PRAVASI

കുടുംബകോടതിയിൽ ഉയർന്നുകേൾക്കുന്ന പേരുകളിൽ വൈകാതെ നിങ്ങളുമുണ്ടാകുമോ ?! (Couple Therapy)

Blog Image

പുതിയ കണക്കുകൾ പ്രകാരം ഏകദേശം 75 മുതൽ 80 വരെ വിവാഹമോചന കത്തുകൾ ആണ് കേരളത്തിൽ ഒരു ദിവസം  സമർപ്പിക്കപ്പെടുന്നത് . കേരളത്തിലെ 28 കോടതികളിൽ നിന്നുമായി പ്രതിവർഷം ഇത് 30000 മുതൽ 35000 വരെ ഉണ്ടത്രേ . ഇത്  ഇന്ത്യയിലെ ഏറ്റവും ഉയർന്ന കണക്കുകകൾ ആണ് ഇന്നിത് ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുണ്ട് . ഇങ്ങനെയെങ്കിൽ എത്രയധികം  അപേക്ഷകൾ അയിരീക്കും സമർപ്പിക്കപ്പെടാതെ പെട്ടിയിലും പേഴ്‌സുകളിലും സൂക്ഷിച്ചുവച്ചിരിക്കുന്നത്?അതിലും ആയിരം  മടങ്ങായിരിക്കും നിസ്സഹായതയുടെ പേരിൽ എല്ലാം ഉള്ളിലൊതുക്കി ,ജീവിതം ഉന്തിത്തള്ളി നീക്കാൻ  വിധിക്കപ്പെട്ടവർ.കൂടുമ്പോൾ ഇമ്പമാകേണ്ട കുടുംബബന്ധത്തിന്റെ ദൃഢത കാത്തുസൂക്ഷിക്കുക എന്നത് ഒരു തപസ്സ്യ  തന്നെയാണ് . 
        വിവാഹ ജീവിതം മൺകുടത്തിൽ  നൽകപ്പെട്ട അമൃതുതന്നെയാണ് . എത്രത്തോളം സൂഷ്മത ആവശ്യമുള്ള അത്ഭുതമാണിത് ?  താഴെപറയുന്ന ആറു കാര്യങ്ങൾ ചെറുതായെങ്കിലും നിങ്ങളിൽ കാണപ്പെടുന്നു എങ്കിൽ നിങ്ങളുടെ പേരുകൾ  കുടുംബകോടതിയിൽ വിളിച്ചുപറയുന്ന സമയം അതിവിദൂരമല്ല . 
1- Lack of Respect : പങ്കാളിയുടെ സ്നേഹത്തോട്,വികാരങ്ങളോട്,അഭിപ്രായപ്രകടനകളോട്,എന്തിനേറെ അവരുടെ  സാന്നിധ്യത്തോട് പോലും തുടർച്ചയായ ബഹുമാനക്കുറവ്വ് ,സ്നേഹക്കുറവ്,അനുഭവപെട്ടു തുടങ്ങിയിട്ടുണ്ടങ്കിൽ ........ 

 2- Poor communication : കൃത്യമായ,പക്ക്വമായ ,പാകമായ ആശയവിനിമയം നടക്കാതെ വരുന്നുണ്ടങ്കിൽ .....നിങ്ങളുടെ  സംഭാഷണങ്ങൾ, ആശയപ്രകടനങ്ങൾ വഴക്കിലേക്കും സ്വരച്ചേർച്ചയില്ലായ്മയിലേക്കും പരിഹരിക്കപ്പെടാത്ത മൗനത്തിലേക്കും  എപ്പോഴും വഴിമാറുന്നു എങ്കിൽ ..... 

 3-Control  or  Manipulation : നിങ്ങളുടെ വിലയുള്ള ജീവിതത്തിൽ ആവശ്യമില്ലാതെയുള്ള പങ്കാളിയുടെ ഇടപെടൽ, തീരുമാനങ്ങളെ  ഒരിക്കലും  മാനിക്കാതെയിരിക്കൽ,നിങ്ങളുടെ സ്വതന്ത്രമായ ആകാശത്തിനു ഇപ്പോഴും വിലങ്ങുതടിയാകുന്നു എങ്കിൽ .... 

  4-Inconsistency : പങ്കാളിയുടെ വാക്കിനു പിന്നിൽ ഒരിക്കലും പ്രവർത്തിയുടെ പിൻബലമില്ല എന്ന് തോന്നിതുടങ്ങിയാൽ ,  ഒരിക്കലും സത്യം പറയാതെവരുമ്പോൾ ,അവരുടെ അപക്വമായ പെരുമാറ്റവും സ്വഭാവ രീതികൾ കാരണം   5-Emotional Unavailability : ഞങ്ങളുടെ ശരീരങ്ങൾ ഒരു കട്ടിലിലും മനസുകൾ രണ്ടു ധ്രുവങ്ങളിലും ആയിത്തുടങ്ങിയെങ്കിൽ ,  നിങ്ങളുടെ വൈകാരിക നിമിഷങ്ങളിലൊന്നും പങ്കാളി ഹൃദയം കൊണ്ട് അടുത്തില്ലെങ്കിൽ,വലിയ ആൾക്കൂട്ടത്തിലും ഞാൻ  തനിച്ചാണല്ലോ എന്ന് തോന്നുന്നുവെങ്കിൽ 
6-Gaslighting : നിങ്ങൾ സത്യസന്ധതയോടെ പറയുന്നതും ചെയ്യുന്നതും വിശ്വസിക്കുന്നതും തെറ്റാണെന്നു മനഃശാസ്ത്രപരമായ  ചൂക്ഷണത്തിലൂടെ നിങ്ങളെ വിശ്വസിക്കുന്നു എന്നുണ്ടങ്കിൽ, നിങ്ങളുടെ ബലഹീനതകൾ, കുറവുകളെ,സങ്കടകാലങ്ങളുടെ  വൃണങ്ങളെ കുത്തിനോവിച്ചും ഭീക്ഷണിപ്പെടുത്തിയും മാനസികമായി തളർത്തിതുടങ്ങിയെങ്കിൽ  (ToxicPersonality ).... 

 തിരിച്ചറിയണം,സുഹൃത്തേ, നിങ്ങൾ യഥാർത്ഥത്തിൽ സഞ്ചരിക്കേണ്ട ദിശയിലാണ് ഇപ്പോൾ സഞ്ചാരം . ഇതല്ല നിങ്ങൾ സ്വപ്നം  കണ്ട വിവാഹ  ജീവിതം . ഇങ്ങനെയല്ല ജ്ഞാനികളും നിങ്ങളുടെ പ്രിയപ്പെട്ട കുടുംബങ്ങളും ചിട്ടപ്പെടുത്തിയ സന്തുഷജീവിതം  .നമ്മുടെ ബന്ധങ്ങൾ ആരോഗ്യമുള്ളതായി തീരണം. 

ഫാ.ഡോ.റ്റിനേഷ്‌ കുര്യൻ പിണർക്കയിൽ  MEDIA PSYCHOLOGIST

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.