PRAVASI

ട്രെയിൻ ദ ട്രെയിനർ പ്രോഗ്രാം സമാപിച്ചു

Blog Image
വേൾഡ് പീസ് മിഷൻ-വിമൻ എംപവർമെന്റ് വിഭാഗത്തിന്‍റെ  നേതൃത്വത്തിൽ മെയ്‌ 9 നു ആരംഭിച്ച ട്രെയിൻ ദ ട്രെയിനർ  പ്രോഗ്രാം സമാപിച്ചു.കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും പൊതുപ്രവർത്തനങ്ങളിലും പ്രസംഗകലകളിലും താല്പര്യമുള്ളവരെ തെരഞ്ഞെടുത്താണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.

കോട്ടയം : വേൾഡ് പീസ് മിഷൻ-വിമൻ എംപവർമെന്റ് വിഭാഗത്തിന്‍റെ  നേതൃത്വത്തിൽ മെയ്‌ 9 നു ആരംഭിച്ച ട്രെയിൻ ദ ട്രെയിനർ  പ്രോഗ്രാം സമാപിച്ചു.കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും പൊതുപ്രവർത്തനങ്ങളിലും പ്രസംഗകലകളിലും താല്പര്യമുള്ളവരെ തെരഞ്ഞെടുത്താണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.

മഹിളാ കോൺഗ്രസ്‌ മുൻ അധ്യക്ഷ ശ്രീമതി ലതിക സുഭാഷ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വേൾഡ് പീസ് മിഷൻ ഫൗണ്ടർ ചെയർമാൻ ഡോ.  സണ്ണി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു. വേൾഡ് പീസ് മിഷൻ വുമൺ എമ്പവർമെന്റ് ഗ്ലോബൽ ഡയറക്ടർ ശ്രീമതി ഡോളി മാത്യു, അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി മിനി പോൾ എന്നിവർ പങ്കെടുത്തു. ഇന്റർനാഷണൽ  എച് ആർ ഡി ഡയറക്ടറൂം,ഒ ബി റ്റി കോച്ചും കോർപ്പറേറ്റ് എച് ആർ കോൺസൾട്ടന്റും ആയ ശ്രീ. ടോം സക്കറിയ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചെയർമാൻ ഡോ.  സണ്ണി സ്റ്റീഫൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  തുടർന്ന് ജില്ലാ തലത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

 റിപ്പോർട്ട്‌.  കെ.  ജെ. ജോൺ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.