LITERATURE

രാമുവിൻ്റെ മൂന്ന് ജഗജില്ലി ഭാര്യമാർ വരുന്നു.

Blog Image

രാമുവിന്റെ മൂന്ന് ജഗജില്ലികളായ ഭാര്യമാർ സംഹാര താണ്ഡവമാടാൻ വരുന്നു. മലയാള സിനിമ ഇതുവരെ ദർശിക്കാത്ത സ്വഭാവ സവിശേഷതകളുള്ള ഈ മൂന്ന് ഭാര്യമാർ, എത് പുരുഷനേയും വെല്ലുന്ന ശക്തി ദുർഗകളാണ് !സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിലാണ് അപാര കഴിവുകളുള്ള മൂന്ന് ഭാര്യമാർ കടന്നുവരുന്നത്. സെൻസർ കഴിഞ്ഞ ചിത്രം നവംബർ ആദ്യ പകുതിയിൽ തീയേറ്ററിലെത്തും. മല്ലി, മലർ, പുഷ്പ എന്നിവരായിരുന്നു രാമുവിന്റെ ജഗജില്ലികളായ മൂന്ന് ഭാര്യമാർ . ഇളയവളായ മല്ലി ഒരു ആദിവാസി പെൺകുട്ടിയാണ്. മറ്റ് രണ്ട് ഭാര്യമാരായ, മലരും, പുഷ്പയും മുൻ ഭാര്യമാരാണ്. മൂന്ന് ഭാര്യമാരും രാമുവിനൊപ്പം കുടുംബത്തിൽ താമസമുണ്ട്. ഇവർക്കൊപ്പം സമ്പന്നനായ രാമു രാജാവായി വാഴുന്നു.

ആദിവാസി മേഖലയിലെ ബുദ്ധിമതിയായിരുന്നു മല്ലി. പഠനത്തിൽ മിടുമിടുക്കി. ഡോക്ടറാകണമെന്നായിരുന്നു സ്വപ്നം. മലർ, പുഷ്പ എന്നീ മറ്റ് രണ്ട് ഭാര്യമാർക്കും പല സ്വപ്നങ്ങളും ഉണ്ടായിരുന്നു.അതിനായി അവർ ആത്മാർത്ഥമായി പരിശ്രമിച്ചു. പക്ഷേ, അവരുടെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങ് വീഴുകയാണുണ്ടായത്. ക്ഷമയുടെ അതിര് ലംഘിച്ചപ്പോൾ അവർ, അപാര ശക്തിയുള്ള ശക്തി ദുർഗകളായി മാറി സംഹാര താണ്ഡവമാടി !

മല്ലിയായി ആതിരയും,മലർ ആയി ശ്രുതി പൊന്നുവും, പുഷ്പയായി ബീനയും വേഷമിടുന്നു.രാമുവായി ബാലു ശ്രീധർ വേഷമിടുന്നു.

മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലവും, വ്യത്യസ്തമായ കാഴ്ചകളും സമ്മാനിക്കുകയാണ് രാമുവിന്റെ മനൈവികൾ എന്ന ചിത്രം.  സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ അഭിനയം. ഭ്രമ യുഗം, ഗുരുവായൂർ അമ്പലനടയിൽ, കൽക്കി, ടർബോ , എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗണ്ട് എഞ്ചിനീയർ രാജാ കൃഷ്ണൻ,എസ്.പി വെങ്കിടേഷ് ,തുടങ്ങിയ മികച്ച സാങ്കേതിക പ്രവർത്തകരുടെ മികച്ച പ്രകടനം എന്നീ മേന്മകൾ കൊണ്ട് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം ശ്രദ്ധേയമായിരിക്കുന്നു.

എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിക്കുന്ന രാമുവിൻ്റെ മനൈവികൾ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിർവ്വഹിക്കുന്നു. സംഭാഷണം - വാസു അരീക്കോട്, ഛായാഗ്രഹണം - വിപിന്ദ് വി രാജ്, ഗാനങ്ങൾ - വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ,വൈരഭാരതി (തമിഴ്), സംഗീതം - എസ്.പി.വെങ്കിടേഷ് ,ആലാപനം - പി.ജയചന്ദ്രൻ ,രഞ്ജിത്ത് ഉണ്ണി, വി.വി.പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് -പി.സി.മോഹനൻ, ഓഡിയോഗ്രാഫി - രാജാ കൃഷ്ണൻ, കല - പ്രഭ മണ്ണാർക്കാട്, മേക്കപ്പ് -ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ, കോസ്റ്റ്യൂം - ഉണ്ണി പാലക്കാട്, അസോസിയേറ്റ് ഡയറക്ടർ -എം.കുഞ്ഞാപ്പ ,അസിസ്റ്റൻ്റ് ഡയറക്ടർ - ആദർശ് ശെൽവരാജ്, സംഘട്ടനം - ആക്ഷൻ പ്രകാശ്, നൃത്തം - ഡ്രീംസ് ഖാദർ ,പ്രൊഡക്ഷൻ മാനേജർ - വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ - മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽ - കാഞ്ചൻ ടി.ആർ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം - എം.വി.കെ. ഫിലിംസ് ത്രൂ സൻഹ സ്റ്റുഡിയോ.

ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ.വിൽസൺ, മനോജ് മേനോൻ ,ഭാഗ്യനാഥൻ, സനീഷ്, ബീന, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. 

മധുര, പൊള്ളാച്ചി, അട്ടപ്പാടി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച  രാമുവിൻ്റെ മനൈവികൾ നവംബർ 22 ന് തീയേറ്ററിലെത്തും.

അയ്മനം സാജൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.