PRAVASI

സന്ദീപ് വാരിയർ എംഎൽഎക്ക് വധഭീഷണി; വെടിവെച്ചു കൊല്ലുമെന്ന് ഫോൺ സന്ദേശം

Blog Image

തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാരിയർക്ക് നേരെ വധഭീഷണി. ഇന്നലെ വൈകിട്ട് ചെറുവത്തൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് എംഎൽഎയുടെ ഫോണിലേക്ക് ഭീഷണി കോൾ എത്തിയത്. ‘വെടിവെച്ചു കൊല്ലും’ എന്ന് അജ്ഞാതൻ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് എംഎൽഎ ഉടൻ തന്നെ ചന്തേര പോലീസ് സ്റ്റേഷനിലെത്തി ഫോൺ നമ്പർ സഹിതം ഔദ്യോഗികമായി പരാതി നൽകി.

വധഭീഷണി ഉയർന്ന സാഹചര്യത്തിൽ മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരോട് കൃത്യമായ അന്വേഷണം നടത്താനും പ്രതിയെ എത്രയും വേഗം പിടികൂടി നിയമനടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.