അത്യാൽ ജോബിൻ ജോസിന്റെ ഭാര്യ ഷേർളി ജോബിൻ അന്തരിച്ചു. 2026 മാർച്ച് 22 നാണ് ഷേർളി നിര്യാതയായത്. 34 വയസ്സായിരുന്നു. സൗദിയിൽ മിലിറ്ററി നേഴ്സായി ഒമ്പത് വർഷം ജോലി ചെയ്തു വരികയായിരുന്നു.
മൃതശരീരം 2026 ഏപ്രിൽ 14 ചൊവ്വാഴ്ച, രാവിലെ 8 മണി മുതൽ 9 മണി വരെ കുറിച്ചിപതാലിൽ, ഷേർളിയുടെ മാതാപിതാക്കളുടെ വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. പിന്നീട്, ഭർത്താവ് ജോബിൻ ജോസിന്റെ ഭവനത്തിൽ ( അത്യാൽ ), രാവിലെ 9.30 മുതൽ 10.30 വരെ മറ്റുള്ള സംസ്കാരശുശ്രൂഷയും നടത്തപ്പെടും. ശേഷം ശാരോൺ ഫെലോഷിപ്പ് ചർച്ച് ഏഴോലി, കര്യംപ്ലാവ് സഭാ സെമിത്തേരിയിൽ 11.30 യോടുകൂടി അടക്കം നടത്തപ്പെടുന്നതാണ്.


