നമ്മുടെ ആത്മാക്കൾ
ഒന്നായിട്ടും
നിൻറെ ശരീരത്തിനും
എൻറെ ശരീരത്തിനും
ഇടയിൽ ഒരു വിരലകലം
സൂക്ഷിച്ചത് കൊണ്ട്........
നിൻറെ ദൃഷ്ടികൾ
എൻറെ മാംസത്തിലേക്ക്
അല്ല
മനസ്സിലേക്ക്
ആഴ്ന്ന് ഇറങ്ങിയത് കൊണ്ട്
എൻറെ വേദനകൾക്ക്
നിൻറെ പുഞ്ചിരി ഔഷധമായതുകൊണ്ട്
എൻറെ കുറവുകളിലേക്ക്
നിൻറെ നിറവുകൾ
കവിഞ്ഞൊഴുകിയതുകൊണ്ട്
എൻറെ പുഞ്ചിരി
നിന്റേതു കൂടിയായപ്പോൾ
നമ്മിൽ പ്രണയം
പുഷ്പിച്ച് കതിരിട്ട്
വിളഞ്ഞ് ഉതിർന്നു......
വിരലുകൾ കോർത്തപ്പോഴും
ചുമലുകൾ താങ്ങായപ്പോഴും
നിൻറെ ശരീരം നിന്റേതും
എൻറെ ശരീരം
എന്റേതും ആയി
ആത്മാവുകളൊന്നായി.....
നിലകൊണ്ടതാണ്
നമ്മളുടെ പ്രണയം
ഇത്രമേൽ നിലനിൽക്കാൻ
കാരണമായത്
മന്വന്തരങ്ങൾക്കും അപ്പുറം
നമുക്ക് പ്രണയിക്കാൻ
ആകുന്നത്...
സോഫി എൻ.പി