PRAVASI

ടിസാക്കിന് 2026 ൽ ശക്തമായ നവ നേതൃത്വം

Blog Image

ഹൂസ്റ്റൺ  – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലിയും  വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച മൈൻഡ് & മൂവ്‌സ് ടൂർണമെന്റും സംഘടിപ്പിച്ച്‌ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയർന്ന  ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിനെ (TISAC) 2026 ൽ നയിക്കാൻ ശക്തമായ നേതൃനിരയെ തിരഞ്ഞെടുത്തു.

സ്റ്റാഫോഡിലെ  ടിസാക്  കോർപ്പറേറ്റ് ഓഫീസ് ഹാളിൽ ഒക്ടോബര് 25 നു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

2026 ലെ ബോർഡ് ഓഫ് ഡയറക്ടർസ്

പ്രസിഡന്റ് - ഡാനി രാജു, വൈസ് പ്രസിഡണ്ട് - മാത്യു ചിറപ്പുറത്ത്, സെക്രട്ടറി -മാത്യൂസ്  കറുകകളം, ട്രഷറർ - റിമൽ തോമസ്, ജോയിന്റ് സെക്രട്ടറി- പ്രിൻസ് പോൾ, ജോയിന്റ് ട്രഷറർ - ജോസഫ് കൈതമറ്റത്തിൽ,  പിആർഒ - സിബു ടോം,
സോഷ്യൽ മീഡിയ കോർഡിനേറ്റർ- ഫിലിപ്പ് ചോരത്ത്, അഡ്വൈസറി ബോർഡ് അംഗങ്ങൾ -ജോയ് തയ്യിൽ, വിജയൻ നെടുംചേരിയിൽ, ഏബി തത്തംകുളം,
മീറ്റിംഗ് കോർഡിനേറ്റർമാർ -തോമസ് കണ്ടാരപ്പള്ളിൽ,റെനി ഇണ്ടിക്കുഴിയിൽ
വടം വലി കോർഡിനേറ്റർമാർ - ചാക്കോച്ചൻ മേടയിൽ, ജുബിൻ കുളങ്ങര, പ്രെബിറ്റ് വെല്ലിയൻ

എല്ലാ പ്രായത്തിലുള്ളവർക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന്‌  ഭാരവാഹികൾ പറഞ്ഞു


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.