ഹൂസ്‌റ്റൻ : ഡിസംബർ 14 ആം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഐപിസി ഹെബ്രോൻ ചർച്ചിൽ വച്ച് നടന്ന നാല്പതാമത് പിസി എൻ എ കെ യുടെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് വലിയ വിജയകരമായി തീർന്നു ഏകദേശം നൂറോളം ദൈവദാസന്മാരും സഹോദരി സഹോദരന്മാരും പങ്കെടുത്ത മീറ്റിങ്ങിന്റെ അധ്യക്ഷപദവി പാസ്റ്റർ തോമസ് കുര്യൻ നിർവഹിച്ചു
പിസി എൻ എ കെ കൺവീനർ പാസ്റ്റർ ജോർജ് സ്റ്റീഫൻസൻ നാഷണൽ സെക്രട്ടറി ബ്രദർ സാം മാത്യു നാഷണൽ ട്ര
ഷറർ പ്രസാദ് ജോർജ് നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ജീന വിൽസൺ വർക്കി നാഷണൽ യൂത്ത് കോർഡിനേറ്റർ ഡോക്ടർ ജോനതൻ ജോർജ് എന്നിവരും നാൽപ്പതാമത് നോർത്ത് അമേരിക്കൻ പെന്തക്കോസ്ത് സമ്മേളനത്തിന്റെ വിശദവിവരങ്ങൾ അറിയിക്കുകയുണ്ടായി .
ചിക്കാഗോയിൽ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ പാസ്റ്റർ സതീഷ് കുമാർ , പാസ്റ്റർ ജോ തോമസ് , ഡോക്ടർ ആനി ജോർജ് തുടങ്ങിയവർ വചന ശുശ്രൂഷ നിർവഹിക്കും .
ഇവരെ കൂടാതെ നോർത്ത് അമേരിക്കയിലുള്ള ദൈവദാസന്മാരും വചന ശുശ്രൂഷയിൽ പങ്കെടുക്കും .
പാസ്റ്റർ കെ ജെ ജെയിംസിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച പ്രമോഷണൽ മീറ്റിംഗിൽ സ്വാഗത പ്രസംഗം നാഷണൽ പ്രതിനിധി ബ്രദർ സോളമൻ ചാക്കോ നിർവഹിച്ചു . പാസ്റ്റർ വിൽസൺ വർക്കി വചനപ്രഘോഷണം നടത്തി . പാസ്റ്റർ സിബിൻ അലക്സിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷകൾ നടന്നു .
ഹൂസ്റ്റൺ പട്ടണത്തിലുള്ള ഒട്ടുമിക്ക സഭകളും പിസിഎൻ എ കെ നാഷണൽ എക്സിക്യൂട്ടീവ്സും , പ്രതിനിധികളും സന്ദർശിക്കുകയും ജൂലൈ രണ്ടുമുതൽ അഞ്ചുവരെ ചിക്കാഗോയിൽ നടക്കുന്ന മഹാസമ്മേളനത്തിലേക്ക് വരുന്നതിന് വിശ്വാസ സമൂഹത്തെ ഉത്സാഹിപ്പിക്കുകയും ചെയ്തു . എല്ലാ ദൈവസഭകളും ദൈവദാസന്മാരും ആത്മാർത്ഥമായി സഹകരിക്കുകയും വിശ്വാസ സമൂഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്തു . അനേകം പേർ പ്രമോഷണൽ മീറ്റിങ്ങിൽ സ്പോൺസർ ചെയ്യുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ഇടയായി . പാസ്റ്റർ ജേക്കബ് ബേബിയുടെ പ്രാർത്ഥനയോടും ലഘു ഭക്ഷണത്തോടും കൂടി വൈകിട്ട് 6 30 ന് യോഗം അവസാനിക്കുന്നതിന് ഇടയായി തീർന്നു

























