തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറെ നാളുകളായി ഉദരസംബന്ധമായ അസുഖങ്ങളും കരൾ രോഗബാധിതനുമായിരുന്നു. 54 വയസ്സ് പ്രായമുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 3:00 മണിക്ക് ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടുവളപ്പിൽ നടക്കും. ശബരിമല സ്വർണ്ണകൊള്ള നടക്കുന്ന സമയത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു മുരാരി ബാബു. സ്വർണ്ണക്കൊള്ള കേസിൽ ആദ്യം അറസ്റ്റിലായ പ്രമുഖനും മുരാരി ബാബുവാണ്. 90 ദിവസത്തിലധികം ജയിലിൽ കിടന്നു. കേസിൽ പ്രതിയാകുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു

