തും മാരകമായ ക്യാൻസർ രോഗം പോലെ പടർന്നു പിടിക്കുമ്പോഴും സ്വന്തം നിലനിൽപ്പും, ഭദ്രതയും മാത്രം നോക്കിക്കൊണ്ട്  ഒന്നും കുഴപ്പമില്ല, എല്ലാം ശരിയെന്ന് പറയുന്ന നാവുകൾ ലജ്ജ ധരിക്കണം.  മത സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നേതൃത്വം കൊള്ളയും, കൊള്ളിവെപ്പും നടത്തുമ്പോൾ അതിൻെ്് മട്ട് വലിച്ചു കുടിച്ചു കൊണ്ട് കള്ള നേതൃത്വത്തെ പ്രകീർത്തിക്കുന്ന ഗോപാലന്മാർ പൊതുജനത്തിൻെ്് നന്മയോ, ദേശത്തിൻെ്് അഭിവൃത്തിയോ അല്ല ആഗ്രഹിക്കുന്നത്.  അനധികൃതമായി സ്ഥാനമാനങ്ങൾ പിടിച്ചടക്കുവാനും, യാതൊരു യോഗ്യതയും ഇല്ലാത്തവരെ എവിടെങ്കിലും കുത്തിത്തിരുകാനും മേലാളന്മാർ ഓട്ടം തുള്ളൽ നടത്തുകയാണ്.  ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും ഒരു കൂസലും കൂടാതെ കയ്യടിച്ച് അഭിനന്ദിക്കുന്ന  വിരുതന്മാർ  സമൂഹത്തിൻെ്് തിന്മയാണ്.

ദൈവഭയമുള്ളവരും, കറകളഞ്ഞ വ്യക്തിത്വത്തിൻെ്്  ഉടമകളും ദേശത്തിൻെ്് ഉന്നതസ്ഥാനങ്ങളിൽ എഴുന്നേൽക്കണം.  ഇസ്രയേൽ രാജാവ് കൂട്ടിവരുത്തിയ 400 പ്രവാചകന്മാരുടെ ശബ്ദമല്ല മീഖായാവുൻ്റെത് (1രാജ 22) അത് വേറൊരു ശബ്ദമായിരുന്നു. അവരിൽ ഒരുവൻ പറയുന്നതുപോലെ പറയുവാൻ അല്ല ദൈവം വിശ്വസ്തൻമാരെ  തെരഞ്ഞെടുക്കുന്നത്.   പിശാച് ആദി മുതൽ നുണയനും, വഞ്ചകനും, കൊലപാതകനും അത്രേ.  അവനിൽ സത്യമില്ല, സത്യം സംസാരിക്കുന്നവരെ വകവരുത്തുവാനും അവരോട് എതിർക്കുവാനും അണിയറയിൽ എപ്പോഴും ഇരുട്ടിൻെ്് പദ്ധതികൾ തകൃതിയോടെ നടക്കുകയാണ്.  തിരിച്ചറിയുന്നത് നന്നായിരിക്കും. 
പല സ്തുതിപാടകന്മാരും, പുകഴ്ത്തുന്നവരും വഞ്ചനയുടെ വക്താക്കളാണ്.   
നാം  ഇനിയും വഞ്ചിക്കപ്പെടരുത്! 

പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.