LITERATURE

വിഷുക്കണി കാണുവാൻ, കേൾക്കുവാൻ,അനുഭവിക്കുവാൻ (വിഷുക്കണി കവിത )

Blog Image

സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ
കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ
കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ
ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി
തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും 
മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ
തുറന്ന മനസോടെ സ്നേഹാർദ്രമായി
ഓരോ പ്രഭാതം മുതൽ പ്രദോഷം വരെ 
കണി കാണുവാൻ ഭാഗ്യം തരേണമേ ഭവാനേ തമ്പുരാനേ, 
കരുണ ചൊരിയണേ പ്രഭാ മൂർത്തെ ദയാ നിധി
എങ്ങും പൊട്ടിമുളയ്ക്കും മതസ്പർദ്ധയല്ല കാണേണ്ടത് 
അങ്ങിങ്ങായ് അവസരവാദികൾ അധികാരമോഹികൾ,
മാനവരെ തമ്മിലടിപ്പിക്കാൻ വിതയ്ക്കും വിഷ വിത്തുകൾ
മാനവർ കണ്ണുതുറന്ന് വേരോടെ പിഴുതെറിയണം
വിഷം വിതറും വിദ്വേഷം വിതക്കും ചില മതമൗലിക
കുൽസിത പ്രവർത്തകർ വക്താക്കൾ പൂജാരികൾ
അന്ധവിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് അനാചാര 
ദുരാചാരം വലിച്ചെറിഞ്ഞ് നിർമ്മല മനസ്സായി നമ്മൾ
മനുഷ്യ നന്മയ്ക്കായി ഓരോ വിശ്വാസവും മാനിക്കാം 
എന്നും അകക്കണ്ണും പുറക്കണ്ണും മലർക്കെ തുറന്നിടാം,
നന്മകൾ എന്നെന്നും ദർശിക്കുവാൻ ഹൃദയത്തിൻ 
അൾത്താരയിൽ നന്മയുടെ പൂജാപുഷ്പങ്ങൾ അർപ്പിക്കാം
സൽചിന്തയോടെ സൽക്കർമ്മത്തോടെ ഈശ്വരനു 
ഓശാന പാടാം സൽക്കണി ദർശനം ഈശ്വര ചിന്തതൻ 
മാനവധർമ്മം പൂർത്തീകരിക്കാം ഈലോകം മോഷമാക്കിടാം 
ആകാശവും ഭൂമിയും ലോകമെങ്ങും ഉണരട്ടെ, ഉയരട്ടെ, 
മലർക്കെ തുറന്ന ഹൃദയ കവാടവും കണ്ണുകളും

എ.സി.ജോർജ് 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.