ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിൽ മുതിർന്നവർക്കായി ഒരു സ്നേഹകൂട്ടായ്മ 'ജോയ്' എന്നു പേരിട്ട് രൂപീകരിച്ചു.വികാരി ഫാ.തോമസ് മുളവനാൽ ഈ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിൽ മുതിർന്നവർക്കായി ഒരു സ്നേഹകൂട്ടായ്മ 'ജോയ്' എന്നു പേരിട്ട് രൂപീകരിച്ചു.വികാരി ഫാ.തോമസ് മുളവനാൽ ഈ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
പരസ്പരമുള്ള കരുതലിൻറെ സന്ദേശമാകണം
ഈ സ്നേഹകൂട്ടായ്മ എന്നും, ഒപ്പം മറ്റുള്ളവർക്ക് താങ്ങായി മാറുന്നതുമാകണം 'ജോയ്' കൂട്ടായ്മ എന്നും തൻറെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അസി.വികാരി ഫാ.ബിൻസ് ചേത്തലിൽ ആശംസകൾ അർപ്പിച്ചു. കൂട്ടായ്മയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ജോയി ആയി ജോളി ആയി നമ്മെ മാറ്റുന്നതാവണം ഈ ഒത്തുചേരൽ എന്ന് തന്റെ ആശംസാസന്ദേശത്തിൽ സൂചിപ്പിച്ചു. തോമസ് കുന്നുംപുറം , കുര്യൻ നെല്ലാമറ്റം, റീത്താമ്മ ആക്കാത്തറ എന്നിവർ കർമ്മപരിപാടികൾക്ക് രൂപം നൽകി. വിവിധ മത്സരങ്ങളും കൂട്ടായ്മയുടെ ഭാഗമായി നടത്തപ്പെട്ടു. എല്ലാവരും ഒരുമിച്ച് ചേർന്ന് പാകം ചെയ്ത ചെണ്ടമുറിയനും മുളക് പൊട്ടിച്ചതും ഏവരും ആസ്വദിച്ചു. അമ്പതോളം പേർ കൂട്ടായ്മയിൽ പങ്കെടുത്തു. എല്ലാ ആദ്യശനിയാഴ്ചയും 'ജോയ്' കൂട്ടായ്മ തുടർന്നും സംഘടിപ്പിക്കുവാനാണ് തീരുമാനം.
ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.