VAZHITHARAKAL

വിദേശമലയാളികളുടെ സ്നേഹവീടിന്‍റെ കഥ

Blog Image
ജീവിതത്തിന്‍റെ സായാഹ്നങ്ങളിലെത്തി നില്‍ക്കുമ്പോള്‍ മനുഷ്യന് ഒരാശങ്കയുണ്ടാകും. ശേഷിക്കുന്ന ജീവിതം, പരിചരണം എന്ന് തുടങ്ങി നിറയെ ചിന്തകള്‍ മനസിലേക്ക് ചേക്കേറും. ഒരു കാലഘട്ടത്തിനപ്പുറം നമുക്ക് നമ്മളെത്തന്നെ കൊണ്ടുനടക്കാന്‍ കഴിയാത്ത സമയങ്ങളില്‍ ഒരു കരുതല്‍ അനിവാര്യമാണ്. വാര്‍ദ്ധക്യം ജീവിതത്തിലേക്ക് വിളിച്ചില്ലെങ്കിലും കടന്നു വരുന്ന അതിഥിയാണെന്നിരിക്കെ സ്വീകരിക്കുക എന്നതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ. എന്നാല്‍ ഈ കാലയളവിനെ മനോഹരവും സമ്പൂര്‍ണവുമാക്കുകയാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ എന്ന ആശയം.

ജീവിതത്തിന്‍റെ സായാഹ്നങ്ങളിലെത്തി നില്‍ക്കുമ്പോള്‍ മനുഷ്യന് ഒരാശങ്കയുണ്ടാകും. ശേഷിക്കുന്ന ജീവിതം, പരിചരണം എന്ന് തുടങ്ങി നിറയെ ചിന്തകള്‍ മനസിലേക്ക് ചേക്കേറും. ഒരു കാലഘട്ടത്തിനപ്പുറം നമുക്ക് നമ്മളെത്തന്നെ കൊണ്ടുനടക്കാന്‍ കഴിയാത്ത സമയങ്ങളില്‍ ഒരു കരുതല്‍ അനിവാര്യമാണ്. വാര്‍ദ്ധക്യം ജീവിതത്തിലേക്ക് വിളിച്ചില്ലെങ്കിലും കടന്നു വരുന്ന അതിഥിയാണെന്നിരിക്കെ സ്വീകരിക്കുക എന്നതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ. എന്നാല്‍ ഈ കാലയളവിനെ മനോഹരവും സമ്പൂര്‍ണവുമാക്കുകയാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ എന്ന ആശയം.
ജിജി ഫിലിപ്പ് എന്ന സ്നേഹാതുരനായ മനുഷ്യനെയും അദ്ദേഹത്തിനൊപ്പം നിഴലുപോലെ നില്‍ക്കുന്ന നേതൃത്വ നിരയുടെ പ്രവര്‍ത്തനം കൊണ്ട്  ഇന്ത്യയിലെ വയോജന പരിപാലന രംഗത്തിന് മറ്റൊരു പ്രതിച്ഛായ നല്‍കാന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നുവന്ന കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍. അന്താരാഷ്ട്ര പരിപാലന മാനദണ്ഡങ്ങളും പരിചരണ രീതികളും ഉള്‍പ്പെടുത്തി സമഗ്രമായ പഠനത്തിലൂടെ ഓരോ താമസക്കാരനും വ്യക്തിഗത പരിചരണം നല്‍കുന്നതിലൂടെ ട്രാവന്‍കൂര്‍  ഫൗണ്ടേഷന്‍  ഇന്ന് വയോജന പരിപാലന രംഗത്ത് വേറിട്ട് നില്‍ക്കുന്നു. ഈ സ്ഥാപനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ താമസിക്കുന്നവരില്‍ തൊണ്ണൂറു ശതമാനവും വിദേശ മലയാളികള്‍ ആണ്. അവരാണ് ഈ സ്ഥാപനത്തിന്‍റെ അംബാസിഡര്‍മാര്‍. ഇപ്പോള്‍ മോനിപ്പള്ളിയില്‍ അത്യാധുനിക സൗകര്യത്തോടെ ആരംഭിക്കുന്ന വയോജന പരിപാലന കേന്ദ്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ജിജി ഫിലിപ്പും സംഘവും. ഒക്ടോബര്‍ പതിനെട്ടിന് അമേരിക്കയിലെത്തുന്ന ജിജി ഫിലിപ്പ് ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ചിക്കാഗോ, ഡാളസ് തുടങ്ങിയ സ്ഥലങ്ങളിലായി മലയാളി സുഹൃത്തുക്കളോട് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ മോനിപ്പള്ളി പ്രോജക്ട് വിശദീകരിക്കുന്നുണ്ട്.


പ്രായം വെറും നമ്പറല്ല
വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന മനുഷ്യര്‍ക്ക് സമഗ്രവും സമ്പൂര്‍ണ്ണവുമായ പരിപാലനം വാഗ്ദാനം ചെയ്യുന്ന ട്രാവന്‍കൂര്‍ ഫൗണ്ടേഷനും ജിജി ഫിലിപ്പും പ്രതീക്ഷയുടെ വലിയ വെളിച്ചങ്ങളാണ്  പല മനുഷ്യരുടെയും ജീവിതത്തിലേക്ക് പകര്‍ന്നു നല്‍കുന്നത്. തന്‍റെ സ്ഥാപനത്തിലെ റെസിഡന്‍റ്സിന്‍റെ വൈവിധ്യമാര്‍ന്ന ആവശൃങ്ങള്‍ കണ്ടറിഞ്ഞ് കൂടെനിന്ന് നിര്‍വ്വഹിക്കുന്ന അദ്ദേഹം പ്രിയപ്പെട്ട മനുഷ്യരെ കുറിച്ച് ആവലാതികളോടെ ഓര്‍ക്കുന്നവരുടെ ചിന്തകളെ കൂടിയാണ് സ്വതന്ത്രമാക്കുന്നത്.
വീട് എന്ന സങ്കല്‍പ്പത്തിനേക്കാള്‍ മികച്ച സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാണ്. പ്രായമാകും തോറും പല മനുഷ്യര്‍ക്കും അവനവന്‍റെ വീടുകളില്‍ കൃത്യമായ പരിചരണമോ ശ്രദ്ധയോ ലഭിക്കാറില്ല. ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ ഈ പരിമിതികളെയെല്ലാം മറികടക്കുകയും എല്ലാവിധ സംവിധാനങ്ങളും മനുഷ്യര്‍ക്ക് വേണ്ടി ഒരുക്കുകയും ചെയ്യുന്നുണ്ട്. പ്രവാസ ജീവിതത്തിന്‍റെ പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ട് ഒരുകാലത്ത് ജീവിച്ച അതേ സുഖശീതളിമയും പരിചരണവും ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ ഓരോ വ്യക്തികള്‍ക്കായി നല്‍കുന്നു.


ഇവിടം സ്വര്‍ഗമാണ്
2009 സെപ്റ്റംബര്‍ 17-ാം തീയതിയാണ് ട്രാവന്‍കൂര്‍  ഫൗണ്ടേഷന്‍ നിലവില്‍ വരുന്നത്. മൂന്നു ഹൃദയവിശാലതയുള്ള മനുഷ്യരുടെ കാലാതീതമായ ചിന്തയിലൂടെ വളരെ ലളിതമായിട്ടായിരുന്നു ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജൈത്രയാത്ര തുടങ്ങിയത്. വിദേശരാജ്യങ്ങളിലും മറ്റും റിട്ടയറായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കനുസൃതമായ പരിചരണം നല്‍കുന്നതിലൂടെ, വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കള്‍ക്ക് അഭിമാനത്തോടെയും, ആരോഗ്യത്തോടെയും ഉള്ള സുരക്ഷിതവും, മികച്ചതുമായ ജീവിതനിലവാരം ഉറപ്പു വരുത്തുക എന്ന വ്യക്തമായ കാഴ്ചപ്പാടാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷനെ വ്യത്യസ്തമാക്കുന്നത്. വയോജനപരിപാലനം എന്ന ചിന്തയേക്കാള്‍ ഉപരിയായി രാജ്യാന്തര മാനദണ്ഡങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഫൗണ്ടേഷന്‍ അവരുടെ സംവിധാനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
ജിജി ഫിലിപ്പ്, ഫിലിപ്പ് കെ. ജോണ്‍, മാത്യു ചാണ്ടി എന്ന മൂന്നു വ്യക്തികളാണ് ഈ വലിയ ആശയത്തിന് ആരംഭം കുറിച്ചത്. ചമ്പക്കര എന്ന പ്രദേശത്തെ ഒരു ചെറിയ കുന്നിന്‍ മുകളില്‍ ലോക ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് തുടങ്ങിയ  ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍  മലയാളികള്‍ക്ക് തന്നെ അഭിമാനമാകുകയാണ്.


ഡോ. രേണു ഏബ്രഹാം വര്‍ഗീസും 
ട്രാവന്‍കൂര്‍ ഫൗണ്ടേഷനും

ആദ്യകാല ചെയര്‍മാനായിരുന്ന മാത്യു ചാണ്ടി മറ്റിത്ര റിട്ടയര്‍ ചെയ്ത ഒഴിവിലേക്കാണ് അമേരിക്കന്‍ മലയാളിയായ ഡോ. രേണു ഏബ്രഹാം വര്‍ഗീസ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സണായി എത്തിയത്. ഇത് ആതുര സേവന രംഗത്തെ  ഏറ്റവും മികച്ച പ്രസ്ഥാനം എന്ന നിലയില്‍ വളരുവാന്‍ ഇടയൊരുക്കി. ഇന്ത്യയിലെ ആദ്യ അക്രഡിറ്റഡ് വയോജന സദനമെന്ന പേര് ഇന്ന് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ പേരിലാണ്.  എം.എസ്. (ക്ലിനിക്കല്‍ സ്പെഷ്യാലിറ്റി ഇന്‍ ഏജിംഗ്), എം.ഫില്‍ (ജെറന്‍റോളജിയില്‍ ഗൈഡന്‍സും കൗണ്‍സിലിംഗും), ജെറന്‍റോളജിയില്‍ പിഎച്ച്.ഡി. നേടിയ ഡോ. രേണു ന്യൂയോര്‍ക്കിലെ മേഴ്സി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ഹെല്‍ത്ത് ആന്‍റ് നാച്ചുറല്‍ സയന്‍സിലെ ക്ലിനിക്കല്‍ ജെറന്‍റോളജിസ്റ്റ്, സൗത്ത് ആഫ്രിക്കയില്‍ ഫുള്‍ബ്രൈറ്റ് സ്പെഷ്യലിസ്റ്റ്, ന്യൂയോര്‍ക്ക് അക്കാഡമി ഓഫ് മെഡിസിന്‍ ഫെലോ, കോമണ്‍ ഏജിന്‍റെ ഇന്ത്യാചാപ്റ്ററിന്‍റെ ദേശീയ മേധാവി എന്ന നിലയിലും പ്രശസ്തയാണ്. ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ ഓണ്‍ ഏജിംഗിന്‍റെ (TF ERCA) സ്ഥാപക ഡയറക്ടര്‍, ഫാക്കല്‍റ്റി, കണ്‍സള്‍ട്ടന്‍റ് എന്നീ നിലകളില്‍ മുപ്പത് വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള. ഡോ. രേണു ഏബ്രഹാം വര്‍ഗീസ്  2015-2016 വര്‍ഷത്തേക്കുള്ള യു.എസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമുള്ള യു.എസ്. നെഹ്റു ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ് നേടി. 2019-ല്‍, ജെ. വില്യം ഫുള്‍ബ്രൈറ്റ് ഫോറിന്‍ സ്കോളര്‍ഷിപ്പ് ബോര്‍ഡിന്‍റെ ഫുള്‍ബ്രൈറ്റ് സ്പെഷ്യലിസ്റ്റ് സ്കോളര്‍ഷിപ്പ് അവാര്‍ഡ് മൂന്ന് വര്‍ഷത്തേക്ക് (2019 ,2022) ലഭിച്ച ഡോ. രേണു ഏബ്രഹാം വര്‍ഗീസിനെ അമേരിക്കന്‍ മലയാളികള്‍ക്ക് ഏതു സമയവും സമീപിക്കുവാനുള്ള അവസരവും ഫൗണ്ടേഷന്‍ ഒരുക്കിയിട്ടുണ്ട്.


സ്വന്തം മാതാപിതാക്കള്‍
മറ്റുള്ളവയില്‍ നിന്നെല്ലാം ട്രാവന്‍കൂര്‍ ഫൗണ്ടേഷനെ  വ്യത്യസ്തമാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. അവയെല്ലാം തന്നെ നമ്മളുടെ മാതാപിതാക്കള്‍ അവരുടേത് കൂടിയാണെന്ന ചിന്ത ഓരോ മനുഷ്യരും കരുതുന്നതുകൊണ്ട് രൂപപ്പെട്ടതാണ്. മാതാപിതാക്കളെയോ, ബന്ധുക്കളെയോ കാണാന്‍ എത്തുന്നവര്‍ക്ക് അവര്‍ക്കൊപ്പം താമസിക്കാന്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ കോട്ടേജുകള്‍ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പ്രായം ബാധിക്കാത്ത മനുഷ്യന്‍റെ സര്‍ഗ, കലാവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി വരയും വായനയും സംഗീതവുമുള്‍പ്പെടെ ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങുന്ന രീതിയില്‍ അവരെ ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ ആശയം.


സ്നേഹവീടും മാലാഖമാരും
ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ പോലെയുള്ള ഏതൊരു സ്ഥാപനത്തിലേക്കും വന്നെത്തുന്നത് വ്യത്യസ്തമായ ജീവിത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള വ്യക്തികളാണ്. അതുകൊണ്ടുതന്നെ അവരെ പരിപാലിക്കാന്‍ എല്ലാം ഉള്‍ക്കൊള്ളുന്ന മനുഷ്യര്‍ തന്നെ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഏകീകൃതമായ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ കുടുംബാന്തരീക്ഷത്തിലേക്ക് ചേക്കേറിയ മാതാപിതാക്കളും അവരുടെ ആവശ്യങ്ങളെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ് പരിപാലിക്കാന്‍ കഴിവുളള അനുഭവസമ്പന്നരായ ജീവനക്കാരും പുതിയകാല ജീവിതശൈലിയുടെ കൂടി അടയാളപ്പെടുത്തലാണ്. ഒരു റെസിഡന്‍റിന് രണ്ട് പരിചാരകര്‍ എന്ന കണക്കില്‍ 130 ആളുകള്‍ക്ക് 200-ല്‍പരം ജീവനക്കാര്‍ ഈ സ്ഥാപനത്തെ തങ്ങളുടെ പരിചരണവും പ്രവര്‍ത്തനങ്ങളും കൊണ്ട് ഇവിടം സ്വര്‍ഗമാക്കുന്നു. വയോജന പരിപാലനത്തിന് അനുയോജ്യമായ പതിനാലോളം ഡിപ്പാര്‍ട്ടുമെന്‍റുകള്‍ ഈ സ്ഥാപനത്തിലുണ്ട്. അത്രത്തോളം ഓരോരുത്തര്‍ക്കും ലഭിക്കുന്ന സേവനത്തെ വിലയിരുത്താനും കൃത്യമായി നടപ്പിലാക്കാനും വേണ്ട എല്ലാവിധ സംവിധാനങ്ങളും ഈ മനുഷ്യര്‍ ഒരുക്കുന്നുണ്ട്. ഫിസിഷ്യന്‍, നഴ്സ്,സോഷ്യല്‍ വര്‍ക്കേഴ്സ്, ആക്റ്റിവിറ്റി കോ-ഓര്‍ഡിനേറ്റര്‍, ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി എല്ലാ മേഖലകളിലും വൈദഗ്ദ്യം നേടിയ ഒരു മികച്ച ടീമിനെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.
മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി നല്‍കുന്ന സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളിലൂടെയും, മറ്റു ആഗോളനിലവാര മാനദണ്ഡങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്‍റും, സുസ്ഥിരമായ പരിശീലനത്തിലൂടെയും, പുരോഗതിയിലൂടെയും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് പ്രവര്‍ത്തനമികവ് ഉറപ്പുവരുത്തുന്നതിന് വേണ്ടി ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ചെയ്യുന്ന ജോലികള്‍ മാത്രമല്ല, ആ ജോലി ചെയ്യുന്ന മനുഷ്യരെ വിലയിരുത്താനും സേവനസന്നദ്ധരായ സ്റ്റാഫംഗങ്ങളെ പരിശീലിപ്പിക്കുന്നതിന് സിമുലേഷന്‍ ലാബും, അതില്‍ പരിശീലനം നേടിയ പ്രൊഫഷണല്‍സും ഇവിടെയുണ്ട്. ഇതെല്ലാം ഇന്ത്യയില്‍ വയോജന പരിപാലന മേഖലയില്‍ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ മാത്രം പ്രത്യേകതകളാണ്. ഇവിടെയുള്ള മനുഷ്യര്‍ ഈ സ്ഥാപനത്തിലെ പ്രവര്‍ത്തകര്‍ക്ക് ആരെങ്കിലുമല്ല അവരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.


പുതിയ പാതകള്‍, പടവുകള്‍ 
മോനിപ്പള്ളി ഗ്രാമിക പ്രോജക്ട്

ഭാവി മനോഹരമാക്കാന്‍ ആഗ്രഹമില്ലാത്ത ആരുമില്ലല്ലോ. ട്രാവന്‍കൂര്‍ ഫൗണ്ടേഷനും ഉണ്ട് ഭാവിയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍. അവയെല്ലാം തന്നെ വയോജന ക്ഷേമവുമായി ബന്ധപ്പെട്ടതും ആണ്. മോനിപ്പള്ളിയില്‍ വിദേശ മലയാളികള്‍ക്ക് ഹെല്‍ത്ത് ടൂറിസം സെന്‍റര്‍ എന്ന നിലയിലും, വയോജനങ്ങള്‍ക്കുള്ള പ്രത്യേക റസിഡന്‍ഷ്യല്‍ സെന്‍റര്‍  എന്ന നിലയിലും ബൃഹത്തായ  ഒരു പ്രോജക്ടാണ് ഇത്. ഗ്രാമിക ഇനിഷ്യേറ്റീവ്സുമായി ചേര്‍ന്ന് വിദേശ മലയാളികള്‍ക്ക് എത്തിച്ചേരാവുന്ന ഗ്രാമാന്തരീക്ഷത്തിലുള്ള  മോനിപ്പള്ളി, കല്ലിടുക്കിയില്‍ ഇതിനോടകം നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു. 2027-ല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്ന ഈ സ്ഥാപനം വയോജന പരിപാലന രംഗത്തെ നവീന ആശയങ്ങളും അത്യാധുനിക സംവിധാനങ്ങളും ഒത്തിണക്കി ലോകോത്തര ജീവിത നിലവാരത്തോടും ആഡംബര സമുച്ചയങ്ങളോടും കിടപിടിക്കുന്ന തരത്തിലുമാണ് ഒരുക്കുന്നത്. ഒരു ഗ്ലോബല്‍ ഹെല്‍ത്ത് ടൂറിസം സെന്‍റര്‍ കൂടിയായി ഈ മിഷനെ കാണാനാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ ശ്രമിക്കുന്നത്. ഒരു ചെറിയ സമയത്തേക്ക് ചികിത്സയ്ക്കും മറ്റുമായി കേരളത്തെ ആശ്രയിക്കുന്ന വിദേശ മലയാളികള്‍ക്ക് എന്തുകൊണ്ടും പ്രയോജനകരമായ ഒരിടമായി ഇവിടം മാറുമെന്ന കാര്യത്തില്‍ സംശയമില്ല.


നാലര ഏക്കറിലാണ് ഈ പദ്ധതി വരുന്നത്. 33 കോട്ടേജുകളും 82 അപ്പാര്‍ട്ട്മെന്‍റുകളും ഉള്‍പ്പെടെ 2,34,500 സ്ക്വയര്‍ഫീറ്റില്‍ പണിയുന്ന  ഈ സ്ഥാപനത്തിന് കേരളത്തില്‍ ആദ്യമായി വില്ല പ്രൊജക്റ്റും അപ്പാര്‍ട്ട്മെന്‍റും ഒന്നുചേര്‍ന്ന് വരുന്നു എന്ന സവിശേഷതയും ഉണ്ട്. വിദേശത്തുള്ളവര്‍ക്ക് രണ്ടാഴ്ച മുതല്‍ അഞ്ചുമാസം വരെ അനുബന്ധ സേവനങ്ങളായ ട്രാന്‍സ്പോര്‍ട്ടേഷന്‍, മികച്ച ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഓപ്പണ്‍ പാര്‍ട്ടി സോണും എയര്‍കണ്ടീഷന്‍ ചെയ്ത ക്ലബ് ഹൗസ്, ബിസിനസ് സെന്‍റര്‍, 40 ശതമാനത്തില്‍ അധികം വരുന്ന ലാന്‍ഡ്സ്കേപ്പിംഗ് ഏരിയ 100% പവര്‍ ബാക്ക് അപ്പ്, വിശാലമായ കാര്‍ പാര്‍ക്കിംഗ് തുടങ്ങി താമസക്കാര്‍ക്ക് വേണ്ടി വരുന്ന എല്ലാവിധ സൗകര്യങ്ങളും ഒരുകുടക്കീഴില്‍ സംയോജിപ്പിക്കുന്നു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.


നിലവില്‍  നല്‍കുന്ന സൗകര്യങ്ങള്‍ മോനിപ്പള്ളിയില്‍ ആരംഭിക്കുന്ന വയോജനമന്ദിരത്തിലും നല്‍കുമെന്ന് ജിജി ഫിലിപ്പ് പറഞ്ഞു. 1500 സ്ക്വയര്‍ഫീറ്റുള്ള, നല്ല പ്രകാശമുള്ള വായുസഞ്ചാരമുള്ള റൂമുകള്‍, തെന്നിവീഴാത്ത ടൈലുകള്‍, പ്രായമായവര്‍ക്ക് അനായാസം നടക്കാവുന്ന വീതിയുള്ള നടപ്പാതകള്‍, അവിടെ ഇടയ്ക്കിടെ പിടിച്ചു നില്‍ക്കാനുള്ള കൈപ്പിടികള്‍, ലിഫ്റ്റ് സംവിധാനം, വീല്‍ചെയറില്‍ സഞ്ചരിക്കാനുള്ള സൗകര്യം എന്നിങ്ങനെ വയോജന സൗഹൃദമായി നിര്‍മ്മിക്കുന്ന സ്യൂട്ട് റൂമുകള്‍ ആണ് മോനിപ്പള്ളിയിലും നിര്‍മ്മിക്കുക. ഓരോ മനുഷ്യരും ജീവിച്ച സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അവ കണ്ട് വിലയിരുത്തി അവര്‍ക്ക് യോജിച്ച് പോകാവുന്ന ഏറ്റവും വ്യക്തിഗതമായ ഒരിടമാക്കി മാറ്റാനാണ് ഈ സംരംഭത്തെ ഉപയോഗിക്കുന്നതെന്ന് ജിജി ഫിലിപ്പ് പറയുന്നു. മൂന്നുമാസം കൂടുമ്പോള്‍ റസിഡന്‍റ് അസസ്മെന്‍റ് ഇവിടുത്തെ മറ്റൊരു പ്രത്യേകതയായിരിക്കും. തങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും  താമസക്കാര്‍ക്ക് വിലയിരുത്താം. ഈ വിലയിരുത്തല്‍ അനുസരിച്ച് ആവശ്യമെങ്കില്‍ പരിചരണ പദ്ധതികള്‍ പുതുക്കുകയും ചെയ്യും. ഭക്ഷണത്തിന്‍റെ മെനു തീരുമാനിക്കുന്നതു തുടങ്ങി ഫൗണ്ടേഷന്‍റെ ലാഭവും നഷ്ടവും ശമ്പള ചെലവും ഉള്‍പ്പെടെ എല്ലാ സാമ്പത്തിക കാര്യങ്ങളും താമസക്കാരെ അറിയിച്ചാണ് ഇവിടെ ചെയ്യുന്നത്. ഓരോ റെസിഡന്‍റിനും  ഓരോ പരിചാരകര്‍, ആനുപാതികമായി നേഴ്സിംഗ് കെയര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഡോക്ടര്‍ സേവനങ്ങള്‍ എല്ലാം മോനിപ്പള്ളിയിലും ഒരുക്കുന്നുണ്ട്. മോനിപ്പള്ളിയില്‍ ആരംഭിക്കുന്ന സ്ഥാപനത്തിലെ റെസിഡന്‍റ്സ് ആകുവാനും  ഈ പദ്ധതിയില്‍ പങ്കാളികളാകുവാനും ആഗ്രഹമുള്ള സീനിയര്‍ സിറ്റിസണ്‍, വ്യവസായ സംരംഭകര്‍ എന്നിവര്‍ക്ക് ജിജി ഫിലിപ്പിനെ നേരിട്ട് കാണുവാന്‍ ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അമേരിക്കയില്‍ ബിസിനസ്രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോയി കുറ്റ്യാനി (ഫ്ളോറിഡ) ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ വൈസ്ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് അമേരിക്കന്‍ മലയാളികള്‍ക്ക് ഈ പ്രസ്ഥാനവുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനും ഫൗണ്ടേഷന്‍റെ ഭാവി പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും സാധിക്കും.


വീടുവിട്ടാല്‍ വീടെന്ന സങ്കല്പം
ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. രാജ്യത്തെ തന്നെ മറ്റെല്ലാ സിനിയര്‍ ലിവിംഗ് സ്ഥാപനങ്ങളില്‍ നിന്നും ട്രാവന്‍കൂര്‍ ഫൗണ്ടേഷനെ വ്യത്യസ്തമാക്കുന്നത്. പലപ്പോഴും പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടതുകൊണ്ട് തന്നെ പലയിടങ്ങളിലും അത് ലഭിക്കാതെ വരികയാണ് പതിവ്. എന്നാല്‍ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തകര്‍ വ്യക്തികളെ  കേന്ദ്രീകരിച്ചുകൊണ്ടുതന്നെ പരിശീലനം നേടിയത് ഈ പ്രശ്നത്തെ മറികടക്കാന്‍ അവരെ സഹായിക്കുന്നു. ഒരാളുടെ ആരോഗ്യം മുഴുവന്‍ കണക്കിലെടുത്തും അയാളുടെ മാനസിക നിലയെ മനസ്സിലാക്കിയും ആണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വീടുവിട്ടാല്‍ മറ്റൊരു വീട് എന്ന സങ്കല്പം ഇവിടെ കൃത്യമായി നടപ്പിലാക്കുന്നുണ്ട്.


കരുതലോടെ കൊച്ചിയിലും, കോലഞ്ചേരിയിലും
കേരളത്തിലെതന്നെ മികച്ച ട്രാന്‍സിഷണല്‍ കെയര്‍ സെന്‍ററാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍സി ഹോംസ്. റീ ഹാബിലിറ്റേഷനും റിസോറേറ്റീവ് തെറാപ്പിക്കും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള ഈ സ്ഥാപനം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ പരമാര റോഡിലാണ് സ്ഥിതിചെയ്യുന്നത്. ജില്ലയിലെ എല്ലാ ഹോസ്പിറ്റലുകളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് ഇത്. കോലഞ്ചേരിയിലും ഫൈവ് റേറ്റിങ് ഉള്ള 30 അപ്പാര്‍ട്ട്മെന്‍റ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


കോട്ടയം ജില്ലയിലെ കങ്ങഴ സ്വദേശിയായ ജിജി ഫിലിപ്പ് 45 വയസ്സുള്ളപ്പോള്‍ 2009-ലാണ് മാത്യു ചാണ്ടി, ഫിലിപ്പ് കെ. ജോണ്‍ എന്നിവരോടൊപ്പം ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. നിലവില്‍ ഫൗണ്ടേഷന്‍റെ മാനേജിംഗ് ട്രസ്റ്റിയും സിഇഒയുമായ ജിജി ഫിലിപ്പ് സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സീനിയര്‍ ലിവിംഗ് മേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് ടാറ്റ ടീ ലിമിറ്റഡിലും എസ്ഐ പ്രോപ്പര്‍ട്ടി ഡെവലപ്മെന്‍റ് ലിമിറ്റഡിലും 20 വര്‍ഷത്തെ മാനേജീരിയല്‍ വൈദഗ്ധ്യം നേടിയ അദ്ദേഹം  മാനുഷികതയിലൂന്നിയ മനസ് എന്നും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. അദ്ദേഹം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ ലിവിങ് ഫെസിലിറ്റിസുകളുടെ സംഘടനയായ സ്ലാക്കിന്‍റെ SLAK  (സീനിയര്‍ ലിവിങ് അസോസിയേഷന്‍ ഓഫ് കേരള) സ്ഥാപക സെക്രട്ടറി കൂടിയാണ്. രണ്ട് പെണ്‍മക്കളാല്‍ അനുഗൃഹീതനാണ് അദ്ദേഹം. ഭാര്യ ഗ്രേസ് ജെ. ഫിലിപ്പ് ഒരു ഹോം മേക്കറാണെങ്കിലും ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ ട്രസ്റ്റി കൂടിയാണ്. ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദീപിക, മംഗളം, മദര്‍ തെരേസ പീസ് ഫൗണ്ടേഷന്‍, കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ പുരസ്കാരങ്ങള്‍ ജിജി ഫിലിപ്പിനെ തേടിയെത്തിയിട്ടുണ്ട് .


എന്തുകൊണ്ട് ട്രാവന്‍കൂര്‍  ഫൗണ്ടേഷന്‍
വിജയകരമായ വളര്‍ച്ചയുടെ 15  വര്‍ഷം പിന്നിടുന്ന ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍  തങ്ങളുടെ മേഖലയില്‍ സമാനതകള്‍ ഇല്ലാതെ ജൈത്രയാത്ര തുടരുകയാണ്. കോട്ടയം ടൗണില്‍നിന്നും വെറും അരമണിക്കൂറിലും നെടുമ്പാശ്ശേരിയില്‍ നിന്ന് ഒരു മണിക്കൂറിലും യാത്രചെയ്ത് എത്തിച്ചേരാവുന്ന തരത്തിലാണ് ഫൗണ്ടേഷന്‍റെ എല്ലാ  സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. നഗരത്തിന്‍റെ തിരക്കുകള്‍ ഒന്നുമില്ലാത്ത ശാന്തവും മനോഹരമായ ഇടമാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റേത്.

പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും പ്രീ ലോഞ്ചിങ് പ്ലേസിനും ട്രാവന്‍കൂര്‍ ഫൗണ്ടേഷനുമായി ബന്ധപ്പെടാം.
ഫോണ്‍:ജോയി കുറ്റ്യാനി: 954 708 6614
ജിജി ഫിലിപ്പ്: +91 9544717070, +91 -9847199755
www.travancorefoundation.com
email: care@travancorefoundation.com

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.