PRAVASI

ഫാമിലി & യൂത്ത് കോൺഫറൻസ് ടീം സെൻ്റ് തോമസ് ഹാർട്ട്ഫോർഡ് ഇടവക സന്ദർശിച്ചു

Blog Image
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു ടീം 2024 മാർച്ച് 17 ഞായറാഴ്ച ഹാർട്ട്ഫോർഡ് സെൻ്റ്  തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.

ഹാർട്ട്ഫോർഡ് (കണക്ടിക്കട്ട്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു ടീം 2024 മാർച്ച് 17 ഞായറാഴ്ച ഹാർട്ട്ഫോർഡ് സെൻ്റ്  തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ജോഷിൻ എബ്രഹാം, ബിപിൻ മാത്യു (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു. 
 ഇടവകയിലെ നോമ്പുകാല റിട്രീറ്റ് നയിക്കാൻ വാരാന്ത്യത്തിൽ എത്തിയ ഫാ. കെ. കെ. ജോൺ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന്  ഫാ. കുര്യാക്കോസ് (അലക്സ്) എബ്രഹാം (വികാരി) കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും ഒരു മികച്ച ആത്മീയ അനുഭവത്തിനായി  കോൺഫറൻസിൽ പങ്കെടുക്കുവാൻ  ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവിവരങ്ങൾ ദീപ്തി മാത്യു വിശദീകരിച്ചു.  ജോഷ് എബ്രഹാം സ്‌പോൺസർഷിപ്പ് സാധ്യതകളെ കുറിച്ച് സംസാരിച്ചപ്പോൾ ബിപിൻ മാത്യു രജിസ്‌ട്രേഷൻ നടപടികൾ വിശദീകരിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നിരവധി അംഗങ്ങൾ കോൺഫറൻസ് ടീമിനെ കാണുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ബിജി താനുവേലിൽ (ഇടവക ട്രസ്റ്റി) സുവനീറിൽ ഇടവകയുടെ ആശംസകൾ ചേർക്കുന്നതിനുള്ള ചെക്ക് കൈമാറി. ബ്ലെസ്സൻ വർഗീസ് (ഇടവക സെക്രട്ടറി) ഐസക് ചെറിയാൻ (ഭദ്രാസന  അസംബ്ലി അംഗം/ മലങ്കര അസോസിയേഷൻ അംഗം) കോൺഫറൻസ് ടീമിനെ അംഗങ്ങളുമായി ബന്ധിപ്പിച്ചു.
ജോർജ്ജ് എബ്രഹാം, ഐസക് ചെറിയാൻ, നിഷാദ് പുലിക്കോട്ടിൽ, ബ്ലെസൺ വർഗീസ്, ആൻ ബെറ്റി വർഗീസ്, അനൂപ് മാത്യു, ലിലിയൻ ജോർജ്, സോണി ചാണ്ടി, ജെനീഷ്/ജുവാൻ മാത്യു, റയൻ കോര, റിയ കോര, സുനോജ് സാമുവൽ, ബേസിൽ തങ്കച്ചൻ, ഷിബു ചെറിയാൻ, ബെന്നി ബേബി, എബെൻ ജോർജ്, സന്തോഷ് ചെറിയാൻ, ജോൺ & ബിനു ചാണ്ടി തുടങ്ങിയവർ  റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണച്ചു:
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ  ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ  ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.