PRAVASI

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒഐസിസി സജീവം; ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ കേരളത്തിലേക്ക്

Blog Image
ആസന്നമായിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ  കേരളത്തിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാകുന്നതിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) വിവിധ പരിപാടികളാണ് ഒരുക്കിയിക്കുന്നതെന്ന് ഒഐസിസിയുടെ പ്രഥമ ഗ്ലോബൽ പ്രസിഡന്റായി ചുമതലയേൽക്കുന്ന ജെയിംസ് കൂടൽ പറഞ്ഞു.

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ  കേരളത്തിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാകുന്നതിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) വിവിധ പരിപാടികളാണ് ഒരുക്കിയിക്കുന്നതെന്ന് ഒഐസിസിയുടെ പ്രഥമ ഗ്ലോബൽ പ്രസിഡന്റായി ചുമതലയേൽക്കുന്ന ജെയിംസ് കൂടൽ പറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് ഒഐസിസി പ്രവർത്തകർ കേരളത്തിലെത്തി പ്രചാരണ രംഗത്ത്  സജീവമായി കഴിഞ്ഞു. കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലും ഒഐസിസിയുടെ സജീവ സാന്നിധ്യമുണ്ടാകും.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഗ്ലോബൽ പ്രസിഡണ്ട് ജെയിംസ് കൂടൽ  ഏപ്രിൽ 10 നു അമേരിക്കയിൽ നിന്ന് ബുധനാഴ്ച കേരളത്തിലേക്ക് പോകും. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഏപ്രിൽ 30 നു തിരിച്ചു വരും. കേരളത്തിൽ എത്തിയാൽ ഉടൻ  കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ  മത്സരിക്കുന്ന കണ്ണൂർ മണ്ഡലത്തിൽ 2 ദിവസം പ്രചാരണത്തിൽ  സജീവമാകും. തുടർന്ന് വിവിധ മണ്ഡലങ്ങളിൽ പ്രചാരം പരിപാടികളിൽ പങ്കെടുക്കുമെന്ന് ജെയിംസ്  പറഞ്ഞു.നിലവിൽ ഒഐസിസി യുഎസ്എ യുടെ ചെയർമാൻ കൂടിയാണ്‌.

തിരഞ്ഞെടുപ്പു ദിവസങ്ങളിൽ പ്രചാരണത്തിൽ സജീവമാകുവാൻ ഒഐസിസി ദക്ഷിണ മേഖലാ പ്രസിഡൻ്റ് സജി ജോർജ്, ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി സജി ഇലഞ്ഞിക്കൽ തുടങ്ങി  നിരവധി പ്രവർത്തകരാണ്  കേരളത്തിലേക്ക് പോയിട്ടുള്ളത്. നാട്ടിലുള്ള എല്ലാ പ്രവർത്തകരും ജെയിംസ് കൂടലുമായി ബന്ധപ്പെടണമെന്നും മുഴുവൻ യൂഡിഎഫ് സ്ഥാനാർത്ഥികളുടെയും വിജയം സുനിശ്ചിതമാക്കണമെന്നും ഒഐസിസി യൂഎസ്എയ്ക്ക്  വേണ്ടി പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ  അറിയിച്ചു.
നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ്‌  സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി വിവിധ രീതികളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ജെയിംസ് കൂടലുമായി ബന്ധപ്പടേണ്ട നമ്പറുകൾ - (001) 914 987 1101 (വാട്ട്സ്‌ആപ്)
                                                                                                (001) 346 456 2225 (വാട്ട്സ്‌ആപ്)
                                                                                                011918590088073(kerla)

ജെയിംസ് കൂടൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.