താനൊരു വലിയ സംഭവമാണെന്ന് ഒരാൾ സ്വയം വിശ്വസിക്കുകയും അതു മറ്റു ള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുവാൻ ചില തറവേലകൾ ഇറക്കുകയും ചെയ്യു മ്പോൾ അയാളുടെ തകർച്ച ആരംഭിക്കുന്നു.
'വെള്ളം കോരാതെയും വിറകു വെട്ടാതെയും' 'വിശ്വപൗരൻ' എന്ന ലേബലിന്റെ ബലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിലേക്ക് പുഷ്‌പക വിമാനത്തിൽ പറന്നിറങ്ങിയ ഒരു മാന്യ വ്യക്തിയാണ് ബഹുമാന്യനായ ശശി തരൂർ
കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രിപദ സ്ഥാന മോഹികൾക്ക് അത് അത്രയങ്ങ് സുഖിച്ചില്ലെങ്കിലും സാധാരണ കോൺഗ്രസുകാർക്ക് അദ്ദേഹം ഒരു ആവേശമായിരുന്നു. പ്രതീക്ഷയായിരുന്നു.
അതുകൊണ്ടാണല്ലോ പാരകൾ പലതുണ്ടായിട്ടും തരൂർജി അനന്തപുരിയിൽ നിന്നും പലതവണ പാർലമെൻ്റിൽ എത്തിയത്. കോൺഗ്രസുകാരുടെ വോട്ടുകൊണ്ടു മാത്രമല്ല അദ്ദേഹം വിജയിച്ചതെന്ന് എല്ലാവർക്കുമറിയാം.
എന്നാൽ, പതിയെ പതിയെ അദ്ദേഹത്തിൻ്റെ അധികാരമോഹം പുറത്തുവന്നു.
കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാൻ മറ്റുള്ള ആരേക്കാളും താനാണ് പരമയോ ഗ്യൻ എന്ന് അദ്ദേഹം ആത്മാർത്ഥമായി വിശ്വസിച്ചു.
അർഹിക്കുന്നതിൽ കൂടുതൽ അംഗീകാരം കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് നൽകി.വിദേശകാര്യ സഹമന്ത്രി സ്ഥാനം മുതൽ കോൺഗ്രസിൻ്റെ പാർട്ടിയുടെ പരമോന്നത സമിതിയിൽ വർക്കിംഗ് കമ്മിറ്റി മെംബർ വരെ!
ഇതിനിടെ ഒളിഞ്ഞും തെളിഞ്ഞും തൻ്റെ പ്രസ്‌താവനകൾ കൊണ്ട് അദ്ദേഹം കോൺഗ്രസിനിട്ടു പണി കൊടുത്തു തുടങ്ങി. ഇന്ദിരാഗാന്ധി മുതൽ രാഹുൽ മാങ്കു ട്ടത്തിനെ വരെ വിമർശിച്ചു.
കേന്ദ്രത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയേയും കേരളത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും വാനോളം പുകഴ്ത്തി. അധികാരത്തോട് ഒട്ടി നിൽക്കുന്നതാണ് നല്ലതെന്ന് ബുദ്ധിമാനായ അദ്ദേഹത്തിനറിയാം.
അതുകൊണ്ടാണല്ലോ മണി മണിപോലെ ഇംഗ്ലീഷ് പേശുന്ന തരൂർജിയെ തന്നെ ദൗത്യസംഘത്തിൻ്റെ തലവനായി, ദൂതുമായി അമേരിക്കയിലേക്കയച്ചത്.
അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനം വളരെ വിജയകരമായിരുന്നു. അതു കൊണ്ടാണല്ലോ അമേരിക്കൻ പ്രസിഡണ്ട്‌ജി, തൊട്ടടുത്ത ദിവസം തന്നെ പാക്കി സ്ഥാൻ ആർമി ചീഫിനെ വൈറ്റ്ഹൗസിലേക്കു ക്ഷണിച്ചുവരുത്തി നാലുകൂട്ടം പായ സവും അടപ്രഥമനും കൂട്ടി സദ്യ കൊടുത്തു സൽക്കരിച്ചത്.
കോൺഗ്രസുകാർ പുറത്താക്കുന്നതിനു മുൻപ് തരൂർജി മാന്യമായി രാജിവെച്ച് ബി.ജെ.പിയിൽ ചേരണം. അവിടെയാകുമ്പോൾ അധികാരമുള്ള ഏതെങ്കിലുമൊരു ഉന്നത പദവി ലഭിക്കും.
കോൺഗ്രസിൽ തുടരുന്നതുകൊണ്ട് തരൂർജിക്ക് വലിയ ഗുണമൊന്നുമില്ല. രാഹുൽമോൻ കോൺഗ്രസിൻ്റെ തലപ്പത്തിരിക്കുന്നിടത്തോളം കാലം കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരികയില്ല.കേരളത്തിൽ മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടാകുവാനുള്ള യോഗ്യതപോലും ശശിയണ്ണനില്ല. ഇവിടെ ഭരിക്കണമെങ്കിൽ രാഷ്ട്രീയ അടി തട സകലതും അഭ്യസിച്ചിരിക്കണം.
മണി മണിപോലെ ഇംഗ്ലീഷ് സംസാരിക്കുന്നതൊന്നും കേരളത്തിലെ ഒരു മന്ത്രി യാകുവാനുള്ള മാനദണ്‌ഡമൊന്നുമല്ല. ഒരു തരി ഇംഗ്ലീഷുപോലും അറിയാത്ത മണി യാശാൻ 'പിന്നെ, നീ കുറേ ഒലത്തും' എന്ന ഒരൊറ്റ വാചകത്തിൻ്റെ ബലത്തിൽ നല്ല ഒന്നാന്തരമായി ഒരു വകുപ്പു കൈകാര്യം ചെയ്‌തില്ലേ?
"തലയിൽ വീടും ചുമന്നുകൊണ്ടു നടക്കുന്ന' മഹിള ഉന്നത വിദ്യാഭ്യാസവും ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ശരിക്കു വായിക്കുവാനും എഴുതുവാനും അറി യാത്ത വിദ്യാഭ്യാസമന്ത്രിയും ഭരിക്കുന്ന നാടാണിത്.
ഏതായാലും തരൂരിൻ്റെ 'അഭിപ്രായ സർവേ' ഒരു തറവേലയായിപ്പോയി. അദ്ദേഹം മുഖ്യമന്ത്രിയാകണം എന്നത്രേ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്ര ഹിക്കുന്നത് എന്നാണത്രേ സർവ്വേഫലം. ഏതു കേരളത്തിൻ്റെ കാര്യമാണോ തരൂർ ഉദ്ദേശിക്കുന്നത്?
പ്രവചനം: ബഹുമാനപ്പെട്ട വിശ്വപൗരൻ ശശി തരൂരിന് ഇനി കോൺഗ്രസിൽ ഒരു സ്ഥാനവും ലഭിക്കില്ല. താങ്കളുടെ പ്രസ്‌താവനകളെ അർഹിക്കുന്ന അവഗണന യോടെ അവർ പുച്‌ഛിച്ചു തള്ളുന്നതു തന്നെ തെളിവ്

രാജു മൈലപ്ര

