PRAVASI

വേൾഡ് പീസ് മിഷൻ സീനിയേഴ്‌സ് ഗാർഡന്റെ ഉദ്ഘാടനം ജൂൺ 6 ന്

Blog Image

കോട്ടയം : മുതിർന്ന പൗരന്മാർക്ക് സമാധാനവും സന്തോഷവും ആത്മാഭിമാനവും നിറഞ്ഞ ജീവിതാന്തരീക്ഷം ഒരുക്കുന്ന
വേൾഡ് പീസ് മിഷൻ സീനിയേഴ്‌സ് ഗാർഡൻ  2026 ജൂൺ 6ന് ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റവ. ഡോ. കെ. എം. ജോർജ് ഉദ്ഘാടനം ചെയ്യും. , റവ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തും. പത്മശ്രീ ഡോ. പി. ഐ. ജോൺ, പ്രൊഫ. ബാബു ജോസഫ്, പ്രൊഫ. പി. സി. വർഗീസ്, ശ്രീമതി കൊച്ചുറാണി, ശ്രീമതി സിസി കുരുവിള, എന്നിവർ പങ്കെടുക്കും.
വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ കൂട്ടായ്മ, വയോജനങ്ങൾക്കു സുരക്ഷീതത്വവും, സ്നേഹപൂർണ്ണവും പ്രകൃതിയോട് ചേർന്നതുമായ ഒരു ജീവിതവേദി ഒരുക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. സീനിയഴ്സ് ഗാർഡൻ യോഗ, ധ്യാനം, മ്യൂസിക് തെറാപ്പി, ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടി,കൂട്ടായ്മകൾ, വായന- എഴുത്ത് ശില്പശാലകൾ, തലമുറകൾ തമ്മിലുള്ള സൗഹൃദ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ ക്ഷേമ പരിപാടികൾ നടപ്പാക്കും,

സന്തോഷകരമായ കൂട്ടായ്മ നൽകുന്ന ഒരു സമാധാന കേന്ദ്രമായിരിക്കും ഈ കൂട്ടായ്മയെന്ന് എസ്. ബി. ടി മുൻ എ. ജി. എം ഉം സീനിയേഴ്സ് ഗാർഡൻ ചീഫ് കോ ഓർഡിനേറ്ററുമായ  ശ്രീ. ജോസഫ് ചെന്നാട്ടുശ്ശേരി അറിയിച്ചു.

'ഒരു ഹൃദയം ഒരു ലോകം' എന്ന ദർശനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷൻ, സമൂഹത്തിന്റെ തൂണുകളായ മുതിർന്ന പൗരന്മാരെ ആദരിക്കുകയും, സംരക്ഷിക്കുകയും, ചെയ്യുന്നതിനുള്ള പുതിയ മാതൃകയായിരിക്കും. സീനിയേഴ്സ് ഗാർഡൻ എന്ന് അധികൃതർ പറഞ്ഞു. " ലളിതമായ ജീവിതം, സന്തോഷകരമായ വാർദ്ധക്യം സമാധാനപ്പൂർണമായ ഹൃദയം " എന്ന സന്ദേശത്തോടെയാണ് പദ്ധതി തുടർന്ന് മുന്നോട്ട് ലക്ഷ്യം വയ്ക്കുന്നത്.  
                     

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.