ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, സംഗമം അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കരുതെന്ന് നിർദേശിച്ചു.
പരിപാടി മൂലം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കും എന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയിലെ ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നും, ഇത് വനനിയമങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി.സി. അജികുമാർ, അജീഷ് ഗോപി, ഡോ. പി.എസ്. മഹേന്ദ്രകുമാർ എന്നിവരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

