PRAVASI

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ ഈവാനിയോസിന് സ്വീകരണം നൽകി

Blog Image
മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ്  അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സന്ദർശനം നടത്തിയ ഇടവകയുടെ  മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ  തോമസ് മാർ ഇവാനിയോസിനു  സീകരണം നൽകി

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ്  അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സന്ദർശനം നടത്തിയ ഇടവകയുടെ  മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ  തോമസ് മാർ ഇവാനിയോസിനു  സീകരണം നൽകി.

ഏപ്രിൽ ഇരുപത്തി ഏഴിന് പള്ളി അങ്കണത്തിൽ  എത്തിയ മെത്രപ്പോലീത്തായെ ഇടവക  വികാരി ഫാ. കെ.ഓ. ചാക്കോയും, വിർജീനിയ സെൻറ് മേരീസ് ഇടവക വികാരി ഫാ. സജി തോമസ് തറയിലും, ഇടവക മാനേജിങ്  കമ്മിറ്റി അംഗങ്ങളും ചേർന്ന് സീകരിച്ചു.

ഫാ. കെ.ഓ. ചാക്കോ ഹാരം അണിയിക്കുകയും  ഇടവകാംഗങ്ങൾ  കത്തിച്ച മെഴുകുതിരിയുടെ അകമ്പടിയോടെ പള്ളിയിലേക്ക് ആനയിക്കുകയും ചെയ്തു. തദവസരത്തിൽ ഇടവകയിലെ എല്ലാ ആത്മീയ സംഘടനാ അംഗങ്ങളും സന്നിഹിതരായിരുന്നു.  തുടർന്ന്  സന്ധ്യ നമസ്കാരം നടത്തുകയും ചെയ്തു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.