ഗ്രെയ്റ്റർ ചിക്കാഗോവിൽ കഴിഞ്ഞ അഞ്ചു വർഷമായി നിലവിലുള്ള കേരള ക്ലബ് USA -ചിക്കാഗോ മെയ് 12 നു മതേർസ് ഡേ ആഘോഷിച്ചു
ഗ്രെയ്റ്റർ ചിക്കാഗോവിൽ കഴിഞ്ഞ അഞ്ചു വർഷമായി നിലവിലുള്ള കേരള ക്ലബ് USA -ചിക്കാഗോ മെയ് 12 നു
മതേർസ് ഡേ ആഘോഷിച്ചു . 60 അമ്മമാരുള്ള ക്ലബ്ബിലെ എല്ലാ അമ്മമാർക്കും ആദരവും നന്ദിയും അർപ്പിച്ചു .
കുടുംബത്തിൻ്റെ വിളക്കും ഐശ്വര്യവുമാണ് ഓരോ അമ്മമാരും. മാതാപിതാക്കളെയും കുട്ടികളെയും ഭർത്താവിനെയും പരിചരിക്കുകയും അവരുടെ ഇഷ്‌ടങ്ങളും താൽപ്പര്യങ്ങളും തിരിച്ചറിഞ്ഞ് കുടുംബത്തിനായി മുഴുവൻ സമയവും ചെലവിടുന്നവരാണ് ഇവർ. സ്‌നേഹത്തിൻ്റെയും സഹനത്തിൻ്റെയും പ്രതീകമായ അമ്മയ്‌ക്കായി എല്ലാവരും മാറ്റിവെക്കേണ്ട ദിവസമാണ് അന്താരാഷ്ട്ര മാതൃദിനം എന്ന് ക്ലബ് പ്രസിഡന്റ് സ്റ്റാലൻലി കളരിക്കാമുറി തന്റെ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു .
പങ്കെടുത്ത എല്ലാ അമ്മമാർക്കും ക്ലബ്ബിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു . തുടർന്ന് വിഭവസമര്ഥമായ ഡിന്നറും ഉണ്ടായിരുന്നു . ബോർഡ് മെമ്പർ സോളി ബെന്നി അമ്മമാരെ ആദരിക്കാനുള്ള ഭരണ സമിതിയുടെ തീരുമാനത്തോടുള്ള നന്ദി അറിയിച്ചു .ട്രെഷറർ പ്രവീൺ തോമസ് എല്ലാവര്ക്കും കൃതജ്ഞത അർപ്പിച്ചു .
തുടർന്ന് ജോർജ് പണിക്കരുടെ നേതൃത്വത്തിൽ എന്റർടൈൻമെൻറ് പ്രോഗ്രാം നടത്തി .
വൈസ് പ്രസിഡന്റ് രഞ്ജൻ എബ്രഹാം , ജോയിന്റ് സെക്രട്ടറി രാജൻ സാമുവേൽ തലവടി ,ബെന്നി കുരിയൻ ,
സാൽബി ചേനോത് , ജാനറ്റ് ഒറ്റപ്ലാക്കൽ , തോമസ് പന്നക്കൽ , റെജി റോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു