PRAVASI

‘അമ്മ’ അംഗങ്ങൾക്ക് തുറന്ന കത്തുമായി ടിനി ടോം

Blog Image

‘അമ്മ’യ്ക്കുള്ളിലെ രാജി പരമ്പരകൾക്കും വിവാദങ്ങൾക്കും പിന്നാലെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കുമായി തുറന്ന കത്തെഴുതി നടൻ ടിനി ടോം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സത്യമില്ലെന്നും, അനീതിക്കെതിരെ ശബ്ദമുയർത്തിയ തന്നെ മനഃപൂർവ്വം ചിലർ ലക്ഷ്യം വെക്കുകയായിരുന്നു എന്നും ടിനി ടോം കത്തിൽ ആരോപിക്കുന്നു. കൂടാതെ, താൻ ‘അമ്മ’ സംഘടനയിൽ നിന്ന് പൂർണ്ണമായി രാജിവെച്ചിട്ടില്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാത്രമാണ് മാറിയതെന്നും താരം കത്തിലൂടെ വ്യക്തമാക്കി.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം കത്തിൽ ചൂണ്ടിക്കാട്ടുന്നു. എനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പോലീസ് ഒരു എഫ്.ഐ.ആ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. അന്വേഷണത്തിനൊടുവിൽ പരാതികൾ നിരുപാധികം തള്ളിക്കൊണ്ട് പോലീസ് എനിക്ക് പൂർണ്ണമായ ക്ലീൻ ചിറ്റ് നൽകിയതാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായ സംഭവവികാസങ്ങളിൽ സംഘടനയിലെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. എന്നെ വേട്ടയാടിയവർക്കെതിരെയുള്ള ബാക്കി കാര്യങ്ങളെല്ലാം ഞാൻ ദൈവത്തിനും നീതിക്കുമായി വിട്ടുകൊടുക്കുകയാണ് ടിനി ടോം കുറിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.