കോട്ടയം:കൃഷിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ജൈവകൃഷി നടത്തി സമൂഹത്തിന് മാതൃക നൽകിക്കൊണ്ടിരിക്കുന്ന സണ്ണി കുറുപ്പന്തറ എസ്.കെ (കണ്ണച്ചാംപറമ്പിൽ) ഭാരത് സേവക് സമാജ് നൽകുന്ന ഏറ്റവും മികച്ച കർഷകനുള്ള 2025 പുരസ്‌കാരത്തിന് അർഹനായി.കേരള സംസ്ഥാന സംരക്ഷണ വകുപ്പിൽ ജോയിന്റ് ഡയറക്ടർ ആയി വിരമിച്ച സണ്ണി കണ്ണച്ചാംപറമ്പിൽ പൂർണ്ണമായും കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു . കവടിയാറിലുള്ള ബി.എസ്.എസ് ആസ്ഥാനത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു.

SUNNY KANNACHANPARAMPIL
.jpg)



