ഇലന്തൂർ: പരിയാരം- ഇടക്കടമ്പിൽ പരേതനായ ഇ എ ജോർജിൻ്റെ ഭാര്യ പൊന്നമ്മ ജോർജ്( 91) അന്തരിച്ചു. പരേത പ്രക്കാനം ഇലവുനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ:
ജെസി (പുന്നയ്ക്കാട്), ജെമിനി ജോൺ (അരിസോണ), റെജി (ഇടക്കടമ്പിൽ ഫൈനാൻസിയേഴ്‌സ്).
മരുമക്കൾ: പരേതനായ ബാബു, വി ജി ജോൺ (അരിസോണ), മിനി (തുമ്പമൺ). പൊന്നമ്മ ജോർജിൻ്റെ ഭൗതികശരീരം ജൂൺ 13 ശനിയാഴ്ച രാവിലെ 8 മണിക്കു ഭവനത്തിൽ കൊണ്ടു വരുന്നതും 11 മണിക്കു ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് പരിയാരം സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തപ്പെടുന്നതുമാണ്.

പൊന്നമ്മ ജോർജ്


