ഫോമ നേതൃത്വ രംഗത്തേക്ക് 2024- 2026- മത്സരിക്കുന്ന തോമസ് ടി ഉമ്മൻ്റെ നേതൃത്വം ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളെ ഒരു വേദിയിൽ അണിനിരത്തുന്ന ഫോമ ടെക്നോളജി സമ്മിറ്റ് സിലിക്കൺ വാലിയിൽ സംഘടിപ്പിക്കും
ന്യൂയോർക്ക്: ഫോമ നേതൃത്വ രംഗത്തേക്ക് 2024- 2026- മത്സരിക്കുന്ന തോമസ് ടി ഉമ്മൻ്റെ നേതൃത്വം ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളെ ഒരു വേദിയിൽ അണിനിരത്തുന്ന ഫോമ ടെക്നോളജി സമ്മിറ്റ് സിലിക്കൺ വാലിയിൽ സംഘടിപ്പിക്കും. ഫോമ പ്രസിഡൻ്റ് സ്ഥാനാർത്ഥി തോമസ് ടി ഉമ്മൻ്റെ ദീർഘകാലത്തെ ഒരു ആശയമാണിത്. അമേരിക്ക ലോകത്തിലെ തന്നെ പ്രമുഖ ഐ.ടി രാജ്യം എന്ന നിലയിൽ സാധ്യതകളുടെ ഒരു ഖനി കൂടിയാണ്. ടെക്നോളജി രംഗത്തെ പ്രമുഖരെ ഒരു വേദിയിൽ എത്തിക്കുക വഴി പുതിയ തലമുറയിലെ ഐ.ടി വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവർക്ക് അവരുമായി സംവദിക്കുവാനും ഈ സംഗമം കൊണ്ട് സാധിക്കും. ഐ.ടിയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന കാലിഫോർണിയിലെ സിലിക്കൺ വാലിയിൽ വെച്ച് നടത്തുവാനാണ് തൻ്റെ ടീം ആഗ്രഹിക്കുന്നതെന്നും തോമസ് ടി ഉമ്മൻ അറിയിച്ചു. ആർട്ടിഫിഷൽ ഇൻ്റലിജെൻസ് ഉൾപ്പെടെയുള്ള നൂതന വിഷയങ്ങളെക്കുറിച്ച് സാധാരണക്കാരായവർക്കും സംവദിക്കാൻ ഒരു വേദി കൂടിയായി ഈ പ്രൊഫഷണൽ സംഗമത്തെ കാണണം. കാലം മാറുന്നതനുസരിച്ച് കാഴ്ചപ്പാടിലും ചിന്തയിലും മാറ്റം വരണം . ടെക്നോളജിയിൽ ഉണ്ടാകുന്ന മാറ്റം നാം ഓരോ വ്യക്തികളേയും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കാറുണ്ട്. നാം അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം . ടെക്നോളജിയുടെ സാധ്യതകളും, പ്രശ്നങ്ങളും അടുത്തറിയുവാനും പ്രഗത്ഭരായ ഐ ടി പ്രതിഭകളെ കണ്ടുമുട്ടുവാനും കൂടിയുള്ള ഒരവസരമായിട്ടാണ് ഈ ആശയം മുന്നോട്ട് വെയ്ക്കുന്നതെന്ന് തോമസ് ടി. ഉമ്മൻ പറഞ്ഞു.തോമസ് ടി ഉമ്മൻ്റെ നേതൃത്വത്തിൽ 2024 - 2026 കാലയളവിലേക്ക് ശക്തമായ ഒരു ടീമിനെയാണ് അദ്ദേഹം അണിനിരത്തുന്നത്. സാമുവൽ മത്തായി (ജനറൽ സെക്രട്ടറി ), ബിനൂബ് ശ്രീധരൻ ( ട്രഷറർ ) , സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡൻ് ), ഡോ. പ്രിൻസ് നെച്ചിക്കാട് ( ജോ സെക്രട്ടറി ) , അമ്പിളി സജിമോൻ ( ജോ. ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫോമ പുതിയ പന്ഥാവിലേക്ക് വളരുമെന്ന് അദ്ദേഹം ഉറപ്പു നൽകുന്നു.