PRAVASI

'ടീം പ്രോമീസ് ഫോമാ'യ്ക്ക് ചിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഹൃദ്യമായ വരവേല്‍പ്പ്

Blog Image

ചിക്കാഗോ: വിശ്വാസവും സത്യസന്ധന്ധതയും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ്' ഫോമാ പാനല്‍ അഗങ്ങള്‍ക്ക് ചിക്കോഗോയിലെ വിവിധ മലയാളി സംഘടനകള്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. ചിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍, ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍, കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ, മിഡ്-വെസ്റ്റ് മലയാളി അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം.

ഫോമായുടെ സ്ഥാപക നേതാവായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) നയിക്കുന്ന ടീം പ്രോമിസിന്റെ സ്ഥാനാര്‍ത്ഥികള്‍ വിവിധ സംഘടനാ ഭാരവാഹികളുമായി ആശയവിനിമയം നടത്തുകയും ഫോമായുടെ ഭാവി വളര്‍ച്ചയെക്കുറിച്ചും തങ്ങള്‍ ആവിഷ്‌കരിക്കുന്ന സ്വപ്ന പദ്ധതികള്‍ സംബന്ധിച്ചും അഭിപ്രായങ്ങള്‍ പങ്കുവച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന സ്വീകരണ യോഗത്തില്‍ ടീം പ്രോമീസ്, വരുന്ന രണ്ട് കൊല്ലം നടപ്പാക്കാന്‍ പോകുന്ന വിദ്യാ ജ്യോതി സ്‌കോളര്‍ഷിപ്പ്, ആര്‍ദ്രം കാന്‍സര്‍ കെയര്‍ പ്രോജക്ട്, കേരള പഠന പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളെപ്പറ്റി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസ് വിവരിച്ചു. ഫോമായുടെ തുടക്കത്തിന് എളിയ പങ്ക് വഹിച്ച താന്‍, പലകാലഘട്ടങ്ങളില്‍ പലര്‍ക്കുംവേണ്ടി അധികാര സ്ഥാനനങ്ങളില്‍ നിന്ന് മാറിനിന്ന ആളാണെന്നും മാത്യു വര്‍ഗീസ് പറഞ്ഞു.

''എക്‌സിക്യൂട്ടീവ് സ്ഥാനങ്ങള്‍ വഹിക്കുന്നതിനേക്കാളുപരി പുതിയ വ്യക്തികളെ സംഘടനയിലേയ്ക്ക് കൊണ്ടുവരുവാനാണ് ഇക്കാലമത്രയും ശ്രമിച്ചത്. ഇപ്പോള്‍ ഒരു റിട്ടയര്‍മെന്റിനെക്കുറിച്ച് അലോചിക്കുന്നതുകൊണ്ടാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചത്...'' എന്ന് പറഞ്ഞ മാത്യു വര്‍ഗീസ്, താന്‍ ഫോമയില്‍ നിന്ന് കുറേക്കാലം മാറിനിന്നിട്ട് ഇപ്പോള്‍ പ്രസിഡന്റാവാന്‍ വരുന്നു എന്ന ചിലരുടെ വിമര്‍ശനത്തിന് മറുപടിയായി, ''സ്ഥാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സംഘടനയെ സേവിക്കാന്‍ പറ്റൂ എന്നില്ല. സ്ഥാനങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഫോമായുടെ മുന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും വിവിധ കമ്മിറ്റികള്‍ക്കും ഒപ്പം നിന്ന് എല്ലാ പ്രധാനപ്പെട്ട എല്ലാ പ്രോജക്ടുകളിലും ഭാഗഭാക്കാവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്...'' എന്ന് വ്യക്തമാക്കി.

ടീം പ്രോമീസ് ഫോമായുടെ ഭാവനാപൂര്‍ണമായ പദ്ധതികളെ യോഗം പ്രശംസിച്ചു. യോഗത്തില്‍ ജോണ്‍ പട്ടപ്പതി, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മണക്കാട്ട്, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റും നാഷണല്‍ കമ്മിറ്റി അംഗവുമായ ജോര്‍ജ്ജ് മാത്യു, ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, ഫോമാ  കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഫോമാ മുന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കുളം, ഡോ. സാല്‍ബി ചെന്നോത്ത്  (കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍), ജോസ് ചെന്നിക്കര (കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ), ബിജു കിഴക്കേക്കുറ്റ് (എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍) തുടങ്ങിയവരും മിഡ്-വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രതിനിധിയും ടീം പ്രോമീസി ഫോമായാക്ക് വിജയാശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആര്‍.വി.പി സ്ഥാനാര്‍ത്ഥി രഞ്ജന്‍ എബ്രഹാമിനും, നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് മല്‍സരിക്കുന്ന പ്രിന്‍സ് ഈപ്പനും ജിതേഷ് ചുങ്കത്തിനും യോഗം വിജയാശംസകള്‍ നേര്‍ന്നു:

വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ജോണിക്കുട്ടി പിള്ളവീട്ടില്‍, ത്രേസ്യാമ്മ ചെന്നിക്കര, ലൂയി ചിക്കാഗോ, ബിജി എടാട്ട്, ജോസഫ് സിറിയക്, ആഷ്‌ലി ജോര്‍ജ്ജ്, ഫിലിപ്പ് പൗവത്തില്‍, ഷിബു അഗസ്റ്റിന്‍, സുനില്‍, അച്ചന്‍കുഞ്ഞ് ചാക്കോ, വര്‍ഗീസ് തോമസ് എന്നിവരും ആശംസകളര്‍പ്പിച്ചു. തങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കിയതിന്, മാത്യു വര്‍ഗീസിന് പുറമെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന അനു സ്‌കറിയ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബിനോയ് തോമസ്, ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സ്‌നേഹപൂര്‍വം നന്ദി പറഞ്ഞു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.