സ്വപ്നത്തിൻ മണിമാളിക തകർത്ത എൻ സ്വപ്നമേ ദുഃഖമാം ആഴക്കടലിൽ മുങ്ങി തപ്പിയപ്പോൾ എൻ്റെ കൈയ്യിൽ കിട്ടിയത് ദുഃഖത്തിന്റെ മുത്തുച്ചിപ്പികൾ മാത്രം
സ്വപ്നത്തിൻ മണിമാളിക
തകർത്ത എൻ സ്വപ്നമേ
ദുഃഖമാം ആഴക്കടലിൽ മുങ്ങി തപ്പിയപ്പോൾ
എൻ്റെ കൈയ്യിൽ
കിട്ടിയത് ദുഃഖത്തിന്റെ
മുത്തുച്ചിപ്പികൾ മാത്രം
പകച്ചുപോയ എൻ
മിഴികളിൽ നിന്ന്
അടർന്ന് വീണതും
കണ്ണീരിൻ പളുങ്കുകൾ തന്നെ
സ്നേഹത്തിൻ തലോടലിനായ്
കൈ നീട്ടിയ കരങ്ങളെ
തിരമാലകളായ് തല്ലി
തകർത്തത് എന്തേ നീ
വരം നൽകുക നീ എനിക്ക്
പുനർജനിക്കാനായ്
നിൻ നെഞ്ചിൽ ഒട്ടികിടക്കുന്ന
മുത്തുച്ചിപ്പിയായ്
ഒരു പുനർജൻമം തരിക
നീ എൻ കണ്ണാ
മിനി തോമസ്