ചിക്കാഗോ : പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ ഭരണം തിരിച്ചു പിടിച്ച് ചരിത്ര വിജയം നേടിയ യുഡിഎഫിനും അതിന് നേതൃത്വം കൊടുത്ത നിയുക്ത മുഖ്യമന്ത്രി ശ്രീ വി ഡി സതീശനും അനുമോദനങ്ങൾ അർപ്പിക്കുന്നതിനായി ഇന്ത്യൻ ഓവർസീസ് കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 17 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓഡിറ്റോറിയത്തിൽ വച്ച് പ്രത്യേക സമ്മേളനം നടക്കുന്നതാണെന്ന് ഭാരവാഹികളായ പ്രസിഡന്റ് ജോർജ് പണിക്കർ, സെക്രട്ടറി അച്ഛൻ കുഞ്ഞു മാത്യു, ട്രഷറർ ആന്റോ കവലക്കൽ, കേരള കോൺഗ്രസ് (ജെ) പ്രവാസി കൺവീനർ സണ്ണി വള്ളിക്കളം എന്നിവർ അറിയിച്ചു. എല്ലാ ജനാധിപത്യ വിശ്വാസികളെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയായി ശ്രീ വി.ഡി സതീശനെ തെരഞ്ഞെടുത്ത എഐസിസി തീരുമാനത്തെ സംഘടന സ്വാഗതം ചെയ്തു.


