PRAVASI

സാഹിത്യകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ കണ്ണൻ മേനോൻ വിടപറഞ്ഞു

Blog Image

സാഹിത്യകാരനും സാംസ്ക്കാരിക പ്രവർത്തകനും ഇൻഷുറൻസ് മേഖലയിൽ സംഘടന കെട്ടിപ്പടുത്തവരിൽ പ്രമുഖനുമായ  കണ്ണൻ മേനോൻ( 88) ഇന്ന് രാവിലെ വിട പറഞ്ഞു.  കാലിഫോർണിയയിൽ സ്ഥിര താമസമായിരുന്ന ..കൈരളി യൂ എസ് ടീമിൽ ഉൾപ്പെട്ടിരുന്ന….മേനോൻ കുറച്ചു ദിവസം മുൻപാണ് കൊച്ചിയിൽ എത്തിയത്. സാധാരണ  രണ്ട് വർഷത്തിൽ ഒരിക്കൽ കൊച്ചിയിൽ എത്തി സൗഹൃദങ്ങൾ പുതുക്കുന്ന ശീലമുള്ള ആളാണ്. നാട്ടിൽ വരുമ്പോൾ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകുക എന്നതും പതിവായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ തന്റെ സ്വന്തം പുസ്തകശേഖരവും,അത് സൂക്ഷിക്കാനുള്ള ഷെൽഫുകളും എറണാകുളം പബ്ലിക്ക് ലൈബ്രറിയ്ക്ക് അദ്ദേഹം നൽകിയിരുന്നു.മഹാരാജാസ്  കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്ത് പ്രിയ കണ്ണൻ  മേനോൻ ശ്കതനായിരുന്നു .

  കഴിഞ്ഞ വർഷമാണ് കണ്ണൻ മേനോന്റെ പത്നി വിലാസിനി കണ്ണൻ മേനോൻ കാലിഫോർണിയയിൽ വച്ച് അന്തരിച്ചത്.

 

        കേരളാ സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു.  ദീർഘകാലം യൂണിയന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയി സേവനമനുഷ്ടിച്ചു.

സെപ്റ്റംബർ 26 ന് നടന്ന സംഘടയുടെ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുവാൻ കാലിഫോർണിയയിൽ നിന്നും എത്തിയതായിരുന്നിരുന്നുമേനോൻ. നാഷണൽ ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനും എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായിരുന്ന കണ്ണൻമേനോൻ പുരോഗമന സാഹിത്യ സംഘം സംസ്ഥാന ട്രഷററും ആയിരുന്നിട്ടുണ്ട്. സഹോദരി ബേബി മേനോനുമായി ചേർന്നു നിരവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്. നോവലുകളും ചെറുകഥ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മക്കൾ: ഡോ: രാധിക മേനോൻ (ഫ്ലോറിഡ), സുപ്രിയ മേനോൻ (സാൻഫ്രാൻസിസ്കോ) മരുക്കൾ: സതീഷ് മേനോൻ(ഫ്ലോറിഡ), രാധാകൃഷ്ണ മേനോൻ(സാൻഫ്രാൻസിസ്കോ) 

അദ്ദേഹത്തിന്റെ ഭൗതികശരീരം ഒക്ടോബർ ഏഴിന്

ബുധനാഴ്ച രാവിലെ 10 മണി മുതൽ എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന് സമീപമുള്ള പള്ളിയിൽ ലൈനിലെ ശ്രേയസ് വീട്ടിൽ പൊതുദർശനം. സംസ്കാരം പകൽ 3 മണിക്ക് രവിപുരം ശ്മശാനത്തിൽ.

കണ്ണൻ മേനോൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.