ഡാലസ് :കേരള അസോസിയേഷൻ ഓഫ് ഡാലസ് ,ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ സംയുക്തമായി സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി .ഫെബ്രുവരി 1 ശനിയാഴ്ച ഉച്ചതിരിഞ്ഞു ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിൽ സംഘടിപ്പിച്ച സെമിനാറിൽ ഹരി പിള്ള ആനുകാലിക ടാക്സ് വിഷയങ്ങളെക്കുറിച്ചു വിശദീകരിച്ചു. ഈ വർഷം ടാക്സ് റിട്ടേണുകൾ സമർപ്പിക്കുന്നതിനും മുൻ വർഷങ്ങളിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഹരിപിള്ള പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ധന നിക്ഷേപം നടത്തുന്നവർ തങ്ങൾക്ക് ലഭിച്ച അധികവരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ടാക്സ് റിട്ടേണുകൾ സമർപ്പിക്കുമ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പിള്ള പറഞ്ഞു തുടർന്ന് സദസ്സിൽ നിന്നും ഉയർന്ന സംശയങ്ങൾക്ക് ഉചിതമായ മറുപടി നൽകി.ഡാളസ് കേരള അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാഗതവും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ പ്രസിഡണ്ട് ഷിജു എബ്രഹാം നന്ദിയും പറഞ്ഞു