ഫോമ സെന്‍ട്രല്‍ റീജിയന്‍-ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മെയ് നാലിന് നടത്തിയ കലാമേള വന്‍ വിജയമായി.
ചിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍-ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മെയ് നാലിന് നടത്തിയ കലാമേള വന്‍ വിജയമായി. ഫോമാ നാഷണല്‍ വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളവും സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ടോമി എടത്തിലും കൂടെ ഉദ്ഘാടനം ചെയ്ത കലാമേള രാവിലെ 9.30-ന് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിച്ചു.
ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടി റെയ്നോവ് വരുണ്‍ കലാപ്രതിഭയായും സ്ലോക നമ്പ്യാര്‍ കൊട്ടാരത്ത് കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. അതുപോലെ ഗ്രൂപ്പ് 'എ' വിഭാഗത്തില്‍ (5-8 വയസ്) റൈസിംഗ് സ്റ്റാര്‍ ആയി എലൈന്‍ റോണിയും ഗ്രൂപ്പ് 'ബി' വിഭാഗത്തില്‍ (9-12 വയസ്) വിഭാഗത്തില്‍ റൈസിംഗ് സ്റ്റാര്‍ ആയി ജയ്ഡന്‍ ജോസും ഗ്രൂപ്പ് 'സി' വിഭാഗത്തില്‍ (13-16 വയസ്) അഭിനന്ദ കൃഷ്ണയും റൈസിംഗ് സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക അവാര്‍ഡുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്കെല്ലാം ട്രോഫികള്‍ വിതരണം ചെയ്തു.
കലാമേളയുടെ വിജയത്തിനായി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജൂബി വള്ളിക്കളത്തിന്‍റെ നേതൃത്വത്തില്‍ ആഷ മാത്യു, ഡോ. സ്വര്‍ണ്ണം ചിറമേല്‍, ലിന്‍റാ ജോളിസ്, ശ്രീജയ നിഷാന്ത് എന്നിവരടങ്ങിയ കമ്മിറ്റി വളരെ ചിട്ടയോടെ പ്രവര്‍ത്തിച്ചതിന്‍റെ ഫലമാണ് കലാമേള ഇത്ര വിജയമാക്കാന്‍ കഴിഞ്ഞത്. ഫോമാ സെന്‍ട്രല്‍ റീജിയന്‍ സെക്രട്ടറി ജോഷി വള്ളക്കളത്തിന്‍റെ നേതൃത്വത്തില്‍ മറ്റ് നിരവധി വോളണ്ടിയേഴ്സ് ഈ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ജോണ്‍ പാട്ടപ്പതി, ഷാനി ഏബ്രഹാം, ആഗ്നസ് തെങ്ങുമ്മൂട്ടില്‍, മോനി വര്‍ഗീസ്, ജോയ്സ് ചെറിയാന്‍, ജോസി കുരിശുങ്കല്‍, ജോജോ വെങ്ങാന്തറ, ഷീബ മാത്യു, ടെറന്‍സ് ചിറമേല്‍, യൂത്ത് വോളണ്ടിയേഴ്സായ ജൂലി വള്ളിക്കളം, ക്രിസ്റ്റഫര്‍ ചെറുവള്ളി, ജെനി വള്ളിക്കളം തുടങ്ങിയവരുടെ സഹകരണം എടുത്തുപറയേണ്ടതായിരുന്നു.