തൈക്കണ്ടിയിൽ വീണ താമസിക്കുന്ന വീടുകളിൽ റെയ്ഡ് നടന്നതിന് പ്രതിരോധം തീർത്ത പിണറായി ആകെ പേരെടുത്ത് കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെയാണ്.
ED യെ നിയന്ത്രിക്കുന്ന അമിത് ഷായെയോ, അമിത് ഷായേയും ED യെയും നിയന്ത്രിക്കുന്ന മോദിയെ പറ്റിയോ ഒരു വാക്ക് പിണറായി ഉരിയാടിയോ?
ബട്ട് വൈ? ബട്ട് വൈ? ബട്ട് വൈ?
തെരുവിലറങ്ങിയ സിപിഎം ക്രിമിനലുകൾ നശിപ്പിച്ചത് കോൺഗ്രസിന്റെ ഫ്ലെക്സുകളാണ്, ആക്രമിച്ചത് കോൺഗ്രസിന്റെ ഓഫീസുകളാണ്. ബിജെപിയുടെ ഫ്ലെക്സുകളോ, ബിജെപിയുടെ ഓഫീസുകളോ ആക്രമിക്കപ്പെട്ടോ?
ബട്ട് വൈ? ബട്ട് വൈ? ബട്ട് വൈ?
തൈക്കണ്ടിയിൽ വീണ സേവനം നൽകാതെ മാസപ്പടി വാങ്ങി സിഎംആർഎൽ ഉദ്യോഗസ്ഥർ മൊഴികൊടുത്ത് എന്നാണ് ഇത്രനാൾ കേട്ടത്. പക്ഷെ ഇപ്പോൾ പുറത്തുവരുന്ന വിവരമനുസരിച്ച്, എക്സാ ലോജിക്കിലെ IT ഹെഡും, ഉദ്യോഗസ്ഥരും, എന്തിനേറെ വീണയുൾപ്പെടെ സേവനമൊന്നും നല്കിയിട്ടില്ല എന്ന് SFIO ക്ക് മൊഴി കൊടുത്തിട്ടുണ്ട്.
ഈ കരാറിന്റെ എന്തെങ്കിലും രേഖയോ, ഇമെയിലോ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന്- “ എല്ലാം ഇൻ പേഴ്സൺ മീറ്റിംഗ് “ ആയിരുന്നു എന്നാണ് ഉത്തരം.
IT കമ്പനി. മെയിൽ ഇല്ല, കരാർ ഇല്ല, എല്ലാം നേരിട്ട് കണ്ടു വാക്കൽ ഉറപ്പിച്ചു. നമ്മളത് വിശ്വസിക്കണം. ല്ലേ?
ഇനി ചിത്രത്തിലേക്ക് വരാം.
ചിത്രത്തിൽ കാണുന്ന ബിനീഷ് മയക്ക് മരുന്ന് കേസിൽ അകത്ത് പോയപ്പോൾ: “ മകൻ ചെയ്തതിന് അച്ഛനെന്ത് പിഴച്ചു?” എന്ന് പറഞ്ഞൊരു അകലം പാലിച്ചു ബിനീഷിനെ പാർട്ടി പൂർണമായി കയ്യൊഴിയുകയാണുണ്ടായത്. പിണറായിയുടെ നിഴലായി നടന്ന കോടിയേരിയെ, പാർട്ടി വെറും കറിവേപ്പിലയാക്കി എന്നൊരു പരാതി കുടുംബത്തിനുണ്ട് എന്ന് കേട്ടിട്ടുണ്ട്.
കുഴൽനാടന് ശേഷം ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ താല്പര്യമെടുത്തു മുന്നോട്ട് പോകുന്നയാളാണ് ഷോൺ ജോർജ്ജ്. ആ ഷോണിന്റെ പാർട്ണറാണ് ബിനീഷ് കോടിയേരി. ഷോണുമായി ബിനീഷ് നടത്തുന്ന കൂട്ടുകച്ചവടത്തിൽ സിപിഎമ്മിനെന്താ ഒരു കുഴപ്പം തോന്നാത്തത് ?
ഇനി ഇതു ബിനീഷിന്റെ പ്രതികാരം ആണെങ്കിലോ

